ബെംഗളൂരു: മലയാളികളുടേത് ഉൾപ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുള്ള കലാശിപാളയയിൽ നിന്ന് കേരള ആർടിസി സർവീസുകൾ നിർത്തിയിട്ട് 3 വർഷത്തിലേറെയായി. മലബാർ മേഖലയിലേക്ക് 8 സർവീസുകളാണ് കലാശിപാളയയിൽ നിന്ന് നേരത്തേയുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ പുറപ്പെടുന്ന കലാശിപാളയ വ്യാപാരികൾക്കൊപ്പം വിദ്യാർഥികളും ജോലിക്കാരും കൂടുതലായി ആശ്രയിച്ചിരുന്നു. കലാശിപാളയയിലെ ബിഎംടിസി ബസ് ടെർമിനൽ പൊളിച്ചതോടെയാണ് കേരള ആർടിസിയുടെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തിയത്. പുതിയ ബസ് ടെർമിനൽ നിർമാണം നീണ്ടുപോയതോടെ കൗണ്ടർ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ്. റിസർവേഷൻ കൗണ്ടർ ആരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ പിക്കപ്…
Read MoreTag: service
ദീപാവലി ആഘോഷം; ആയിരം അധിക സർവ്വീസുമായി കർണ്ണാടക ആർടിസി
ബെംഗളുരു; ദീപാവലി ആഘോഷം അടുത്തിരിക്കെ യാത്രക്കാരുടെ തിരക്കുകൾ മുന്നിൽ കണ്ട് 1000 അധിക സർവ്വീസുകൾ നടത്താൻ സന്നദ്ധത അറിയിച്ച് കർണ്ണാടക ആർടിസി രംഗത്ത്. കേരളത്തിലേക്കുൾപ്പെടെയാണ് സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. നവംബർ 7 വരെയാണ് പ്രത്യേക സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കോയമ്പത്തൂർ, പുണെ , ചെന്നൈ, വിജയവാഡാ, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പ്രത്യേക സർവ്വീസ് നടത്തുമെന്നും കർണ്ണാടക ആർടിസി അറിയിച്ചു. ദീപാവലി ആഘോഷ സമയത്ത് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. അതിനാലാണ് അധിക സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബീദർ, കാർവാർ, റായ്ച്ചൂർ, ധർമ്മസ്ഥല, ശിവമൊഗ, ഹാസൻ, ധാർവാഡ്,…
Read Moreമൂന്നാറിലേക്ക് ഇനി ബെംഗളുരുവിൽ നിന്ന് യാത്ര ചെയ്യാം; ബസ് സർവ്വീസ് പുനരാരംഭിച്ചു
ബെംഗളുരു; കോവിഡിനെ തുടർന്ന് നിലച്ചിരുന്ന ബെംഗളുരു – മൂന്നാർ ബസ് സർവ്വീസ് പുനരാരംഭിച്ചു, ബെംഗളുരു- കമ്പം എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് തുടങ്ങിയത്. കർണ്ണാടക സർക്കാരിന്റെ ബസ്, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ബെംഗളുരുവിൽ നിന്ന് മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്നത്. തമിഴ്നാട് കമ്പത്തുനിന്നുള്ള സ്വകാര്യ ബസും മൂന്നാർ സർവ്വീസ് വീണ്ടും തുടങ്ങി. പതിറ്റാണ്ടുകളായി തമിഴ്നാട്ടിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു. പുലർച്ചെ നാലിന് കമ്പത്തുനിന്നു തുടങ്ങി തേനി വഴി 9ന് മൂന്നാറാലെത്തും. പത്തരയ്ക്ക് മൂന്നാറിൽ നിന്ന് മടങ്ങും.…
Read Moreവിദ്യാർഥികൾക്ക് യാത്ര സുഗമമാക്കാൻ 100 പുതിയ ബസുമായി ബിഎംടിസി
ബെംഗളുരു; കോവിഡ് കേസുകൾ കുറഞ്ഞ് കോളേജുകളും സ്കൂളുകളും തുറന്നതോടെ 100 ബസുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്ന സർവ്വീസുകളാണ് പുനരാരംഭിയ്ക്കുന്നത്. ഏറെനേരം ബസ് കാത്ത് വിദ്യാർഥികൾ നിൽക്കേണ്ടി വരുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. 6500 ബസുകൾ കോവിഡിന് മുൻപ് ബിഎംടിസി പ്രതിദിനം നടത്തിയിരുന്നെങ്കിൽ ഇന്നത് 4953 ബസുകളായി ചുരുക്കിയിരുന്നു.
