ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി. ലോക്ഡൗൺ ഏർപ്പെടുത്താതെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ. രോഗവ്യാപന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്താനുള്ള തീരുമാനം. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യു. പൊതുസ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാൻ ഏർപ്പെടുത്തിയ നടപടി കർശനമായി നടപ്പാക്കാനാണു നിർദേശം. മുഖാവരണം ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.…
Read MoreTag: Weekend Curfew
അന്തർ സംസ്ഥാന യാത്രകളെ പ്രതികൂലമായി ബാധിച്ച് വാരാന്ത്യ കർഫ്യൂ.
ബെംഗളൂരു: കർണാടകയുടെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ അതിർത്തി പങ്കിടുന്ന ജില്ലകളിൽ കേരളത്തിൽ നിന്നും തിരിച്ചുമുള്ള യാത്ര തടസ്സപ്പെടും. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമായതിനാലാണ് യാത്ര തടസ്സപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. കേരളത്തിൽ നിന്നു വരുന്നയാത്രക്കാരെ നിയന്ത്രിക്കാനാണ് അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോകുന്നവരെ കുടക് ജില്ലയിലൂടെ കടത്തി വിടാത്തതിനാൽ കേരളത്തിലേക്കുള്ള യാത്രയും തടസ്സപ്പെടും. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ…
Read Moreഅതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; നിരവധി മലയാളികൾ കുടുങ്ങി, അതിർത്തിൽ എത്തിയവരെ തിരിച്ചയച്ചു
ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർണാടക സർക്കാർ അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ നിരവധി മലയാളികളെ വലച്ചു. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിലാണ് സർക്കാർ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് കുടക് മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് യാത്ര ചെയ്ത യാത്രക്കാരെ കർണാടക അതിർത്തിയിൽ തടഞ്ഞ് നിർത്തി തിരിച്ചയച്ചു. തിങ്കളാഴ്ച പുലർച്ചെ 5 മാണി വരെയാണ് കർഫ്യൂ എന്നതിനാൽ ഇന്നും അതിർത്തിയിൽ വാഹനങ്ങളെ തടയും. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് പോയവരെയും മറ്റു…
Read Moreകേരള – കർണാടക അതിർത്തികളിലെ ഇടറോഡുകൾ മണ്ണിട്ടടക്കുന്നു; രാത്രി കാല കർഫ്യൂവും വാരാന്ത്യ കർഫ്യൂവും ഇന്ന് മുതൽ.
ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ഇട റോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിൽ ശനിയും ഞയറാഴ്ചയും സമ്പൂർണ്ണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനമൊട്ടാകെ രാത്രി…
Read More15 ദിവസത്തിനുള്ളിൽ വാരാന്ത്യ നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കും: മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് 15 ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ എങ്ങനെ പുരോഗമിക്കുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിൽ, വേണ്ടിവന്നാൽ രാത്രികാലനിയന്ത്രണങ്ങളും വാരാന്ത്യ നിശാനിയമങ്ങളും ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. “കേരളത്തിലെയും മഹാരാഷ്ട്രയിലെയും അയൽ സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവ് കണ്ട് ഞങ്ങൾ ഉത്കണ്ഠാകുലരാണ്. ഈ വർദ്ധനവ് സംസ്ഥാനത്തിന് അപകടമാണ്. സംസ്ഥാനത്തെ ജില്ലകളും ഇത് പരിശോധിക്കേണ്ടതാണ്, ”ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ ശേഷം അതിർത്തി ജില്ലകളിലെ കോവിഡ് -19 സ്ഥിതി അതാത് ജില്ലാ ഭരണകൂടങ്ങളുമായി അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഞങ്ങൾ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിശോധിക്കുകയും…
Read More