ബെംഗളൂരു: വീടിന്റെ മുൻവശത്തെ പടികൾക്ക് സമീപം കിടന്ന മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തി വിടർത്തി കൊത്താനാഞ്ഞ പാമ്പിൻ മുന്നിൽ നിന്നും അമ്മയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത് . സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. അമ്മയും മകനും വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം വീടിന്റെ പടിക്കെട്ടിന് സമീപം ഒരു പാമ്പ് ഇഴഞ്ഞുപോകുന്നത് കാണാം. ഇതറിയാതെ കുട്ടി പുറത്തിറങ്ങി പാമ്പിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മറികടന്നുപോയി. പെട്ടെന്ന് പാമ്പ് പത്തി…
Read MoreTag: snake
ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍
കോഴിക്കോട് : തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയതോടെയാണ് യാത്രക്കാരുടെ ബാഗുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പിനെ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ ഇരുവരും ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ ഇഴഞ്ഞു…
Read Moreമൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ അഞ്ച് മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിട്ടുണ്ട്. എന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ ആശങ്കയുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സാധാരണ നിലയിൽ ആയാൽ മാത്രമേ കൂടുതൽ മരുന്നുകൾ നൽകാനാകൂ.വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആശുപത്രിയിലെത്തിയ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വാവാ സുരേഷിന് സൗജന്യചികില്‍സ നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞിരുന്നു.…
Read Moreപെരുമ്പാമ്പിനെ റോഡ് കടത്തിവിടാൻ കളമശേരിയിലെ ഗതാഗതം സ്തംഭിപ്പിച്ചു.
കൊച്ചി: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഗതാഗതം തടസ്സപ്പെടുന്നത് പുതിയ കാര്യമല്ല. എന്നിരുന്നാലും, ഞായറാഴ്ച രാത്രി, തിരക്കേറിയ കളമശ്ശേരിയിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ ഒരു പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്നു എന്നുള്ള അസാധാരണമായ കാരണത്താലാണ് ഇത്തവണ ഗതാഗതം സ്തംഭിച്ചത്. ഏകദേശം രണ്ട് മീറ്ററോളം നീളമുള്ള ഇന്ത്യൻ റോക്ക് പെരുമ്പാമ്പ് രാത്രി 11.10 ഓടെ കെഎസ്ഇബി ഓഫീസിന് സമീപമുള്ള തിരക്കേറിയ സ്‌ട്രെച്ചിലൂടെ പതുക്കെ നീങ്ങിയത്. ചില മൃഗസ്‌നേഹികൾക്കും ‘സെൽഫി’ വിദഗ്ധർക്കും പാമ്പ് സുഗമമായി കടന്നുപോകുന്നത് ആസ്വദിച്ചു നിന്നു. പെരുമ്പാമ്പ് റോഡ് കടക്കുന്ന വീഡിയോ വ്യാപകമായി പങ്കിടുകയും സോഷ്യൽ മീഡിയ…
Read Moreനിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ദാരുണാന്ത്യം
മൈസൂരു; നാട്ടുകാരെ ഞെട്ടിച്ച് വീടിനുള്ളിൽ കണ്ടെത്തിയത് 20 അടി താഴ്ച്ചയുള്ള കുഴി. നിധി കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിൽ കുഴിയെടുത്തത്. ഏകദേശം 20 അടി താഴ്ച്ചയോളമാണ് കുഴിക്കുള്ളത്. ചാമ്രാജ് നഗറിലാണ് സംഭവം. ഇതേ കുഴി കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പിന്റെ കടിയേറ്റ് വീട്ടുടമ രാമണ്ണ മരിച്ചിരുന്നു. നിധി കൈവശമാക്കുവാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴിക്കായെടുത്ത മണ്ണുകൾ പോലും നീക്കം ചെയ്യാതെ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
Read More