വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി വച്ചു 

വയനാട്: രണ്ട് ഇടങ്ങളില്‍ ഉരുള്‍പ്പെട്ടല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.  

Read More

നവ കേരള ബസിന്റെ ആദ്യ സർവീസ് മെയ് 5 ന്; ബെംഗളൂരു റൂട്ട് സർവീസ് സമയം ഇങ്ങനെ 

തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30 ന്…

Read More

ഈസ്റ്റർ ആഘോഷം; നാട്ടിലേക്കുള്ള യാത്രയ്ക്ക് ചിലവേറും 

ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ കേരള ആർടിസി ബസുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ഇത്തവണ വീണ്ടും പണച്ചിലവേറും. പതിവ് സർവീസുകളിൽ 40 ശതമാനം വരെ ഉയർന്ന നിരക്ക് ഈടാക്കുന്നതാണ് കാരണം. മാർച്ച്‌ 26 മുതൽ 29 വരെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും 30 മുതൽ ഏപ്രിൽ 1വരെ നാട്ടിൽ നിന്ന് തിരിച്ചുമുള്ള സർവീസുകളിലാണ് അധിക നിരക്ക്. കഴിഞ്ഞ വർഷം ഓണം, ക്രിസ്മസ്, ദീപാവലി സീസണുകളിൽ 30 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കിയത്.

Read More

ബെംഗളൂരുവിൽ നിന്നും വടകരയിലേക്ക് സർവീസ്; സമയം, റൂട്ട് തുടങ്ങിയ വിശദാംശങ്ങൾ അറിയാം 

ബെംഗളൂരു: കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ദിവസവും ബസ് സർവീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ വടകരയില്‍ നിന്നും ബെംഗളൂരുവിലേക്കും തിരികെ ബെംഗളൂരു-വടകര റൂട്ടിലും കെഎസ്‌ആർടിസി ബസ് സവീസ് നടത്തുന്നു. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്,സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെ രണ്ട് ബസുകളാണ് വടകര-ബെംഗളൂരു-വടകര റൂട്ടില്‍ ഓടുന്നത്. വടകരയില്‍ നിന്നും നാദാപുരം-കല്ലാച്ചി- കുറ്റ്യാടി, തൊട്ടില്‍പ്പാലം റൂട്ടില്‍ മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, മൈസൂരു വഴിയാണ് ബസ് പോകുക. വടകരയില്‍ നിന്ന് ബെംഗളൂരുവിൽ…

Read More

തൃശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ്; റിസർവേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം

ബെംഗളൂരു: നഗരത്തിൽ നിന്നും തൃശ്ശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്നു. റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്നും രാത്രി 9.01 ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 7 മണിക്ക് തൃശൂരിൽ എത്തും. മടക്കയാത്ര തൃശ്ശൂരിൽ നിന്ന് രാത്രി 8.45 ന് ആരംഭിച്ച് രാവിലെ 6.45 ന് നഗരത്തിൽ എത്തും. ഹൊസൂർ, സേലം,കോയമ്പത്തൂർ, പാലക്കാട്‌ വഴിയാണ് സർവീസ്. 1049 രൂപയാണ് ടിക്കറ്റ് നിരക്ക്.

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുതിയ റൂട്ടുകളിൽ ബസ് സർവീസ് അനുവദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ 

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിന്ന് കേരളത്തിലെ പുതിയ റൂട്ടുകളില്‍ ബസ് സർവ്വീസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളും വോള്‍വോ ബസുകളും ദീർഘദൂര സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകള്‍ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ക്ക് മന്ത്രി വാക്കു നല്‍കിയത്. കെ.കെ.ടി.എഫ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി. അതെസമയം കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും…

Read More

കെഎസ്ആർടിസി ട്രക്കുകൾ എത്തി; കാർഗോ സർവീസ് 23 ന് ആരംഭിക്കും 

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കാർഗോ സർവീസ് ഉടൻ ആരംഭിക്കും. ഇതിനായി ടാറ്റ കമ്പനിയുടെ പുതിയ ട്രക്കുകൾ കെഎസ്ആർടിസി കോർപ്പറേഷനിൽ എത്തി. സംസ്ഥാനത്ത് കാർഗോ സർവീസ് ഡിസംബർ 23ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് പദ്ധതിക്ക് തുടക്കമിടാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പലകാരണങ്ങളാൽ അത് മാറ്റിവച്ചു. ഇപ്പോൾ സർവീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂനെയിലെ ടാറ്റ യൂണിറ്റിൽ കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 6 ടൺ ശേഷിയുള്ള ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 20 ട്രക്കുകൾ ട്രാൻസ്‌പോർട്ട്…

Read More

ബിഎംടിസി സർവീസ് പുതിയ 3 റൂട്ടുകളിലേക്ക് കൂടി 

ബെംഗളൂരു: ബിഎംടിസി മൂന്നു പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. *റൂട്ട് നമ്പർ 377 ബിഡദി ബസ് സ്റ്റേഷൻ- ഹാരോഹള്ളി ബസ് സ്റ്റേഷൻ ( ബൈരമംഗല ക്രോസ്,അബാനകുപ്പെ,കാഞ്ചഗാരനഹള്ളി വഴി) *328 എച്ച് എഫ് വർത്തൂർ കൊടി ബുഡിഗരെ ക്രോസ് ( വൈറ്റ് ഫീൽഡ് പോസ്റ്റ്‌ ഓഫീസ്,സീഗേഹള്ളി വഴി ) * 60 ഇ /8 ബ്രിന്ദാവന നഗർ -കുവേമ്പു നഗർ ( ചാമരാജ് നഗർ, ജയനഗർ ഫോർത്ത് ബ്ലോക്ക് വഴി)

Read More

ക്രിസ്മസ് പുതുവത്സര ആഘോഷം: സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; ബുക്കിങ് വിശദാംശങ്ങൾ അറിയാം

ബെം​ഗളൂരു: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെം​ഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെഎസ്‌ആർടിസി. നിലവിൽ ഓടുന്ന സർവീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.…

Read More

നഗരത്തിൽ നിന്നും ശബരിമലയിലേക്ക് സർവീസിനൊരുങ്ങി കർണാടക ആർടിസി 

ബെംഗളൂരു: നഗരത്തിൽ നിന്ന്  ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും.  ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ  രാവിലെ 10ന് എത്തിച്ചേരും.

Read More
Click Here to Follow Us