മൂ‍ർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

vava-suresh

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ അഞ്ച് മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിട്ടുണ്ട്. എന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ ആശങ്കയുണ്ട്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം സാധാരണ നിലയിൽ ആയാൽ മാത്രമേ കൂടുതൽ മരുന്നുകൾ നൽകാനാകൂ.വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആശുപത്രിയിലെത്തിയ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വാവാ സുരേഷിന് സൗജന്യചികില്‍സ നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയട്ടുണ്ട്. കോട്ടയം കുറിച്ചിയില്‍വച്ചാണ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെ സുരേഷി‌ന്റെ മുട്ടിനു മുകളിലാണ് കടിയേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts