താമരശ്ശേരി ചുരത്തിൽ കർണാടക ആർടിസി അപകടത്തിൽ പെട്ടു

ബെംഗളൂരു: കോഴിക്കോട് താമരശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തി തകര്‍ത്ത് ബസ് മുന്നോട്ട് നീങ്ങിയാണ് അപകടം ഉണ്ടായത്. ചുരത്തിന്റെ ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബസ് സംരക്ഷണ ഭിത്തിയില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരുക്കുകൾ ഇല്ല.

Read More

ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: ബൈക്കിന് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ മലയാളി മരിച്ചു. വയനാട് കല്‍പറ്റ വാഴക്കാലയില്‍ വീട്ടില്‍ സജിത് ബാബു റോമന്‍സ് ആണ് മരിച്ചത്. ബെംഗളൂരു ശോഭ ഡെവലപ്പേഴ്‌സ് സീനിയര്‍ മാനേജറായിരുന്നു സജിത് ബാബു. കൊത്തന്നൂര്‍ ക്രിസ്തുജയന്തി കോളജിനടുത്തായിരുന്നു താമസം. ഇന്നലെ രാവിലെ 10ഓടെ വര്‍ത്തൂര്‍കോടിയിലാണ് അപകടമുണ്ടായത്. സജിത് ബാബുവിന്റെ ബൈക്കിന്റെ പിറകില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ഭാര്യ: ജാന്‍സി സജിത്. മക്കള്‍: ധ്യാന്‍ റയാന്‍ സജിത്, ആന്‍ സെറ മേരി.

Read More

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം റവന്യു താലൂക്ക് ഓഫീസ് വൈദ്യുതദീപങ്ങളാല്‍ അലങ്കൃതമായി

മാനന്തവാടി: സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് റവന്യു ഓഫീസ് വൈദ്യുപദീപങ്ങളാല്‍ അലങ്കരിച്ചു.75-ാം വാര്‍ഷികം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളുമുള്‍പ്പെടെ നാട് മുഴുവന്‍ ആഘോഷമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസ് അലങ്കരിച്ചത്. പരിസരങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓഫീസ് പരിസരത്തുള്ള മരങ്ങളും കെട്ടിടവുമെല്ലാം ദീപാലങ്കാരങ്ങാല്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട്.ആഗസ്ത് 15 ന് വൈകുന്നേരം വരെ ഇവ പ്രകാശിപ്പിക്കും. നാളെ രാവിലെ മുതല്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും  ആഗസ്ത് 15 ന് പതിവ് പോലെ ഉയര്‍ത്തുകയും ചെയ്യും. തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ രാകേഷ് എം സി,ഹെഡ്ക്വാട്ടേഴ്‌സ്…

Read More

മാനന്തവാടി പ്രസ്സ് ക്ലബ്ബ് മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബിന്റെ 2021 ലെ മികച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. മലയാളം പത്രങ്ങളിലെയും ടെലിവിഷനിലെയും ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക വാർത്തക്കാണ് 10,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് സാധ്യത. 2021 ഓഗസ്റ്റ് 1 മുതൽ 2022 ജൂലൈ 31 വരെ പ്രസിദ്ധീകരിച്ച വാർത്തയാണ് പരിഗണിക്കുന്നത്. എൻട്രികൾ ഓഗസ്റ്റ് 20 ന് ലഭിച്ചിരിക്കണം .എൻട്രികൾ അച്ചടിമാധ്യമങ്ങളിലെ വാർത്തകൾ [email protected] എന്ന ഇ മെയിൽ വിലാസത്തിലും ടെലിവിഷൻ വാർത്തകൾ 7561889689, 9447373637 എന്നിവയിലേതെങ്കിലും ടെലിഗ്രാം ആപ്പിലും 20ന് മുമ്പായി ലഭിക്കണം. …

Read More

കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

  വയനാട്: മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിലുള്ള പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. രാവിലെ വെള്ളത്തിൽ പൊങ്ങി കിടന്ന നിലയിൽ ചങ്ങാടകടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായും മനന്തവാടി പൊലീസ് അറിയിച്ചു. നിലവിൽ ഇതൊരു അത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയതിനെ തുടർന്ന് തല വേർപെട്ടിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. തലയില്ലാത്തതിനാൽ തന്നെ ആളെ തിരിച്ചറിയാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ…

Read More

കർണാടക സ്വദേശിയെ റിസോർട്ടിൽ പീഡിപ്പിച്ച കേസിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ

അമ്പലവയൽ : കർണാടക സ്വദേശിയെ റിസോർട്ടിൽ എത്തിച്ച് കൂട്ടം ചേർന്ന് പീഡിപ്പിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. പീഡനത്തിന് ശേഷം കടന്നു കളഞ്ഞ വയനാട് ഇന്ത്യൻ ഹോളിഡേ റിസോർട്ട് നടത്തിപ്പുകാർ പോലീസ് പിടിയിൽ ആയി. എന്‍.എം. വിജയന്‍, ബത്തേരി കട്ടയാട് സ്വദേശി എ.ആര്‍.ക്ഷിതിന്‍, പുല്‍പള്ളി സ്വദേശി ജോജോ കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മനുഷ്യക്കടത്ത്, അനാശാസ്യകേന്ദ്രം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റിസോര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ 8 പേരില്‍ 4 പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഡിവൈഎസ്പി കെ.കെ. അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ്…

Read More
Click Here to Follow Us