ബെംഗളൂരു: നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വിദേശി വ്ലോഗര്‍മാര്‍ കൈയോടെ പിടികൂടി. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്. നഗരം ചുറ്റി കാണാനായി എത്തിയ കൊല്‍ക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്റെ പെണ് സുഹൃത്തുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്ലോഗര്‍മാര്‍ സാമൂഹിക മാധ്യമമായ ‘എക്സില്‍’ പങ്കുവെച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്. ‘എംഡി ഫിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗര്‍, നടന്ന സംഭവങ്ങളെക്കുറിച്ച് വീഡിയോയില്‍ വിശദീകരിക്കുന്നത്.…
Read MoreTag: vloger
വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസ് എടുത്തു
മലപ്പുറം: അശ്ലീലപദ പ്രയോഗത്തിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേയും ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.…
Read Moreയൂട്യൂബറെ കയ്യേറ്റം ചെയ്ത വ്യാപാരി അറസ്റ്റിൽ; കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്
ബെംഗളൂരു: ചോര്‍ ബസാറില്‍ ചിത്രീകരണം നടത്തുന്നതിനിടെ ഡച്ച് യൂട്യൂബര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ വ്യാപാരി അറസ്റ്റിൽ. പെഡ്രോ മോട്ടയാണ് മര്‍ദനത്തിന് ഇരയായത്. ‘ചോര്‍ ബസാറി’ല്‍ കച്ചവടക്കാരുടെ ജീവിത സാഹചര്യവും മറ്റും പകര്‍ത്തി സംസാരിച്ച് പോകവെയാണ് ഡച്ച് യൂട്യൂബര്‍ക്ക് മര്‍ദനമേറ്റത്. കയ്യില്‍ പിടിച്ച സമയം യൂട്യൂബര്‍ ‘നമസ്തേ’ എന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ, പ്രദേശത്തെ കച്ചവടക്കാരനായ പ്രതിയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നെറ്റിസണ്‍സ് രംഗത്തെത്തി. പെഡ്രോ മോട്ടയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പ്രതിയെ…
Read Moreവിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം
ബംഗളൂരു: ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങളൊന്നും കൂടാതെയായിരുന്നു കയ്യേറ്റം. കച്ചവടക്കാരൻ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സഹിതമാണ് പെഡ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഡ്ലി റോവർ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്ളോഗറാണ് ആക്രമിക്കപ്പെട്ടത്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.…
Read More