കബാലി ചോര്‍ന്നു ?

ചെന്നൈ: രജനീകാന്ത് മുഖ്യവേഷത്തിലെത്തുന്ന കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഡൌണ്‍ലോഡ് വെബ്സൈറ്റായ ടൊറന്റ് വെബ്സൈറ്റുകളില്‍ സിനിമ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സെന്‍സര്‍ കോപ്പിയാണ് പ്രചരിക്കുന്നതെന്ന് പറയുന്നു. പല സൈറ്റുകളും ഡൌണ്‍ലോഡ് ലിങ്കുകളും നല്‍കിയിട്ടുണ്ട്. അതേസമയം  ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ജൂലൈ 22 നാണ് കബാലിയുടെ റിലീസ് ചെയ്യുക. അതുവരെ ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍ വന്ന സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള  ശ്രമം തുടങ്ങിയിട്ടുണ്ട്.

രജനിയുടെ ആരാധകരടക്കം അനവധിപേര്‍ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. കബാലിയുടെ ടീസര്‍ യുടുബില്‍ തന്നെ ചരിത്രമായിരുന്നു. ലക്ഷകണക്കിനാളുകളാണ് ടീസര്‍ കണ്ടത്.

വിതരണാവകാശം അടക്കമുള്ള റൈറ്റുകള്‍ വില്‍പ്പന നടത്തിയതിലൂടെ കബാലി നേരത്തെ തന്നെ 200 കോടി ക്ളബ്ബില്‍ എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts