ചെന്നൈ: കുടുംബസ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച് സംവിധായകന്‍ വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസില്‍ പരാതി. വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് ലാല്‍ഗുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വിഘ്നേഷിന്റെ ഭാര്യ നയന്‍താര, അമ്മ മീനാ കുമാരി, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി കുടുംബസ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചപ്പോളാണ്, വിഘ്നേഷിന്റെ അച്ഛന്‍ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ വിഘ്നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Read MoreTag: vignesh shivan
സ്നേഹ പൊതിയുമായി നയൻതാരയും വിഘ്‌നേഷും തെരുവിൽ
രാത്രി മഴ നനഞ്ഞ് തെരുവിൽ കഴിയുന്നവർക്ക് സമ്മാന പൊതിയുമായി എത്തിയ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ചിത്രങ്ങൾ വൈറൽ. രാത്രിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയത്ത് കൈയില്‍ സഞ്ചികളുമായി സൂപ്പര്‍ താരം നയന്‍താര, കൂടെ കുടപിടിച്ച് സംവിധായകനും ഭര്‍ത്താവുമായ വിഗ്‌നേഷ് ശിവന്‍. തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് ഇരുവരും സഹായം നല്‍കുന്ന ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറൽ . റോഡിന്‍റെ സമീപത്തുനടന്ന കാഴ്‌ച ഒരു വാഹനത്തില്‍ നിന്നുമാണ് പകര്‍ത്തിയിട്ടുള്ളതെന്ന് പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്. തെരുവോരത്തെ പെട്ടിക്കടകള്‍ക്ക് സമീപം അഭയം പ്രാപിച്ച ആളുകള്‍ക്ക് നേരെയാണ് ഇരുവരും നടന്നടുക്കുന്നത്. തുടര്‍ന്ന്,…
Read Moreവാടക ഗർഭധാരണം, നയൻതാരയ്ക്കും വിഘ്‌നേഷിനുമെതിരെ അന്വേഷണം
ചെന്നൈ : വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് കുഞ്ഞു പിറന്നതു സംബന്ധിച്ച് അന്വേഷണ ഉത്തരവിട്ട് തമിഴ്നാട് ആരോഗ്യവകുപ്പ്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷം കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്ന് ചട്ടമുണ്ട്. രാജ്യത്ത് നിലവിലുള്ള ഇത്തരം ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്ന് അന്വേഷിക്കുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു. 21 – 36 വയസ്സ് പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ…
Read Moreമുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തി വിക്കിയും നയനും
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹത്തിന് നേരിട്ടത്തി ക്ഷണിച്ച് വിഘ്‌നേഷ് ശിവനും നയൻതാരയും. ജൂൺ 9 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് താര ജോഡികൾ ഒരുമിച്ചെത്തി മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ജൂണ്‍ 9 ന് തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ലഭിച്ച അപ്‌ഡേറ്റ് അനുസരിച്ച്, ജൂണ്‍ 9 ന് ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുമെന്നും വിവാഹത്തിന് ശേഷം അവര്‍ തിരുപ്പതി സന്ദര്‍ശിക്കുമെന്നുമാണ്. ആല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വിക്കിയും…
Read Moreനയൻതാര- വിഘ്നേഷ് വിവാഹം ഉടൻ
ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന താര വിവാഹമാണ് നയൻ താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ജൂണ്‍ മാസത്തില്‍ വിവാഹിതരാവുകയാണ്. അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ 6 വർഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന…
Read More