സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും പെണ്‍മക്കള്‍ക്ക് വിവാഹസമ്മാനമായി സ്വർണവും പണവും നല്‍കുന്ന പതിവ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടില്‍ പെണ്‍മക്കളുടെ ജീവിതം കൂടുതല്‍ സുഖകരവും ഭാവിയിലേക്കുളള കരുതല്‍ എന്ന നിലയിലുമാണ് രക്ഷിതാക്കള്‍ ഇത്തരത്തിലുളള സമ്മാനങ്ങള്‍ നല്‍കാറുളളത്. ചിലർ സ്വർണത്തിനും പണത്തിനും പുറമേ കാറും വീടും വരെ സമ്മാനമായി നല്‍കാറുണ്ട്. ഈ വ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ ‘ഗോരിയ’ എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങളാണ്…
Read MoreTag: wedding
നടി സ്വാസിക വിവാഹിതയായി; വിവാഹ ചിത്രങ്ങൾ കാണാം!!
നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Read Moreമകളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് പോലും നോക്കിയില്ല, രാധികയ്ക്ക് ആണ് കഷ്ടപ്പാട്; സുരേഷ് ഗോപിയെ കുറിച്ച് ജയറാം
സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ദുരിതങ്ങള്‍ കേട്ട് ലക്ഷക്കണക്കിന് രൂപ നല്‍കി അദ്ദേഹം നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം…
Read Moreവിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹം ഉടൻ!!! നിശ്ചയം ഫെബ്രുവരിയിലെന്ന് റിപ്പോർട്ട്
ഗീതാ ഗോവിന്ദം എന്ന ഒറ്റ സൂപ്പർ ഹിറ്റ് ചിത്രം കൊണ്ടു തന്നെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹമുണ്ട്. ഇപ്പോഴിതാ രണ്ടുപേരും വിവാഹിതരാവാൻ പോകുന്നു എന്ന വാര്‍ത്തയാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയിൽ വിജയ് ദേവരകൊണ്ട രശ്മിക വിവാഹനിശ്ചയം ഉണ്ടാവുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Read Moreദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് വിലക്ക്
ബെംഗളൂരു : ശിവമോഗയിൽ ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് സ്വന്തം സമുദായത്തിലെ നേതാക്കൾ വിലക്കേർപ്പെടുത്തിയതായി പരാതി. ഹൊരബൈലു ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങളുമായി സംസാരിക്കരുതെന്ന് സമുദായാംഗങ്ങൾക്ക് നേതാക്കൾ നിർദേശം നൽകി. ഹൊരബൈലു സ്വദേശി ദിനേശിന്റെ കുടുംബത്തിനാണ് വിലക്കേർപ്പെടുത്തിയത്. ദളിത് വിഭാഗത്തിൽപെട്ട പ്രീതിയുമായി സെപ്റ്റംബർ 27-നായിരുന്നു ദിനേശിന്റെ വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. പക്ഷേ, പ്രകോപിതരായ നേതാക്കൾ സമുദായാംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കുടുംബത്തെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴയും ഏർപ്പെടുത്തി. നിർദേശം അംഗീകരിക്കാത്തവരെക്കുറിച്ച് വിവരങ്ങൾ…
Read Moreതാലികെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹം വേണ്ടെന്ന് വച്ച് വധു
ബെംഗളൂരു: താലികെട്ടുന്നതിന് തൊട്ടുമുൻപ് വധുവിന്റെ തീരുമാനം മാറി. വിവാഹം വേണ്ടെന്നു വച്ചു. ഹൊസദുർഗ താലൂക്കിലെ ചിക്കബ്യാലഡകെരെ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം വിചിത്രമായ സംഭവം നടന്നത്. ഭൈരവേശ്വർ കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം. വധുവും വരനും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചത്. ആചാരങ്ങൾ നടത്തി വരൻ കൈകൊട്ടണം. ഈ സാഹചര്യത്തിലാണ് വധു വിവാഹത്തിന് വിസമ്മതിച്ചത്. ഒടുവിൽ വിവാഹം വേണ്ടെന്ന് വച്ചു. ഈ വിവാഹം തനിക്ക് ഇഷ്‌ടമല്ലെന്ന് പറഞ്ഞ് വധു വരനെ തടഞ്ഞുനിർത്തുന്ന രംഗമാണ് വീഡിയോയിലൂടെ പ്രചരിച്ചത്. മുതിർന്നവരും ബന്ധുക്കളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ…
