മോഹൻലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാർഡ്ദാന ചടങ്ങെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടർന്നുള്ള ‘അമ്മ’ യോഗത്തിനു ശേഷമായിരുന്നു ആദ്യശ്രമം. എന്നാൽ അതു പാളിപ്പോകുകയായിരുന്നു.
അമ്മ യോഗത്തിനു ശേഷം മോഹൻലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യം ശ്രമം നടത്തിയത്. മുൻ അവാർഡ് ജേതാവായ ഒരു സംവിധായകനും ഒരു മുൻ നടിയും ചേർന്നാണ് അതിനുള്ള ശ്രമം നടത്തിയത്.
സുഹാസിനി അടക്കമുള്ള എട്ടു നടിമാരെ വിളിച്ച് ഇവർ പ്രസ്താവനയിറക്കാൻ ആവശ്യപ്പെട്ടു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോഹൻലാലിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നു എന്നായിരുന്നു ഇവർ നടിമാരോടു പറഞ്ഞ്.
ഇതിൽ നാലു േപർ നടി മേനകയുമായി ബന്ധപ്പെടുകയും എന്താണു സത്യാവസ്ഥയെന്നു ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ഇതു ‘അമ്മ’യുടെ സംയുക്ത തീരുമാനമാണെന്നും മോഹൻലാലിന് വ്യക്തിപരമായ പങ്കില്ലെന്നും ഇവർ മനസ്സിലാക്കുന്നത്. തുടർന്ന് ഇത്തരമൊരു പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ഇവർ എട്ടുപേരും വിസമ്മതിച്ചു.
അതിനു ശേഷമാണ് കന്നഡ സിനിമയിൽപോയി ശ്രമം നടത്തിയത്. ഇത്തവണ നടിയില്ലായിരുന്നു പകരം ഒരു സംവിധായകനായിരുന്നു കന്നഡ താരങ്ങളോടു സംസാരിച്ചത്.
എന്നാൽ കാര്യങ്ങൾ പഠിക്കാതെ ഇത്തരമൊരു നീക്കം നടത്താനാകില്ലെന്നു അവർ പറഞ്ഞതോടെയാണു ബെംഗളൂരുവിൽ താരങ്ങളുമായി ബന്ധമില്ലാത്ത സംഘടനയുടെ പേരിൽ പ്രതിഷേധ യോഗം നടത്തുകയാണ് ചെയ്തത്. കന്നഡ ഫിലിം ഇന്ഡസ്ട്രി(കെ.എഫ്.ഐ), ഫിലിം ഇന്ഡസ്ട്രി ഫോര് റൈറ്റ്സ് ആന്റ് ഇക്വാളിറ്റി (ഫയര്) തുടങ്ങിയ തുടങ്ങിയ ചലച്ചിത്ര സംഘടനകളും താരങ്ങളുമാണ് അമ്മക്കെതിരെ അന്ന് രംഗത്തുവന്നത്. ഇതിൽ കന്നഡയിലെ അറിയപ്പെടുന്ന ഒരു താരമോ സാങ്കേതിക വിദഗ്ദനോ പങ്കെടുത്തില്ല. പക്ഷെ വാർത്ത സൃഷ്ടിക്കാനായി.
രണ്ട് ശ്രമവും പാളിയപ്പോഴാണ് അവാർഡ് ദാന ചടങ്ങിന്റെ േപരിൽ ഒപ്പു ശേഖരണം നടത്തിയത്. ഇവരുടെ പട്ടികയിലുള്ള ആദ്യ പേരായ നടൻ പ്രകാശ് രാജ് തന്നെ താൻ അറിയാതെയാണു ഇതു ചെയ്തതെന്നു വ്യക്തമാക്കിയതോടെ ഇതിനു പുറകിലെ സത്യസന്ധ്യതയെ സംശയിക്കേണ്ട അവസ്ഥയായി. തന്നെ ഇതിനായി ആരും വിളിച്ചിട്ടില്ലെന്നും താൻ അറിഞ്ഞിട്ടെ യില്ലെന്നുമാണു പ്രകാശ് രാജ് പറഞ്ഞത്.
ഒപ്പുവച്ചുവെന്നു പറയുന്ന ക്യാമറാമാൻ സന്തോഷ് തുണ്ടിയിലാകട്ടെ തനിക്ക് ഒപ്പുവയ്ക്കാനായി അയച്ചുതന്ന കുറിപ്പിൽ മോഹൻലാലിന്റെയോ ഇന്ദ്രൻസിന്റെയോ പേരില്ലായിരുന്നുവെന്നും ചടങ്ങു നന്നായി നടത്താനുള്ള നിർദേശം മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.
പക്ഷെ സന്തോഷിന്റേതെന്ന പേരിൽ നൽകിയ കത്തിൽ മോഹൻലാലിനെ ഒഴിവാക്കണമെന്ന ഭാഗം കൂട്ടിച്ചേർത്തിരുന്നു. തന്നെ ചതിച്ചു എന്നാണു സന്തോഷ് പറയുന്നത്. സന്തോഷിനു കത്തിന്റെ ഡ്രാഫ്റ്റ് എന്ന വ്യാജേന വാട്ട്സാപ്പ് സന്ദേശം അയച്ചതും ഈ അവാർഡു സംവിധായകനാണെന്നാണ് സൂചന. ഇവരെ മാറ്റി നിർത്തിയാൽ ഒപ്പുവച്ചവരുടെ പട്ടികയിൽ സിനിമയിൽ സജീവമായവർ കുറവാണ്. സിനിമയുമായി കാര്യമായ ബന്ധമില്ലാത്ത സാംസ്കാരിക നായകരാണ് പലരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.