തിരുവനന്തപുരം: സുഹൃത്ത് പിറന്നാൾ സമ്മാനമായി നൽകിയ കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം മൺവിള കിഴക്കുംകര ഫലക്ക് വീട്ടിൽ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാൾ സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ്വെൽവെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കിട്ടിയത്. സെപ്റ്റംബർ 12ന് ഷൈലയുടെ കൊച്ചുമകൾ ആലിയയുടെ ഏഴാം പിറന്നാളായിരുന്നു. വൈകിട്ട് 7ന് അടുത്ത സുഹൃത്ത് പിറന്നാൾ സമ്മാനങ്ങളുടെ കൂടെ കേക്കും വാങ്ങിക്കൊണ്ടുവന്നു. പിറന്നാൾ കേക്ക് മുറിച്ച് ആദ്യ കഷണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കാണുന്നത്. ഈഞ്ചയ്ക്കലിലുള്ള ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയത്. ഉടൻതന്നെ ബേക്കറിയിൽ വിളിച്ച് പരാതി…
Read MoreTag: thiruvananthapuram
തിരുവനന്തപുരം- ബെംഗളൂരു ഗജരാജ എ സി സ്ലീപ്പർ വോൾവോ കോച്ച് സർവീസ് ആരംഭിച്ചു
തിരുവനന്തപുരം:കെ എസ് ആർ ടി സി – സ്വിഫ്റ്റിൻറെ എസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ബസ് ഡിസൈൻ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 5:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിൽ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകുന്നേരം 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം:…
Read Moreകർണാടക മുഖ്യമന്ത്രി പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി
തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ആൻഡമാൻ അഡ്മിറൽ ഡി.കെ.ജോഷി എന്നിവർ വൈകിട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ, മാനേജർ ബി.ശ്രീകുമാർ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. ബസവരാജ് ബൊമ്മൈ, തമിഴിസൈ സൗന്ദർരാജൻ എന്നിവർക്ക് ചെറിയ ഓണവില്ലും പദ്മനാഭ സ്വാമിയുടെ ചിത്രവും സമ്മാനമായി നൽകി.
Read Moreമംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
കോഴിക്കോട് : ട്രെയിൻ കൊയിലാണ്ടി വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു കണ്ടെത്തി. സ്ഫോടക വസ്തു ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന യാത്രക്കാരൻ കാലിൽ തട്ടി പുറത്തേക്ക് വീണു പൊട്ടിയതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. കഴിഞ്ഞ ദിവസം രാത്രി 10.32 ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read Moreഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെപ്റ്റംബർ 3 മുതൽ പത്തു ദിവസം ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂൾ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreജോലി സാധ്യതയുള്ള നഗരങ്ങൾ ; ഒന്നാമത് ബെംഗളൂരു, രണ്ടാമത് തിരുവനന്തപുരം
ബെംഗളൂരു: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. തൊട്ടു പുറകിൽ തിരുവനന്തപുരം രണ്ടാം സ്ഥാനം നേടി .ജൂനിയര്‍ ലെവല്‍ സെഗ്മെന്റിലാണ് തലസ്ഥാന നഗരം രണ്ടാമതെത്തിയത്. ഏറ്റവും മികച്ച അനുഭവപരിചയമുള്ള അക്രോഡ് വ്യവസായങ്ങളെ നിയമിക്കുന്നതില്‍ ബെംഗളൂരാണ് മുന്‍നിര നഗരമായി തുടരുന്നത്. ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇന്‍ഷുറന്‍സ്, മാനുഫാക്ചറിംഗ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍, ലൈഫ് സയന്‍സസ് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് സര്‍വ്വേ നടത്തിയത്. 2022 ലെ ഇന്‍സൈറ്റ്സ് ടാലന്റ് ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ നിരയിലെ 8 നഗരങ്ങളിലും രണ്ടാമത്തെ നിരയിലെ 18 നഗരങ്ങളിലും…
Read More