ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read MoreTag: special
വിനായക ചതുർത്ഥി ;കേരളത്തിലേക്ക് ഉൾപ്പെടെ കെഎസ്ആർടിസിയുടെ 1200 സ്പെഷ്യൽ സർവീസ്
ബെംഗളൂരു: സംസ്ഥാനത്ത് വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് 1,200 അധിക സ്‌പെഷ്യൽ ബസുകൾ അനുവദിച്ച് കെഎസ്ആർടിസി. സെപ്റ്റംബർ 15 മുതൽ 18 വരെ 31 ജില്ലകളിലേക്കും കേരളം, ആന്ധ്ര, തമിഴ്നാട്, തെലുങ്കാനയിലേക്കും ആണ് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് സെപ്റ്റംബർ 18 ന് പ്രത്യേക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read More50 സ്പെഷൽ ബസുകളുമായി കേരള ആർടിസി
ബെംഗളൂരു: ഓണം തിരക്ക് കൂടുന്നതോടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കേരള കർണാടക ആർടിസി. മൂന്ന് ദിവസങ്ങളിലായി 50 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. 25ന് മാത്രം 28 സ്പെഷൽ ബസുകളുണ്ട്. ഇവയിൽ ബുക്കിങ് പൂർത്തിയായി. കൂടുതൽ ബസുകളിലെ റിസർവേഷൻ ഇന്നും നാളെയുമായി ആരംഭിക്കും. ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കുകളും കേരള ആർടിസി നൽകുന്നുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റയുടെ റിസർവേഷൻ നിരക്കായ 10 രൂപ ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ…
Read More59 സ്പെഷൽ ബസുകളുമായി കർണാടക
ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കെത്താൻ സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി. നഗരത്തിൽ നിന്ന് 3 ദിവസങ്ങളിലായി 59 ഓണം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി യുടെതായി ഓടുന്നത്. 24, 25, 26 തീയതികളിൽ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും 3 സ്പെഷൽ ബസുകളുണ്ട്.
Read Moreഓണം ; നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി , അറിയാം വിശദമായി
ബെംഗളൂരു: ഉത്സവ സീസണുകളിൽ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് നാട്ടിലേക്കുള്ള യാത്രയാണ്. ട്രെയിനാണെങ്കിലും ബസ് ആണെങ്കിലും ആഴ്ചകള്‍ക്കു മുൻപുതന്നെ ടിക്കറ്റുകള്‍ തീർന്നിട്ടുണ്ടാവും. ഇനി ലഭ്യമാണെങ്കില്‍തന്നെ തീപിടിച്ച വിലയുമായിരിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഓണം ഉൾപ്പെടെ മറുനാട്ടില്‍ ആഘോഷിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കോഴിക്കോട് കെഎസ്‌ആര്‍ടിസിയാണ് നിലവിലെ കോഴിക്കോട്-ബെംഗളൂരു , ബെംഗളൂരു -കോഴിക്കോട് ബസ് സര്‍വീസുകള്‍ക്കു പുറമേ ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത്. പ്രത്യേക ബസുകളുടെ സമയം,…
Read Moreസ്വാതന്ത്ര്യദിന അവധി; റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു
ബെംഗളൂരു: സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടർന്ന് അധിക കൊച്ചുകൾ അനുവദിച്ചു. കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ഇന്നും നാളെയും കണ്ണൂർ -കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിൽ നാളെയും മറ്റന്നാളും ഓരോ സ്പെഷ്യൽ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
Read Moreകൂടുതൽ സ്പെഷ്യൽ ബസുകൾ 15 ന് ശേഷമെന്ന് കർണാടക ആർടിസി
ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് 15ന് ശേഷം ആരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കോട്ടയം -2, മൂന്നാർ -1, എറണാകുളം -3, തൃശൂർ -3, പാലക്കാട് -3, കോഴിക്കോട് -2, കണ്ണൂർ -1 നവീകരണത്തിലേക്ക് 15 സ്പെഷ്യൽ ബസുകൾ കഴിഞ്ഞ ദിവസം വരെ അനുവദിച്ചു.
Read Moreഏഴ് വർഷത്തെ പ്രണയം!! 47കാരിയെ വിവാഹം ചെയ്ത് 76 കാരൻ
ഒഡീഷയില്‍ 47കാരിയെ 76കാരന്‍ വിവാഹം ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. രാമചന്ദ്ര സാഹു എന്ന 76കാരനാണ് സുലേഖ സാഹു എന്ന 47കാരിയെ വിവാഹം കഴിച്ചത്. അഡപാഡ ഗ്രാമനിവാസിയാണ് രാമചന്ദ്ര സാഹു. കുലാഡ് ഗ്രാമത്തിലാണ് സുലേഖ സാഹു താമസിക്കുന്നത്. കഴിച്ച കുറച്ച് നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രാമചന്ദ്ര സാഹുവിന്റെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചിരുന്നു. രാമചന്ദ്ര സാഹുവിന്റെയും സുലേഖയുടെയും പ്രണയം ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏഴ് വർഷം മുമ്പാണ്…
Read Moreട്രെയിൻ മിസ് ആയി, യാത്ര ആംബുലന്‍സിലാക്കിയ സ്ത്രീകളെ പോലീസ് പിടികൂടി
കോഴിക്കോട്: ട്രെയിന്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര പുറപ്പെട്ട സ്ത്രീകളെ തേഞ്ഞിപ്പലം പോലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ഇവർ അനധികൃതമായി ആംബുലൻസ് വിളിച്ച് യാത്ര പുറപ്പെട്ടത്. ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്. എന്നാല്‍ അവിടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിന് തയ്യാറായില്ല. രോഗികളുമായി പോകേണ്ട അത്യാവശ്യ സര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു. എന്നാല്‍ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര…
Read More15 വർഷം മുൻപ് സ്വയം നിർമ്മിച്ച കല്ലറയിൽ വായോധികന് ഇനി അന്ത്യ വിശ്രമം
ബെംഗളൂരു: മരണത്തിനുശേഷം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഓര്‍മിക്കാന്‍ വേറിട്ട കാര്യം ചെയ്തുവെച്ച് വയോധികന്‍ യാത്രയായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം നിര്‍മിച്ച കല്ലറയില്‍ കര്‍ഷകന് അന്ത്യ വിശ്രമമൊരുക്കിയിരിക്കുകയാണ്. കലബുറഗിയിലെ 96 വയസ് പ്രായമുള്ള സിദ്ദപ്പ മാല്‍കപ്പയെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ നിര്‍മിച്ച കല്ലറയില്‍ അടക്കം ചെയ്തത്. പിതാവിന്റെ ആഗ്രഹം അനുസരിച്ച് അമ്മയുടെ കല്ലറയ്ക്ക് സമീപത്ത് തന്നെ ഒരുക്കിയ കല്ലറയിലാണ് സിദ്ദപ്പയേയും മക്കള്‍ സംസ്‌കരിച്ചത്. നാല് ആണ്‍ മക്കളുടെ പിതാവായ സിദ്ദപ്പ രണ്ട് കല്ലറകളാണ് തയ്യാറാക്കിയത്. സ്വന്തം ആവശ്യത്തിനും ഭാര്യയ്ക്ക് വേണ്ടിയും ആയിരുന്നു ഇവ. ആറ് വര്‍ഷങ്ങള്‍ക്ക്…
Read More