4 കർണാടക പോലീസുകാർക്കെതിരെ കേരളത്തിൽ പിടിച്ചുപറിക്കേസ്

കൊച്ചി: കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളിൽ നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത് നാല് കർണാടക പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഭയപ്പെടുത്തി പണം അപഹരിക്കൽ, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘം ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ എസ്ഐ ശിവപ്രകാശ്, പോലീസുകാരായ വിജയകുമാർ, സന്ദേശം, ശിവണ്ണ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരുടെ കൈയിൽനിന്ന് തട്ടിയെടുത്ത് 3.95 ലക്ഷം രൂപ ഇവരിൽനിന്ന് കണ്ടെടുത്തു. കുമ്പളങ്ങി ഇല്ലിക്കൽക്കുന്നേൽ അഖിൽ ആൽബി (31), കുമ്പളങ്ങി സെന്റ് ജോർജ് പള്ളിക്കുസമീപം കളിപ്പറമ്പിൽ നിഖിൽ ജോസഫ് (30)…

Read More

പോലീസുകാരിക്ക്‌ നേരെ ലൈംഗികാതിക്രമ ശ്രമം

ബെംഗളൂരു: സ്‌കൂട്ടറിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലെ കൊണാജെ പോലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റിലിന് നേരെയാണ് അതിക്രമം നടന്നത്. കൊല്യയിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ രാവിലെ ഒമ്പതോടെ കുമ്പള നിസർഗ റോഡിൽ എത്തിയപ്പോൾ പ്രതി കൈകാണിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ പറയുന്നത്. സ്കൂട്ടർ നിർത്തിയപ്പോൾ യുവാവ് ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read More

കർണാടക പോലീസിൽ നിന്നും 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി 

കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിയിലായ കർണാടക പോലീസിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരൻ. കർണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തിൽ കൊച്ചിയിലെ പണമിടപാട് സംഘത്തെ തേടി എത്തിയതായിരുന്നു കർണാടക പോലീസുകാർ. 1000 രൂപ തന്നാൽ അഞ്ച് ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫർ ചെയ്ത് കർണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസിലെ പ്രതികളെ സമീപിച്ച് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കർണാടക പോലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരൻ മാധ്യമങ്ങളോട്…

Read More

എക്സ്പ്രസ്സ് വേയിലെയിലെ നിരോധിത വാഹനങ്ങൾ പിടിക്കാൻ പരിശോധന കർശനമാക്കി പോലീസ് 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസ്. നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യദിനമായ ഇന്നലെ നഗര അതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലും മുന്നറിയിപ്പു ബോർഡുകളുമായി ട്രാഫിക് പോലീസ് പരിശോധന ഊർജിതമാക്കി. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ…

Read More

പ്രതിയെ പിടികൂടാൻ കേരളത്തിലേക്ക് പോയ കർണാടക പോലീസ് കേരള പോലീസിന്റെ പിടിയിൽ 

ബെംഗളൂരു : തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പോലീസ് പണമെടുത്തതായി പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം നൽകി. ഇതിൽ സംശയം…

Read More

1.5 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; വിദേശ യുവാവിനെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു : 1.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ വിദേശി യുവാവിനാനുള്ള തിരച്ചിലിൽ ബാനസവാടി പോലീസ്. ബുധനാഴ്ചയാണ് പോലീസിനെ കബളിപ്പിച്ച് യുവാവ് കടന്നത്. വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. ഈസ്റ്റ് ബെംഗളൂരുവിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്നുമായി വിദേശിയായ യുവാവ് എത്തുന്നുവെന്ന വിവരം ബുധനാഴ്ച രാവിലെ പോലീസിന് ലഭിച്ചു. തുടർന്ന് നടന്ന വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിലെത്തിയ യുവാവ് അതിവേഗത്തിൽ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഏതാനും കിലോമീറ്ററുകൾ ഇയാളെ പിന്തുടർന്നെങ്കിലും പോലീസിന് ഇയാളുടെ ബാഗ് മാത്രമേ പിടിച്ചെടുക്കാൻ കഴിഞ്ഞുള്ളൂ. ഇടവഴിയിലൂടെ അതിവേഗത്തിൽ ബൈക്കോടിച്ച് ഇയാൾ രക്ഷപ്പെട്ടു.…

