ഹണി ട്രാപ്, നടൻ അറസ്റ്റിൽ 

ബെംഗളൂരു: ഹണി ട്രാപ്പ് കേസിൽ കന്നഡ ചലച്ചിത്ര താരം യുവരാജിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായികളായ കവന, നിധി തുടങ്ങിയ യുവതികൾക്കെതിരെയും 2 അജ്ഞാതർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹണി ട്രപ്പിൽ കുടുങ്ങി 14.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് 73 വയസ്സുകാരനായ വ്യവസായി അൾസൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണിത്. കവനയും നിധിയും വ്യവസായിക്ക് അർദ്ധനാഗ്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുത്താണു കെണിയൊരുക്കിയത്.  എന്നാൽ ഇരുവരെയും ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ പേരിൽ യുവരാജാണ് ചിത്രങ്ങൾ അയച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു താരത്തെ അറസ്റ്റ് ചെയ്തത്.…

Read More
Click Here to Follow Us