ബംഗളൂരു: ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഈ മാസം അവസാനം മുതൽ ബെളഗാവിയിലേക്ക് നീട്ടും. ഇതിന്റെ ഭാഗമായി ധാർവാഡിനും ബെളഗാവിക്കും ഇടയിൽ അടുത്ത ആഴ്ച മുതൽ പരീക്ഷ ഓട്ടം നടത്തും. ഇതോടെ 7 മണിക്കൂർ 45 മിനിറ്റ് സമയം കൊണ്ട് ബെംഗളുരുവിൽ നിന്നും ബെളഗാവിയിൽ എത്താൻ കഴിയും. നിലവിലെ ട്രെയിൻ സമയത്തെക്കാൾ 2 മണിക്കൂർ കുറവാണിത്. എന്നാൽ മടക്ക യാത്രയ്ക്ക് 8 മണിക്കൂർ 10 മിനിറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.
Read MoreTag: Vandebharath
വന്ദേഭാരത്തിന്റെ ശുചിമുറിയിൽ യുവാവ് വാതിൽ അടച്ച് ഇരുന്നു; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം
പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയിൽ വാതിൽ അടച്ച് യുവാവ് ഇരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ നഷ്ടമായി. രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപ വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവൻസ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിൻ 20 മിനിറ്റ് വൈകിയെന്നും റെയിൽവെ അറിയിച്ചു. ഉപ്പള സ്വദേശി ശരൺ ആണ് ഇന്നലെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരങ്ങൾ…
Read Moreവന്ദേ ഭാരതിനു നേരെ കല്ലേറ് ; ഇതുവരെ മാറ്റിയത് 64 ചില്ലുകൾ
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് കല്ലേറിനു മുന്നിൽ അടിപതറുന്നു. ചെന്നൈ–ബെംഗളൂരു–മൈസുരു ട്രെയിനു നേരെ മറ്റു ട്രെയിനുകൾക്കൊന്നും ഉണ്ടാകാത്ത വിധമാണ് ഈ ട്രെയിനു നേരെ കല്ലേറ് നടക്കുന്നത് . വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിരഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്ക്കുകയാണു ദക്ഷിണ ഫെബ്രുവരിയും ദക്ഷിണ–പശ്ചിമയും. 2022 നവംബർ 11നാണു ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കല്ലേറിനെ തുടർന്ന് ഇതുവരെ വന്ദേഭാരത് ട്രെയിനിന്റെ 64 ജനൽ ചില്ലുകളാണ് ഇതുവരെ…
Read More