ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച പോസ്റ്ററിൽ വീണ്ടും സൈദ്ധാന്തികൻ വി.ഡി. സവർക്കർ. ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിലാണ് സവർക്കറുടെ ചിത്രം രൂപപെട്ടത്. ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസിൻറെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പോസ്റ്റർ തങ്ങൾ സ്ഥാപിച്ചതല്ല എന്നാണ് എം.എൽ.എ.യുടെ വിശദീകരണം. പോസ്റ്ററിൽ സവർക്കർക്കൊപ്പം രാഹുൽ ഗാന്ധി, കർണാടക അധ്യക്ഷൻ ഡി. കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവറുടെയും ചിത്രങ്ങളുമുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി ഹാരിസ് എം.എൽ.എ രംഗത്തെത്തി-…
Read MoreTag: Savarkkar
സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു, കേസെടുത്ത് പോലീസ്
ബെംഗളൂരു: എട്ടാം ക്ലാസിലെ കന്നഡ ഭാഷാ പാഠപുസ്തകത്തെ ആസ്പദമാക്കി വി ഡി സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ആൾക്കെതിരെ കേസെടുത്ത് ശിവമോഗ പോലീസ്. വീർ സവർക്കർ ആൻഡമാൻ ജയിലിൽ നിന്ന് ബുൾപക്ഷിയിൽ ഇന്ത്യയെ വീക്ഷിക്കുന്ന അപൂർവ ചിത്രം’ എന്ന ശീർഷകത്തോടെ തന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിൽ ചിത്രം പോസ്റ്റ് ചെയ്തതിന് ശിവമോഗയിലെ റാഗിഗുഡ്ഡ നിവാസിയായ മൻസൂർ അലി ഖാനെതിരെ പോലീസ് കേസെടുത്തു. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത മൻസൂറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ്…
Read Moreസവർക്കർ പോസ്റ്റർ കീറിയാൽ കൈ വെട്ടുമെന്ന് ശ്രീരാമസേന അധ്യക്ഷൻ
ബെംഗളൂരു: കർണാടകയിലെ സവർക്കറുടെ പോസ്റ്റർ വിവാദത്തിൽ വിവാദപ്രസ്താവനയുമായി ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്ക്. സവർക്കർ കോൺഗ്രാസുകാർക്കും മുസ്ലീങ്ങൾക്കും എതിരെ പോരാടിയില്ലെന്നും ബ്രിട്ടീ ശുകാർക്കെതിരെയാണ് പോരാടിയതെന്നും സവർക്കറിൻ്റെ പോസ്റ്റർ ഇനി കീറുന്നവരുടെ കൈവെട്ടുമെന്നും മുത്തലിക്ക് പറഞ്ഞു. സവർക്കറുടെ ചിത്രം സ്ഥാപിതമായി ബന്ധപെട്ട് കർണ്ണാടകയിൽ പാലയി ടത്തും സംഘർഷാവസ്ഥ നില നിൽക്കുന്നുണ്ട് . ശിവമോഗയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സവർണ്ണരുടെ ചിത്രങ്ങൾ സ്ഥാപിച്ചതിനേതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമർശനം ഉന്നയിച്ചിരുന്നു. കർണാടകയിൽ പല ഇടങ്ങളിലും സവർക്കർ പോസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവനയുമായി ശ്രീരാമ…
Read Moreസവർക്കർ രഥയാത്ര യെദ്യൂരപ്പ ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരു: കര്‍ണാടകയില്‍ വീര്‍ സവര്‍കര്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ രഥയാത്ര സംഘടിപ്പിച്ചു. രഥയാത്ര ഇന്ന് മൈസൂരില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഫ്ലാഗ് ഓഫ് ചെയ്തു. വീര്‍ സവര്‍ക്കര്‍ പ്രതിഷ്ഠാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ യാത്ര മൈസൂരു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിന് സമീപമുള്ള കോട്ടെ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 11ന് ആരംഭിച്ചു. ‘ബോലോ ഭാരത് മാതാ കി, വന്ദേമാതരം’ എന്ന മുദ്രാവാക്യവുമായാണ് സവര്‍ക്കര്‍ രഥയാത്രയ്ക്ക് തുടക്കം കുറിച്ചത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സവര്‍ക്കറിനെ ‘ശ്രദ്ധയനായ പുത്രന്’ എന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്റ്റാമ്പുകള്‍…
Read Moreവെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയ സിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ട എറിഞ്ഞു
ബെംഗളൂരു: 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ യ്ക്ക് നേരെ ചീമുട്ടയേറ്. കൊടകില് നിന്നും മടങ്ങുകയായിരുന്ന സിദ്ധരാമയ്യയുടെ കാര്‍ ഒരു സംഘം ആളുകൾ തടയുകയായിരുന്നു. കുശാല്‍ നഗറിലെ ഗുഡ്ഡെ ഹൊസൂരുവില്‍ വെച്ചാണ് സംഭവം. സിദ്ധരാമയ്യയുടെ കാറിന് നേരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചിലര്‍ സവര്‍ക്കറുടെ ചിത്രം കാറിനുള്ളിലേക്ക് എറിയുകയും ചെയ്തു. മടിക്കേരിയില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്നു സിദ്ധരാമയ്യ. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Read Moreസവർക്കറുടെ പോസ്റ്റർ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്സും
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉടുപ്പിയിലും മറ്റും സവർക്കറുടെ പോസ്റ്റർ ഉയർത്താൻ ശ്രമിച്ചത് സംഘർഷത്തിൽ ആയിരുന്നു കലാശിച്ചത് . തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും പോലീസ് ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണ് സവർക്കറുടെ പോസ്റ്ററുകൾ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ പോപ്പുലർ ഫ്രണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു. ഉഡുപ്പിയിലെ ബ്രഹ്മഗിരി സർക്കിളിൽ സവർക്കറുടെ പോസ്റ്റർ ഇരിക്കുന്ന പ്രദേശത്ത് പോലീസ് കാവലുണ്ട്. അതേ സമയം ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് ഇപ്പോഴും.
Read Moreസവർക്കറുടെ ബോർഡിന് കനത്ത പോലീസ് സുരക്ഷ
ബെംഗളൂരു: ഉഡുപ്പി ബ്രഹ്മഗിരിയിൽ സ്ഥാപിച്ച ആർഎസ്എസ് ആചാര്യൻ സവർക്കറുടെ ബോർഡിന് കനത്ത പോലീസ് കാവൽ. ബോർഡ് നീക്കം ചെയ്യണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത് . സവർകറുടേയും നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും പടങ്ങൾ ഉൾപെടുത്തിയ ബോർഡാണ് പ്രധാന കവലയിൽ സ്ഥാപിച്ചത്. ഉഡുപ്പി നഗരസഭ ഇതിന് അനുമതി നൽകിയിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മന്ത്രി വി സുനിൽകുമാർ പറഞ്ഞു.
Read More