ബെംഗളൂരു: കർണാടകയിലെ വൈദ്യുതി ഇരുചക്ര വാഹനങ്ങൾക്കായി 1,000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ഏതർ എനർജിയും ഇലക്ട്രിക് സപ്ലൈ കമ്പനിയും (എസ്‌കോം) തമ്മിൽ കരാറിലൊപ്പിട്ടു. ഈ കരാറിൽ ഇരുചക്രവാഹനങ്ങൾക്ക് ചാർജിങ് സൗജന്യമായിരിക്കും. സാങ്കേതിക സഹായങ്ങളുൾപ്പെടെ പദ്ധതിക്കാവശ്യമായ എല്ലാം നൽകുന്ന നോഡൽ ഏജൻസിയായിരിക്കും എസ്‌കോം. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി സർക്കാർ ഏജൻസികൾ എസ്‌കോമുമായാണ് സഹകിക്കുന്നത്. ഏതർ എനർജി മാനേജിങ് ഡയറക്ടറും സഹ സ്ഥാപകനുമായ തരുൺ മേത്തയും ബെസ്‌കോം മാനേജിങ് ഡയറക്ടർ രാജേന്ദ്ര ചോളനുമാണ് കരാറിൽ ഒപ്പിട്ടത്.
Read MoreTag: stations
എച്ച് 1 എൻ 1 വ്യാപകമാകുന്നു; ബോധവൽക്കരണവുമായി ബിഎംആർസിഎൽ
ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇംഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.
Read More