ബെംഗളൂരു: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ബിബിഎംപി ജീവനക്കാർ നഗരത്തിലെ വ്യാപാരികളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി പരാതി. നിരോധിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കിയതിനാൽ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നു എന്നാണ് പരാതി. കൈക്കൂലിയുടെ പേരിൽ ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് ആണ് കൂടുതൽ ക്ഷീണം. ദിവസത്തിൽ 2,3 തവണ ബിബിഎംപി മാർഷൽമാരുടെ നേതൃത്വത്തിൽ ജീവനക്കാർ പരിശോധനയ്ക്കായി എത്തുന്നുണ്ട്. ഇതിന്റെ പേരിൽ വ്യാപാരികളും മാർഷൽമാരും തമ്മിൽ തർക്കവും ഉണ്ടാവുന്നുണ്ട്.
Read MoreTag: Raid
വ്യാജ കോൾ സെന്ററിൽ റെയ്ഡ്, 72 പേർ അറസ്റ്റിൽ
ബെംഗളൂരു: വൈറ്റ്ഫീൽഡ് ഗായത്രി ടെക് പാർക്കിലെ ‘എത്തിക്കൽ ഇൻഫൊടെക്’ എന്ന വ്യാജ കോൾ സെന്ററിൽ നടന്ന റെയ്ഡിൽ 72 ജീവനക്കാർ അറസ്റ്റിലായി. കംപ്യൂട്ടറുകളും ലാപ്ടോപ്പുകളുമടക്കം 2 കോടി രൂപയോളം വില വരുന്ന വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് സൂത്രധാരന്മാരായ 6 പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് തട്ടിപ്പിനായി റിക്രൂട്ട് ചെയ്തിരുന്നത്. യുഎസിൽ നിന്നുള്ളവരെയാണ് ഈ സംഘം പ്രധാനമയും ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ ബാങ്കിലോ അക്കൗണ്ടിലോ, ഓൺലൈൻ വ്യാപാര പോർട്ടലയായ…
Read Moreചർച്ച് സ്ട്രീറ്റ് സോഷ്യൽ പബ്ബിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ
ബെംഗളൂരു: 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിറ്റതിന് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ചർച്ച് സ്ട്രീറ്റ് സോഷ്യൽ എന്ന പ്രശസ്ത പബ്ബിൽ റെയ്ഡ് നടത്തുകയും മാനേജർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രത്യേക സൂചനയുടെ അടിസ്ഥാനത്തിലാണ് ജൂൺ 24 ന് രാത്രി റെയ്ഡ് നടത്തിയത്. മാനേജർ ഓംപ്രകാശ്, മറ്റ് രണ്ട് ജീവനക്കാരായ പ്രഭാസ്, രാകേഷ് ദേവനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സിസിബി വൃത്തങ്ങൾ അറിയിച്ചു. റെയ്ഡിനിടെ പബ്ബിൽ നിന്ന് 19 വയസ്സുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും മദ്യം നൽകുന്നതും കണ്ടെത്തി. അറസ്റ്റിലായ മൂവർക്കും…
Read Moreകഫേയിൽ മയക്കുമരുന്ന് റെയ്ഡിനിടെ പോലീസിനെ ആക്രമിച്ച് നൈജീരിയൻ പൗരൻ
ബെംഗളൂരു : ശനിയാഴ്ച ചിക്ക ബാനസ്വാഡിയിലെ ഒഎംബിആർ ലേഔട്ടിൽ മയക്കുമരുന്ന് കണ്ടെത്തുന്നതിനായി കഫേ റെയ്ഡ് ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിച്ച 44 കാരനായ നൈജീരിയൻ പൗരനെ സിദ്ധാപുര പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ എൽവിസ് കെയ്‌നും സംഘർഷത്തിനിടെ പരിക്കേറ്റു, പിന്നീട് ജയനഗർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്, എൻഡിപിഎസ് നിയമപ്രകാരവും ഫോറിനേഴ്‌സ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ആണ് അറസ്റ്റ് ചെയ്തത്. സിഎംആർ ലോ കോളേജിന് സമീപം കഫേ നടത്തിവരികയായിരുന്നു പ്രതി. കഫേയിൽ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.…
Read Moreബെംഗളൂരുവിലെ ഡാൻസ് ബാറിൽ റെയ്ഡ്; ഒമ്പത് പേർ അറസ്റ്റിൽ
ബെംഗളൂരു: ബുധനാഴ്ച ബെംഗളൂരുവിലെ ഉപ്പാർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മൂഡ് ബാർ ആൻഡ് റസ്‌റ്റോറന്റിൽ ബെംഗളൂരു പോലീസ് റെയ്ഡ് നടത്തുകയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അനധികൃതമായി ഡാൻസ് ബാർ നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്. ഒക്യുപേഷണൽ സർട്ടിഫിക്കറ്റ് ഇല്ലാതെയും മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണ് ഡാൻസ് ബാർ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreബിബിഎംപി ഓഫീസുകളിൽ അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന
ബെംഗളൂരു : കർണാടകയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വെള്ളിയാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഓഫീസുകളിൽ റെയ്ഡ് നടത്തി. അതേസമയം, ബജറംഗ്ദൾ പ്രവർത്തകൻ ഹർഷ വധക്കേസിൽ രണ്ടുപേരെ കൂടി ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റോഷൻ (24), ജാഫർ സാദിക് (55) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
Read Moreവ്യാജമദ്യ നിർമാണകേന്ദ്രത്തിൽ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ.
ബെംഗളൂരു : ഗോരുറിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണശാലയിൽ നിന്നും വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തുവന്ന സംഘത്തിലെ രണ്ടുപേരെ എക്സൈസ് അറസ്റ്റുചെയ്തു. വ്യാജമദ്യം വിതരണം ചെയ്തതിന് തുമകൂരു സ്ക്വാഡ് മുമ്പ് അറസ്റ്റുചെയ്ത ഒരാളിൽനിന്നാണ് നിർമാണകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. എക്സൈസിന്റെ മൈസൂരു, തുമകൂരു എന്നിവിടങ്ങളിലെ വിജിലൻസ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ 650 ലിറ്റർ സ്പിരിറ്റ്, ലേബലുകൾ, മൂന്ന് പാക്കിങ് മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുന്നതിനാൽ അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
Read More