പൂനെ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്നറും ട്രക്കും ഇടിച്ച് അപകടം 

ബെംഗളൂരു: പൂനെ -ബെംഗളൂരു ഹൈവേയിൽ ഞായറാഴ്ച ആക്‌സിൽ കണ്ടെയ്‌നറിൽ ട്രക്ക് ഇടിച്ച് അപകടം. ആറ് എംജി ഹെക്ടർ എസ്‌യുവികൾ കയറ്റിക്കൊണ്ടുപോകുന്ന കണ്ടെയ്‌നറിൽ തുണികൊണ്ടുള്ള റോളുകളുമായെത്തിയ ട്രക്കാണ് ഇടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളും തീപിടിക്കുകയും കണ്ടെയ്നറിലെ എസ്.യു.വി.യും ട്രക്കിലെ തുണിയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള ഖംബത്കി ഘട്ടിലെ ദത്ത മന്ദിറിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

നടൻ വിക്രം ഗോഖലെ അന്തരിച്ചു

പൂനെ : പ്രമുഖ സിനിമാ- സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു. 82 വയസായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഭൂൽ ഭുലയ്യ, ഹം ദിൽ ദേ ചുകെ സനം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു. ദിവസങ്ങൾക്കു മുൻപാണ് വിക്രം ഗോഖലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു എന്നു പറഞ്ഞുകൊണ്ട് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

Read More

പൂനെ – ബെംഗളൂരു എക്സ്പ്രസ്സ്‌ ഹൈവേയിൽ 48 വാഹനങ്ങൾ അപകടത്തിൽ പെട്ടു

പൂനെ: പൂനെ – ബെംഗളൂരു എക്‌സ്‌പ്രസ് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. പൂനെയിലെ നവലെ പാലത്തിലാണ് സംഭവം. 48 വാഹനങ്ങളാണ് കൂട്ടിയിടിയിടിച്ച് അപകടത്തിൽ പെട്ടത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കുറഞ്ഞത് 30 പേർക്കെങ്കിലും പരിക്കേറ്റതായാണ് സൂചന. പൂനെ ഫയർ ബ്രിഗേഡിൽ നിന്നും പൂനെ മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്റ് അതോറിറ്റിയും രക്ഷാപ്രവർത്തനവുമായി സംഭവസ്ഥലത്ത് എത്തി. അപകടമുണ്ടാക്കിയ ട്രക്ക് ആന്ധ്രാപ്രദേശിൽ നിന്നുള്ള സത്താറയിൽ നിന്ന്…

Read More

ബെംഗളൂരു-പുണെ വിമാനങ്ങൾ ആകാശ എയർ ആരംഭിക്കുന്നു

ബെംഗളൂരു: പുതിയ എയർലൈനിന്റെ ശൃംഖലയിൽ നഗരത്തെ ഒമ്പതാമത്തെ ലക്ഷ്യസ്ഥാനമാക്കി നവംബർ 23 മുതൽ ആകാശ എയർ ബെംഗളൂരുവിൽ നിന്നും പൂനെയിലേക്ക് ഫ്ലൈറ്റ് ആരംഭിക്കും. ഓഗസ്റ്റ് 7 ന് പ്രവർത്തനം ആരംഭിച്ച കാരിയർ നവംബർ അവസാനത്തോടെ 58 പ്രതിദിന ഫ്ലൈറ്റുകളും 400 പ്രതിവാര ഫ്ലൈറ്റുകളും കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബുധനാഴ്ച പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ ആകാശ എയർ പറഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, ബെംഗളൂരുവും മുംബൈയും തമ്മിലുള്ള കണക്റ്റിവിറ്റി നവംബർ 23 മുതൽ ആറാമത്തെയും ഏഴാമത്തെയും ആവൃത്തിയിൽ വർദ്ധിപ്പിക്കുമെന്നും എയർലൈൻ അറിയിച്ചു, ഇതോടെ റൂട്ടിലെ മൊത്തം പ്രതിദിന…

Read More
Click Here to Follow Us