Read More

ചെരിപ്പ് നഷ്ടപ്പെട്ടു; പോലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് യുവാവ്

ബെംഗളൂരു: ദുരിതമനുഭവിക്കുന്നവർക്ക് ഉടൻ തന്നെ പോലീസ് വകുപ്പുമായി ബന്ധപ്പെടാൻ വേണ്ടിയാണ് 112 ഹെൽപ്പ് ലൈൻ നിലവിലുള്ളത്. എന്നാൽ ഈ ഹെൽപ്പ് ലൈനിൽ വിളിച്ച് തന്റെ ചെരുപ്പ് നഷ്ടപ്പെട്ടുവെന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. വിചിത്രമായ സംഭവം രാത്രി വൈകി ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് റിപ്പോർട്ട് ചെയ്തത്. കാർ സ്ട്രീറ്റിലെ ബളാംബട്ട ഹാളിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതായി അറിഞ്ഞതായി ഞായറാഴ്ച രാത്രി പോലീസ് കോൺട്രോൾ റൂം ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവ് പറഞ്ഞത്.. അന്വേഷണത്തിന് പരാതി നൽകി.…

Read More

യാത്രക്കാരോട് മോശമായി പെരുമാറിയാൽ ‘പണി ഉറപ്പ്’ ; ട്രാഫിക് പോലീസ് പരിശോധന തുടങ്ങി 

ബെംഗളൂരു: യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഇതിനായ് കെ.എസ്.ആർ.ബെംഗളൂരു റെയിൽവേ സ്റ്റേഷൻ, മജസ്റ്റിക് ബാസ് സ്റ്റേഷൻ , സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങിൽ പോലീസ് പ്രത്യേക പരിശോധന തുടങ്ങി. വിവിധ കുറ്റങ്ങൾ ചെയ്ത 151 ഓട്ടോഡ്രൈവർമാർക്കെതിര കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. മോശം പെരുമാറ്റം, നിശ്ചലിച്ചു നൽകിയ സ്ഥലത്തല്ലാതെ വാഹനം നിർത്തിയിടൽ, മീറ്ററിൽ കാണിചതിനേക്കാൾ കൂടുതൽ പണം യാത്രക്കാരിൽ നിന്നും ഈടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി.  ഇതിനായ് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ഛതായി ഡെപ്യൂട്ടി പോലീസ് കമീഷൻ സുമൻ…

Read More

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ തേടി പോലീസ് ബെംഗളൂരുവിൽ

കൊച്ചി: ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഷാജൻ ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുനെയിലും തിരച്ചിൽ നടത്തുന്നുണ്ട്. മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകളുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടൻ പിടികൂടുമെന്നാണ് സൂചന. പി വി ശ്രീനിജിൻ നൽകിയ പരാതിയിലാണ് അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസ്.

Read More

അമിത വേഗതയിൽ ബസ് ഓടിച്ചു, ശ്രദ്ധയില്ലാതെ റോഡ് ക്രോസ് ചെയ്തു ; ഇരുവർക്കുമെതിരെ പോലീസ് കേസ്

ബെംഗളൂരു: അമിത വേഗത്തിൽ ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന് മലയാളി സ്ത്രീക്കും എതിരെ മംഗളൂരു സൗത്ത് ട്രാഫിക് പൊലിസ് കേസെടുത്തു.   മംഗളൂരു-മുടിപ്പു റൂട്ടിൽ സർവീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവർ ത്യാഗരാജ്(49), കാസർകോട് വൊർക്കാടിയിലെ ഐശുമ്മ(63) എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് അപകടത്തിൽ പെടുമായിരുന്ന സ്ത്രീയെ സമർഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാർ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പോലീസ് കേസെടുത്തത്.   ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ റോഡ് മുറിച്ച്…

Read More
Click Here to Follow Us