Read Moreനടി അമല പോൾ വിവാഹിതയായി ; ചിത്രങ്ങൾ പുറത്ത്
നടി അമല പോള്‍ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗദ് കുറിച്ചു നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
Read Moreവിവാഹ ശേഷം പെൺകുട്ടികളുടെ ജീവിതം കീഴ്മേൽ മറിയും,പലപ്പോഴും ശത്രു രാജ്യത്തേക്കാണ് അവരുടെ കടന്ന് പോക്ക്; രഞ്ജി പണിക്കർ
ഏറെ കൈയടി നേടിയ ഒരുപാട് ഡയലോഗുകൾ എഴുതുകയും, സ്ക്രീനില്‍ ഗംഭീര അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തതിലൂടെ മലയാളികൾക്ക് പ്രിയങ്കരനാണ് രഞ്ജി പണിക്കർ. ജീവിതത്തിൽ ആൺകുട്ടികൾക്കുള്ള എക്സ്പോഷറേ ആയിരിക്കില്ല പെൺകുട്ടികൾക്കെന്ന് രഞ്ജി പണിക്കർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഒരു ആൺകുട്ടി മേഞ്ഞു നടക്കുന്നതു പോലെ ഒരു പെൺകുട്ടിക്ക് ജീവിതത്തിന്റെ ഏറ്റവും സുരഭിലമായ പ്രായത്തിലോ കാലഘട്ടത്തിലോ മേഞ്ഞു നടക്കാൻ അനുവദിക്കപ്പെടുന്നില്ല. തന്നിഷ്ടത്തിനു നടക്കാനാവില്ല, എപ്പോഴും ആരുടെയെങ്കിലും സെക്യൂരിറ്റി വേണം. അല്ലെങ്കിൽ വിലക്കുകളുണ്ടാകും, ടൈമിങ്ങുകളുണ്ടാകും. ഒരു 10 മിനുട്ട് വൈകിയാൽ വീട്ടിലിക്കുന്നവർക്ക് ആശങ്കയുണ്ടാകും, വെപ്രാളമുണ്ടാകും’.…
Read Moreഗോവിന്ദ് പത്മസൂര്യ വിവാഹിതനാവുന്നു; വധു പ്രമുഖ സീരിയൽ നടി
മറ്റൊരു താരവിവാഹത്തിന് കൂടി മലയാളി പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോകുന്നു. നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലുമാണ് വിവാഹിതരാവുന്നു ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞു. വിവാഹനിശ്ചയത്തിൻറെ ചിത്രങ്ങൾ കൂടി പങ്കുവച്ചുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വർത്തമാനം അറിയിച്ചത്. ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ചേർത്തുപിടിച്ചത്. നിങ്ങളുടെ ഈ സ്നേഹം…
Read Moreലിയോ റിലീസ് ദിനത്തിൽ വിവാഹിതനായി വിജയ് ആരാധകൻ
ചെന്നൈ: ലിയോ റിലീസ് ദിനത്തില്‍ തീയറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ആരാധകര്‍. പുതുക്കോട്ട സ്വദേശികളായി വെങ്കിടേഷും മഞ്ജുളയുമാണ് തീയറ്ററില്‍ വച്ച് വിവാഹിതരായത്. നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വെങ്കിടേഷും മഞ്ജുളയും കടുത്ത വിജയ് ആരാധകരായിരുന്നു. വിജയിന്റെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയെന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. അതുനടന്നില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റീലിസ് ദിവസത്തില്‍ വിവാഹം കഴിക്കാനായത് ഭാഗ്യമായി കരതുന്നുവെന്ന് മഞ്ജുള പറഞ്ഞു. വിജയ് ആരാധക കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ് സിനിമ റീലീസിന് തൊട്ടുമുന്‍പ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കി നല്‍കിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ഇവര്‍ക്ക് പാരിതോഷികവും നല്‍കി. തമിഴ്‌നാട്ടില്‍ നേരത്തെയും…
Read More