യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ ആധുനിക വിശ്രമമുറികൾ തയ്യാർ

ബെംഗളൂരു: യശ്വന്ത്പുര സ്റ്റേഷനിൽ വിമാനത്താവള ടെർമിനൽ സാമ്യതയോടും സൗകര്യങ്ങളോടും കൂടിയ അത്യാധുനിക വിശ്രമമുറികൾ ഒരുക്കിയിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ. 3 വർഷത്തേക്ക് വിബ്ജിയോർ ഗ്രൂപ്പിനാണ് ഇതിന്റെ പരിപാലന ചുമതല. യശ്വന്ത്പുര സ്റ്റേഷനിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചത് 2 എസി മുറികൾ ഉൾപ്പെടുന്ന 3 വിശ്രമമുറികളാണ്. എസി മുറിക്ക് ആദ്യത്തെ 2 മണിക്കൂറിന് 20 രൂപയാണ് നിരക്ക്. തുടർന്ന് അതികമായി വരുന്ന ഓരോ മണിക്കൂറിനും 15 രൂപ വീതം നൽകണം. എന്നാൽ സ്‌ലീപ്പർ ക്ലാസ് യാത്രാ ടിക്കറ്റുള്ളവർക്ക് നോൺ എസി മുറി സൗജന്യമായി ഉപയോഗിക്കാം. സ്വകാര്യ…

Read More

കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ചന്നപട്ടണ കളിപ്പാട്ടങ്ങളുടെ വിൽപ്പനയുടൻ 

ബെംഗളൂരു: പ്രശസ്തമായ ചന്നപട്ടണ കളിപ്പാട്ടങ്ങൾ വിപണനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായി മാറാൻ കെഎസ്ആർ ബെംഗളൂരു ഒരുങ്ങുന്നു. രണ്ടാഴ്ചത്തേക്കളള പരീക്ഷിണാടിസ്ഥാനത്തിൽ ഇവ വിൽക്കുന്നതിനുള്ള ഒരു സ്റ്റാൾ മാർച്ച് 25 മുതൽ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കും. കർണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ടണ പട്ടണത്തിൽ നിർമ്മിച്ച പ്രത്യേക തടി കളിപ്പാട്ടങ്ങളും പാവകളുമാണ് ചന്നപട്ടണ കളിപ്പാട്ടങ്ങൾ എന്ന് അറിയപ്പെടുന്നത്, കൂടാതെ ഇവയ്ക്ക് ഭൂമിശാസ്ത്രപരമായ സൂചകം (ജിഐ) ടാഗ് ഉണ്ടായിരിക്കും. 2022-23 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയുടെ’ ഭാഗമായാണ് ഇത് ആരംഭിക്കുന്നതെന്നും…

Read More

യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ മോക്ക് ഡ്രിൽ; സ്യൂട്ട്കേസ് ബോംബുകൾ’ നിർവീര്യമാക്കി.

ബെംഗളൂരു: സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേയുടെയും വിവിധ ഏജൻസികളുടെയും സജ്ജീകരണം വിലയിരുത്തുന്നതിനുള്ള 105 മിനിറ്റ് മോക്ക് ഡ്രിൽ ഇന്ന് രാവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്നു. പ്ലാറ്റ്‌ഫോം ആറിന് (തുമകുരു റോഡ് പ്രവേശനം) സമീപം ട്രെയിനിനുള്ളിലായി സ്യൂട്ട്‌കേസുകളിൽ ബോംബുകൾ ഉപേക്ഷിച്ചതായും അവ നിർവീര്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നതും ഉൾപ്പെടുന്നതായിരുന്നു മോക്ക് ഡ്രിൽ രംഗങ്ങൾ. പാഴ്‌സൽ ഓഫീസിന് സമീപമുള്ള മുറ്റത്ത്‌ രാവിലെ  11.30ന് ആരംഭിച്ച ഡ്രിൽ ഉച്ചയ്ക്ക് 1.15 വരെ  നീണ്ടുനിന്നു. വിവിധ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിച്ച് നൂറോളം വ്യക്തികളാണ് ഈ…

Read More

ഇന്ത്യയിലെ മൂന്നാമത്തെ ‘ലോകോത്തര’ റെയിൽവേ സ്റ്റേഷൻ എന്ന മികവിലേക് എത്താൻ ഒരുങ്ങി ബെംഗളൂരുവിലെ ഒരു റെയിൽവേ സ്റ്റേഷൻ.

ബെംഗളൂരു: നഗരത്തിലെ എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ സമീപഭാവിയിൽ രാജ്യത്തെ മൂന്നാമത്തെ ‘ലോകോത്തര’ റെയിൽവേ സ്റ്റേഷനായി കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്നു. നേരത്തെ, ഗുജറാത്തിലെ ഗാന്ധിനഗർ തലസ്ഥാന റെയിൽവേ സ്റ്റേഷനും മധ്യപ്രദേശിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും പുനർവികസിപ്പിച്ച് ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ഒന്നാമത്തെയും രണ്ടാമത്തെയും ‘ലോകോത്തര’ സ്റ്റേഷനുകളായി കമ്മീഷൻ ചെയ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലെ എം വിശ്വേശ്വരയ്യ ടെർമിനൽ 2022 മാർച്ചോടെ കമ്മീഷൻ ചെയ്യാനാണ് സാധ്യത. ഇവയ്ക്ക് പുറമെ, അയോധ്യ, സഫദർജംഗ്, ബിജ്വാസൻ, ഗോമതിനഗർ, അജ്‌നി (നാഗ്പൂർ) എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ കൂടി ലോകോത്തര നിലവാരത്തിൽ…

Read More

റെയിൽവേ സ്റ്റേഷനുകളിൽ ഇനി കോവിഡ് -19 അസ്സിസ്റ്റൻസ് കിയോസ്‌ക്കുകൾ

ബെംഗളൂരു: നഗരത്തിൽ  പകർച്ചവ്യാധിയുടെ വ്യാപനം രൂക്ഷമായതോടെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും അവരെ സഹായിക്കുന്നതിനായിയും സൗത്ത് വെസ്റ്റേൺ റെയിൽ‌വേ വ്യാഴാഴ്ച ബെംഗളൂരുവിലെ മൂന്ന് പ്രധാന റെയിൽ‌വേ സ്റ്റേഷനുകളിൽ കോവിഡ് -19 സഹായ കിയോസ്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. കെ എസ് ആർ ബെംഗളൂരു  , യശ്വന്ത്പൂർ, ബെംഗളൂരു  കന്റോൺമെന്റ് എന്നീ മൂന്ന്  സ്റ്റേഷനുകളിലാണ് കിയോസ്കുകൾ വെച്ചിട്ടുള്ളത്. “ഈ കിയോസ്‌കുകളിൽ, സംസ്ഥാനത്തെ കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറുകൾ, ടെസ്റ്റിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ആംബുലൻസുകളെ ബന്ധപ്പെടാനുള്ള നമ്പറുകൾ ആശുപത്രികൾ, കിടക്ക ലഭ്യത വിവരങ്ങൾ , കോവിഡ് 19 കർണാടക മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ  എന്നിവ സംബന്ധിച്ച പ്രധാന…

Read More
Click Here to Follow Us