ബെംഗളൂരു: കർണാടക തമിഴ്നാട് അതിർത്തിയായ ഹൊസൂരുവിൽ പ്രണയ സുഗന്ധം പരത്താൻ പനിനീർ പൂ പാടങ്ങൾ ഒരുങ്ങി. വാലന്റൈൻസ് ദിനാഘോഷങ്ങൾ കളറാക്കാൻ റോമാസാപൂക്കൾ ഒരുക്കുകയാണ് കർഷകർ. അതീവ ശ്രദ്ധയോടെ പരിചരിക്കുന്ന പൂക്കൾ ലോകമെമ്പാടും പ്രണയാഭ്യർഥനകളുടെ സാക്ഷിയാവാൻ ഒരുങ്ങുകയാണ്. 12ലധികം രാജ്യങ്ങളിലാണ് ഹൊസൂരിലെ റോസ് സുഗന്ധമെത്തുന്നത്. ഇത്തവണത്തെ പ്രണയ ദിനം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ഹൊസൂരിലെ കർഷകർ ജപ്പാൻ, ഫിലിപ്പീൻസ് , മലേഷ്യ, സിംഗപ്പൂർ, ബ്രിട്ടൻ കാനഡ , ഓസ്ട്രേലിയ ന്യൂസിലാൻഡ് , യു എ ഇ, കുവൈറ്റ്, ലെബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പറക്കുകയാണ് ഹൊസൂരിലെ പനിനീർ പൂക്കൾ,…
Read MoreTag: ROSE
പൂക്കളുടെ രാജ്ഞിക്ക് ആവശ്യക്കാർ ഏറുന്നു.
ബെംഗളൂരു: മുൻകാല റെക്കോഡുകൾ തകർത്ത് ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ റോസാപ്പൂക്കൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒപ്പം ഈ വാലന്റൈൻസ് ഡേയ്‌ക്കും റോസാപൂക്കൾക്കായുള്ള ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൊവിഡ്-19 മൂലം കഴിഞ്ഞ രണ്ട് വർഷമായി നഷ്ടം നേരിട്ട ബെംഗളൂരുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള പൂക്കൃഷിക്കാർക്ക് ഈ വർഷം ജാക്ക്പോട്ടാണ് അടിച്ചിരിക്കുന്നത്. റോസാപൂക്കളുടെ പീക്ക് സീസണ് ഫെബ്രുവരി ഒമ്പതാം തീയതിയാണ് ആരംഭിക്കുന്നതെങ്കിലും , നീണ്ട തണ്ടുള്ള താജ്മഹൽ ഇനം റോസാപൂക്കൾ അതിന് മുൻപേ തന്നെ ഒന്നിന് 30 രൂപ നിരക്കിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്.…
Read More