വയനാടിനായി ബിരിയാണി ചലഞ്ചുമായി ‘കല’ 

ബെംഗളൂരു : വയനാട് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല വെൽഫെയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തീയതി ബിരിയാണി ചലഞ്ച് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചലഞ്ച് വഴി ലഭിക്കുന്ന തുക കൈമാറുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 29 നു നടത്താനിരുന്ന കലയുടെ ഓണോത്സവം നവംബർ മാസം 3ലേക്ക് മാറ്റിയതായും ഭാരവാഹികൾ അറിയിച്ചു.

Read More

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു 

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ ആറുലക്ഷംരൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കും. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നവർക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ ഉടമസ്ഥതയിലും പൊതു…

Read More

വയനാടിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു ദുരന്തബാധിത പ്രദേശങ്ങളായ…

Read More

പ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദർശിക്കും

ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തി​ലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും. എന്നാൽ, കേന്ദ്രം ഇതുവ​രെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രി​യുടെ വ​രവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ്…

Read More

വയനാടിനായി കൈകോർത്ത് ബെംഗളൂരുവും 

ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികൾ എടുക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റിൽ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പൻ, എൽദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരൻ, റെജികുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ സിപിഎസി സെക്രട്ടറി ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സൻ, സൗത്ത് വെസ്റ്റ് കേരളസമാജം…

Read More

വയനാടിനെ ചേർത്ത് പിടിച്ച് പ്രിയതാരങ്ങൾ 

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകർന്ന കുടുംബങ്ങള്‍ക്ക് കെെത്താങ്ങായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നല്‍കിയിരിക്കുന്നത്. മുൻപ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ഹൃദയം തകർന്നുപോകുന്നുവെന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനമുണ്ടെന്നും സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദുരന്തവാർത്ത…

Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ; മരണ സംഖ്യ 264

കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 264 ആയി ഉയർന്നു. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്. ഇവർക്കായി രാത്രിയിലും തിരച്ചിൽ തുടരുകയാണ്. അതേസമയം ദുരന്തമുഖത്തുൾപ്പെടെ ശക്തമായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈയുൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

വയനാട് വഴിയുള്ള മൈസൂരു യാത്ര ഒഴിവാക്കണമെന്ന് അധികൃതർ 

ബെംഗളൂരു: മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണരകൂടം അറിയിച്ചു. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനുമാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം താമരശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തില്‍ കഴിഞ്ഞ…

Read More

കേരളത്തിനായി എല്ലാ സഹായത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നഗരത്തിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം സംസ്ഥാനത്തെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച്‌ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യര്‍ത്ഥിച്ചത്. ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയില്‍ സഹായം നല്‍കാന്‍ എത്തുന്നുണ്ട്. കര്‍ണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാന്‍ നാളെ വയനാട്ടിലേക്ക് എത്തും. ബെംഗളൂരു – വയനാട് ദേശീയ പാത…

Read More

മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

ദില്ലി: വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎൻആർഎഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്. കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായും സംസാരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടിയത്. മരണ സംഖ്യ കൂടിവരികയാണ്. നിരവധി പേർ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ജനവാസ…

Read More
Click Here to Follow Us