ഇത് ചതി;ഡോ: ബിജുവിനും സംഘത്തിനും എതിരെ ഗുരുതരമായ ആരോപണവുമായി നീരാളി യുടെ ക്യാമറമാന്‍.

തൃശൂർ: മോഹൻലാലിന്റെ പേര് പോലും  പറയാതെ നൽകിയൊരു കുറിപ്പിൽ ഒപ്പുവയ്ക്കുണ്ടോ എന്നു ചോദിച്ച ശേഷമാണു മോഹൻലാലിന്റെ പേരു കൂട്ടിച്ചേർത്ത് അതു പ്രസ്താവനയാക്കിയതെന്നും ഇതു ചതിയായിരുന്നുവെന്നും പ്രശസ്ത ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ. കഴിഞ്ഞ സംസ്ഥാന അവാർഡു കമ്മറ്റി അംഗമായ സന്തോഷും അവാർഡു ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുന്നതനെതിരെ സമർപ്പിച്ച നിവേദനത്തിൽ തന്റെ പേരുണ്ടെന്നറിഞ്ഞു പ്രതികരിക്കുകയായിരുന്നു സന്തോഷ്.

അവാർഡു ദാന ചടങ്ങുമെച്ചപ്പെടുത്തണം എന്നൊരു നിർദ്ദേശം ഉണ്ടായിരുന്നു. അതു മെച്ചപ്പെടുത്താനായി നൽകുന്ന നിർദ്ദേശം എന്ന നിലയിലൊരു കുറിപ്പാണ് എനിക്കു വാട്ട്സാപ്പ് ചെയ്തുതന്നത്. അതിൽ മോഹൻലാലിന്റെ പേരില്ല. സർക്കാരിനു സമർപ്പിക്കുന്ന നിർദ്ദേശം എന്ന നിലയിൽ അതു കൊടുക്കുന്നതിൽ എതിർപ്പില്ല എന്നു ഞാൻ പറയുകയും ചെയ്തു.

  ബന്ദിപ്പൂർ, നാഗർഹോള സഫാരികൾ നിരോധിച്ചു

പിന്നീടാണറിയുന്നത് മോഹൻലാലിനെ അവാർഡുദാന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന് എതിരെ നടത്തിയ നീക്കമാണിതെന്ന്. അതിൽ എന്റെ പേരുണ്ടെന്നു അറിഞ്ഞതും പിന്നീടാണ്. ഇവരുടെ കളികളും  രാഷ്ട്രീയവും എനിക്കറിയില്ല. മോഹൻലാൽ രാജ്യം അറിയുന്ന നടനാണ്. അദ്ദേഹം മലയാളിയായി എന്നതു നമ്മുടെ അഭിമാനം. അദ്ദേഹം പങ്കെടുക്കുന്നു എന്നതു ആ ചടങ്ങിന്റെ ഗൗരവം കൂട്ടുകയെ ഉള്ളു.

അവാർഡ് വാങ്ങുന്നവർക്കും ആ സാന്നിധ്യം ബഹുമതിയാണ്. സിനിമാ അവാർഡു ദാന ചടങ്ങിലല്ലാതെ മോഹൻലാലിനെ വിളിക്കേണ്ടത് ഏതു ചടങ്ങിലേക്കാണ്.

കുട്ടിക്കാലം മുതൽ കണ്ടു വളർന്ന പ്രതിഭയാണ് ലാൽ. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തപ്പോൾ എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്. അതിനു ശേഷം വ്യക്തി എന്ന നിലയിൽ ഇടപഴകിയപ്പോൾ അത് കൂടുതൽ വലുതാവുകയും ചെയ്തു.

  കോഴിക്കോട് യാത്രയ്ക്ക് നാല് ക്രള ആര്‍ടിസി എസി ബസുകള്‍ കൂടി സര്‍വ്വീസ് നടത്തും;കണ്ണൂരിലേക്ക് എസി സര്‍വീസില്ല

ഏതെങ്കിലും ഭീമഹർജിയിലൂടെ മലയാളിയുടെ മനസ്സിൽനിന്നു മോഹൻലാലിനെ ഒഴിവാക്കാൻ കഴിയില്ലെന്ന ബുദ്ധിയെങ്കിലും ഇതിനു പുറകിൽ നടക്കുന്നവർക്കുണ്ടാകണമെന്നു സന്തോഷ് പറഞ്ഞു.

കുറെ ഭാഗം ഒളിച്ചുവച്ചു ഇത്തരം മോശമായ കാര്യങ്ങൾ ആരും ചെയ്താലും തെറ്റാണെന്നു സന്തോഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോറമംഗലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ മണ്ണിടിച്ചിൽ; രണ്ട് തൊഴിലാളികൾ മരിച്ചു

Related posts

Click Here to Follow Us