ബെംഗളുരു: പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ഒരുങ്ങുന്നു, :കേരളത്തിൽ കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ. എട്ടുസ്ഥലങ്ങളിലേക്കു തീവണ്ടികൾ സർവീസ് നടത്തുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചു. കൂടാതെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലുദിവസം മംഗളൂരുവഴി പ്രത്യേക സർവീസുകൾ (16511/16512) നടത്തുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. അതായത്, ബെംഗളൂരുവിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.10-ന് കണ്ണൂരിലെത്തുകയും തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20-ന് ബെംഗളൂരുവിലെത്തുകയുംചെയ്യുന്നവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക്…
Read MoreTag: train
യാത്രക്കാർക്ക് ആശ്വാസമായി നമ്മ മെട്രോ; പുതുവർഷ രാവിൽ പുലർച്ചെ 2 മണിവരെ സർവ്വീസ് നടത്തും
ബെംഗളുരു: ആഘോഷ രാവുകളിൽ കൂട്ടായ് നമ്മ മെട്രോയും. പുതുവർഷ രാവിൽ ആഘോഷങ്ങൾ പങ്കെടുത്ത് മടങ്ങുന്നവർക്ക് രാവിലെ വരെ നമ്മ മെട്രോ സർവ്വീസ് നടത്തും. മൈസുരു റോഡ്- യെലച്ചനഹള്ളി റൂട്ടിലും, നാഗസന്ദ്ര – യെലച്ചനഹള്ളി റൂട്ടിലും പുലർച്ചെ 1.30 വരെ 15 മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവ്വീസ്നടത്തുക. കെംപഗൗഡ ഇന്റർചേഞ്ച് ഭാഗത്ത് നിന്ന് എല്ലാ സ്ഥലങ്ങളിലേക്കും സർവ്വീസ് ഉണ്ടായിരിക്കുമെന്ന് ബിഎംആർസി അറിയിച്ചു.
Read Moreട്രെയിൻ വൈകിയോടും
ബെംഗളൂരു: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി ആറുവരെ എറണാകുളം – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (12678) കോയമ്പത്തൂരിനും ഈറോഡിനുമിടയിൽ 15 മിനിറ്റ് വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
Read Moreപിതാവിനെ രക്ഷിക്കാൻ ശ്രമം; പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു
തുമക്കൂരു: തുമക്കൂരുവിലെ ഗോകുല ലേഔട്ടിൽ പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു. പാളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ജീവനൊടുക്കാൻ ശ്രമിച്ച മാരിയപ്പ (57),യെ തടയാൻ ശ്രമിച്ചപ്പോഴാണ് മകൻ സതീഷ് (23) മരിച്ചത്…. മാരിയപ്പയെ രക്ഷിക്കാൻശ്രമിക്കവെയാണ് മകൻ സതീഷും ട്രെയിനിടിച്ച് മരിച്ചത്.
Read More3 കോച്ച് ട്രെയിനുകൾ 6 കോച്ച് ട്രെയിനുകളാക്കും
ബെംഗളുരു: 3 കോച്ച് ട്രെയിനുകളിൽ പകുതിയും 6 കോച്ചുകളാക്കി ഉയർത്തും. അടുത്ത മാർച്ചോടെയാണ് ഇത് നടപ്പിൽ വരുത്തുകയെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരേ സമയം 975 പേരെ വഹിക്കാവുന്ന 47 ട്രെയിനും 2002 പേരെ വഹിക്കാവുന്ന 3 ട്രെയിനുമാണ് നിലവിൽ സർവീസ് നടത്തുന്നത്. 6 കോച്ച് ട്രെയിനുകളിലൊന്ന് ഇന്നലെ സർവ്വീസ് തുടങ്ങി.
Read Moreട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്
ബെംഗളുരു: മൈസുരു-ചെന്നൈ ശതാബ്ദി എക്സ്പ്രസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാളെ ഇതുവരെയും തിരിച്ചറിയാനായില്ല. നവംബർ 10 ന് ബെംഗളുരുവിലേക്കുള്ള യാത്രക്കിടെ എെടി ജീവനക്കാരിയായ യുവതിയെ ട്രെയിനിലുണ്ടായിരുന്ന വ്യക്തി കടന്നു പിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ യുവതിയെ ഇയാൾ വിടുകയും പിന്നീട് പരസ്യമായി വെല്ലുവിളി നടത്തുകയും , യുവതിയോട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തോളാൻ പറയുകയുമായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.
Read Moreവേഗം കൂടും നിരക്ക് കൂടും യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രെസ്സ്.
ബെംഗളൂരു ∙ യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് (16561/ 16562) ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രസാക്കുന്നു. ട്രെയിനിന്റെ നമ്പറിലും ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്. പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും എത്തുന്ന സമയത്തിൽ മാറ്റമുണ്ട്. യശ്വന്ത്പുര-കൊച്ചുവേളി എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (പുതിയ നമ്പർ -22677) വ്യാഴാഴ്ചകളിൽ വൈകിട്ട് 3.20നു യശ്വന്ത്പുരയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 6.45നു കൊച്ചുവേളിയിലെത്തും. നേരത്തേ 6.506.50നായിരുന്നു ട്രെയിൻ എത്തിയിരുന്നത്. കൊച്ചുവേളി-യശ്വന്ത്പുര എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22678)വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 4.15നു യശ്വന്ത്പുരയിലെത്തും. നിലവിൽ 4.30നാണ് ട്രെയിൻ…
Read More