ബെംഗളൂരു: ബാംഗളൂർ മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ 200 എ സി ബസുകളിൽ കൂടി വൈ ഫൈ സംവിധാനം വരുന്നു .വിമാനത്താവളത്തിലേക്കുള്ള എസി. സർവീസ് ആയ വായു വജ്ര ,സിറ്റി എസി സർവ്വീസ് ആയ വജ്ര തുടങ്ങിയ ബസുകളിൽ വൈ ഫൈ സംവിധാനം ഏർപ്പെടുത്താനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു.
സൗജന്യ വൈഫൈ സംവിധാനം കൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത നികത്താൻ ബസിനുള്ളിൽ പരസ്യ ഡിസ്പ്ലേകൾ സഥാപിക്കാനും പദ്ധതി ഉണ്ട് .
അഞ്ച് വർഷം മുൻപ് 60 വായു വജ്ര ബസിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ പദ്ധതി ഇതു മാ യി സഹകരിക്കുന്ന സ്വകാര്യ കമ്പനിയുടെ നിസഹകരണം മൂലം പരാജയപ്പെടുകയായിരുന്നു
പ്രധാന ഐടി പാർക്ക് കൾ സ്ഥിതി ചെയ്യുന്ന മാറത്ത ഹള്ളി, ഐ ടി പി എൽ ,വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിലേക്ക് ആണ് കൂടുതൽ എ സി ബസുകൾ സർവീസ് നടത്തുന്നത്. ഓല ,ഉബർ തുടങ്ങിയ വെബ് ടാക്സികൾ സജീവമായതോടെ ഈ റൂട്ടുകളിൽ ബി എം ടി സി ബസ് യാത്രക്കാർ കുറഞ്ഞിട്ടുണ്ട്
ഇത് തിരിച്ചു പിടിക്കുക എന്നതാണ് മൂല്യവർദ്ധിത സേവനങ്ങളിലൂടെ ബി എം ടി സി ലക്ഷ്യം വക്കുന്നത്.