ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം പലർക്കും ഭക്ഷണത്തിന്റെ കാര്യമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ റസ്‌റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സത്യത്തില്‍ മടിയാണ്, മാത്രമല്ല രൂചിയും ഉണ്ടാവില്ല വിലയും താങ്ങാവുന്നതിലും അധികമാണ്. എന്നാല്‍ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറല്‍ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകള്‍ക്ക് സമീപം, മിതമായ നിരക്കില്‍ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു. ഈ സംരംഭത്തിന് കീഴില്‍, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി…
Read MoreTag: railway
യശ്വന്ത്പുര സ്റ്റേഷൻ ലോക നിലവാരത്തിലേക്ക്
ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ആകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. 377 കോടി രൂപ നിക്ഷേപം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി ദക്ഷിണ പശ്ചിമ ഡിവിഷനൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മെട്രോ, റോഡ്, റെയിൽ സംവിധാനങ്ങൾ ഒന്നിക്കുന്ന മോഡൽ ഗതാഗത ഹബ്ബാണ്. ഭാവിയിലെ വികസനം കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. കുട്ടികളുടെ കളി സ്ഥലം, റൂഫ് ടോപ്പ് റെസ്റ്റോറന്റ്, തദ്ദേശീയ സ്കൂളുകളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreട്രെയിനിൽ ഇനി വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടാവില്ല!!! പുതിയ നീക്കവുമായി റെയിൽവേ
ന്യൂഡൽഹി: ട്രെയിൻ യാത്രാ ടിക്കറ്റിംഗിലെ വെയ്റ്റിങ് ലിസ്റ്റ് സമ്പൂർണമായി ഒഴിവാക്കാനുള്ള ആലോചനയുമായി റയിൽവേ. കൂടുതൽ സ്ലീപ്പർ-ജനറൽ കോച്ചുകളുമായി കൂടുതൽ ട്രെയിനുകൾ കൊണ്ടുവരാനാണു നീക്കം. പുതുതായി 3,000ത്തോളം ട്രെയിനുകൾ അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനിടയിൽ എല്ലാവർക്കും ടിക്കറ്റ് ലഭ്യമാക്കുക. ട്രെയിൻ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ എപ്രിലിനും ഒക്ടോബറിനും ഇടയിലുള്ള വിവരം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു ആലോചനയിലേക്ക് മന്ത്രാലയം കടന്നത്. ജനറൽ-സ്ലീപ്പർ കോച്ചുകൾ അടങ്ങുന്ന നോൺ-എ.സി യാത്രക്കാരിൽ വൻ വർധനയാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Moreനവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി
ഡൽഹി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 10 സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണി. ഈ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നവംബർ 13 സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്‌ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.
Read Moreകണ്ണൂർ-ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്ക് സർവീസ് നീട്ടുന്നതിന് സാങ്കേതികാനുമതികൾ എല്ലാം പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നു
കോഴിക്കോട്: കോഴിക്കോട്ടുകാർ കാലങ്ങളായി കാത്തിരിക്കുന്ന, കണ്ണൂർ-ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്ക് സർവിസ് നീട്ടുന്നതിന് സാങ്കേതികാനുമതികൾ എല്ലാം പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നത് പ്രതിസന്ധിക്കിടയാക്കുന്നു. കോഴിക്കോട്ടുനിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാവുന്ന ട്രെയിൻ സർവിസാണ് റെയിൽവേയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ അനന്തമായി നീളുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴിയുള്ള ട്രെയിൻ കണ്ണൂരിൽ ആറു മണിക്കൂർ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഈ സമയം കോഴിക്കോട്ടേക്ക് സർവിസ് നീട്ടിയാൽ ഉത്തര മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. എന്നാൽ, ആദ്യഘട്ടം മുതൽതന്നെ റെയിൽവേ ഉദ്യോഗസ്ഥർ ഇതിന് പലവിധ തടസ്സവാദങ്ങളും ഉന്നയിച്ചിരുന്നു. കോഴിക്കോട്…
Read Moreയുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം
തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…
Read Moreറെയിൽ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും; അട്ടിമറി സംശയം
കാസർകോട്: ക്ലോസറ്റ് പാളത്തിൽ കല്ലും പൊട്ടിയ കഷണങ്ങളും വച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന പാലത്തിൽ ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാലത്തിൽ ക്ലോസറ്റും കല്ലും മറ്റും വച്ചതായി ആദ്യം കണ്ടത്. ട്രെയിൻ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും റെയിൽ പോലീസും ലോക്കൽ പോലീസും പരിശോധന നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും…
Read Moreഅമൃത് ഭാരത് പദ്ധതി; സംസ്ഥാനത്ത് നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ
ബെംഗളൂരു : പ്രധാനമന്ത്രി ഞായറാഴ്ച തുടക്കമിട്ട അമൃത് ഭാരത് പദ്ധതി വഴി കർണാടകത്തിൽ നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ. മൊത്തം 303.5 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഈ സ്റ്റേഷനുകളിൽ നടക്കും. ഹാസൻ ജില്ലയിലെ അരശികെരെ സ്റ്റേഷനിലാണ് കൂടുതൽ തുക ലഭിച്ചത്. 34.1 കോടി രൂപ. കലബുറഗി ജില്ലയിലെ വാഡി സ്റ്റേഷന് 32.7 കോടി രൂപ ചെലവിൽ നവീകരിക്കും കലബുറഗി ജില്ലയിൽത്തന്നെയുള്ള കലബുറഗി ജങ്ഷൻ സ്റ്റേഷൻ 21.1 കോടി രൂപ ചെലവിലും ശഹാബാദ് സ്റ്റേഷൻ 26.1 കോടി രൂപ ചെലവിലും നവീകരിക്കും. സംസ്ഥാനത്ത് പദ്ധതിവഴി…
Read Moreസാങ്കേതിക തകരാർ പരിഹരിച്ചതായി റെയിൽവേ
ഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാർ പരിഹരിച്ചതായി റെയിൽവേ. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നതായും റെയിൽവേ അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് ബുക്കിങ്ങിൽ തടസം നേരിട്ടത്. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ തകരാറിലായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനിടെ, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതികൾ ഉയർന്നു.
Read Moreറെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു. വെബ് സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ആണ് തടസപ്പെട്ടത്. അതേസമയം, ആമസോൺ, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ ബി2സി പ്ലെയറുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഐ.ആർ.സി.ടി.സി ട്വീറ്റ് ചെയ്തു. സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചാലുടൻ അറിയിക്കുമെന്നും ഐ.ആർ.സി.ടി.സി വ്യക്തമാക്കി.
Read More