Read Moreവിദ്യാർഥികളുടെ യാത്രാ സൗകര്യം; 100 ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് ബിഎംടിസി
ബെംഗളുരു; നഗരത്തിൽ സർവ്വീസ് നടത്തുന്നതിനായി തിങ്കളാഴ്ച്ച മുതൽ 100 ബസുകൾ കൂടി ഇറക്കുമെന്ന് അറിയിച്ച് ബിഎംടിസി. 6-12 ക്ലാസുകൾ പൂർണ്ണമായും ഹാജർ നിലയോടെ പ്രവർത്തിച്ചു തുടങ്ങിയതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. ഇതോടെയാണ് വിദ്യാർഥികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന ബിഎംടിസി ബസുകൾ 100 എണ്ണം കൂടി നിരത്തിലിറക്കാനുള്ള തീരുമാനം എടുത്തത്. 4953 ബസുകളാണ് നിലവിൽ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവ്വീസ് നടത്തുന്നത്.
Read Moreതിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
ബെംഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെംഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…
Read Moreകണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക സർവീസിനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ റെയിൽവേ ബോർഡിന് നിർദേശം നൽകി
ബെംഗളുരു: പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ഒരുങ്ങുന്നു, :കേരളത്തിൽ കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ. എട്ടുസ്ഥലങ്ങളിലേക്കു തീവണ്ടികൾ സർവീസ് നടത്തുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചു. കൂടാതെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലുദിവസം മംഗളൂരുവഴി പ്രത്യേക സർവീസുകൾ (16511/16512) നടത്തുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. അതായത്, ബെംഗളൂരുവിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.10-ന് കണ്ണൂരിലെത്തുകയും തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20-ന് ബെംഗളൂരുവിലെത്തുകയുംചെയ്യുന്നവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക്…
Read Moreയാത്രക്കാർ കാത്തിരിക്കുന്ന മെട്രോ സർവ്വീസ് എന്ന് മുതൽ തുടങ്ങും എന്നറിയില്ല;അറിയാതെ പോകരുത് ഈ മാർഗ നിർദേശങ്ങൾ.
ബെംഗളുരു; മെട്രോ സർവ്വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ലങ്കിലും വർധിച്ച് വരുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി നമ്മ മെട്രോ രംഗത്ത്. ടണലുകളിലെയും ട്രെയിനുകളിലെയും ശീതികരണം സംബന്ധിച്ച മാർഗ നിർദേശങ്ങളാണ് പുറത്തിറക്കിയത്. എ.സി.കളുടെ പ്രവർത്തനം കൃത്യമായി നിയന്തിച്ച് താപനില വർധിപ്പിക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഭൂഗർഭ സ്റ്റേഷനുകളിൽ നിന്ന് വായു വലിച്ചെടുക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടാതെ ട്രെയിനുകൾക്കുള്ളിൽ ശുദ്ധവായു ഉറപ്പാക്കുക എന്നിവയാണ് പ്രഥമമായി നൽകിയിരിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതെന്ന് നമ്മ മെട്രോ. മെട്രോ…
Read Moreയാത്രക്കാർക്ക് ആശ്വാസമായി നമ്മ മെട്രോ; പുതുവർഷ രാവിൽ പുലർച്ചെ 2 മണിവരെ സർവ്വീസ് നടത്തും
ബെംഗളുരു: ആഘോഷ രാവുകളിൽ കൂട്ടായ് നമ്മ മെട്രോയും. പുതുവർഷ രാവിൽ ആഘോഷങ്ങൾ പങ്കെടുത്ത് മടങ്ങുന്നവർക്ക് രാവിലെ വരെ നമ്മ മെട്രോ സർവ്വീസ് നടത്തും. മൈസുരു റോഡ്- യെലച്ചനഹള്ളി റൂട്ടിലും, നാഗസന്ദ്ര – യെലച്ചനഹള്ളി റൂട്ടിലും പുലർച്ചെ 1.30 വരെ 15 മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവ്വീസ്നടത്തുക. കെംപഗൗഡ ഇന്റർചേഞ്ച് ഭാഗത്ത് നിന്ന് എല്ലാ സ്ഥലങ്ങളിലേക്കും സർവ്വീസ് ഉണ്ടായിരിക്കുമെന്ന് ബിഎംആർസി അറിയിച്ചു.
Read Moreകണ്ണൂർ വിമാനതാവളം: ബെംഗളുരുവിൽ നിന്ന് ആദ്യ ആഭ്യന്തര സർവ്വീസ്
കണ്ണൂർ വിമാനതാവളത്തിലെ ആദ്യ ആഭ്യന്തര സർവ്വീസ് ബെംഗളുരുവിൽ നിന്ന് തുടങ്ങും. ഉത്ഘാടന ദിനമായ 9 മുതൽ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലേക്ക് ആഭ്യന്തര സർവ്വീസും , ബെംഗളുരു- കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം പ്രത്യേക സർവ്വീസുകൾക്കുള്ള ബുക്കിംഗാണ് ഗോ എയർ തുടങ്ങിയത്.
Read More