സോണിയയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് നരേന്ദ്ര മോദി 

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണെന്ന് മോദി പരിഹസിച്ചു. കർണാടകയിൽ, മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു മോദി. സോണിയ ഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ് ഇപ്പോൾ ഭയപ്പാടിലാണ്.അവരുടെ നുണകൾ ഫലിക്കുന്നില്ല എന്നായപ്പോൾ അവരെ പ്രചാരണത്തിനായി ഇവിടെ കൊണ്ടുവരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഇപ്പോൾ പ്രധാനമന്ത്രി തന്നെ പരസ്പരം കെട്ടിവെക്കാൻ തുടങ്ങി’ എന്ന് പറഞ്ഞു. ശിവമോഗയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി കോൺഗ്രസ്‌

ബെംഗളൂരു:കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകി. പാര്‍ടിയെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രം ഭീകര പ്രവര്‍ത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സര്‍ജികല്‍ സ്‌ട്രൈകുകളും ഭീകര പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ രാജ്യത്തെ പ്രതിരോധ സേനയെ കോണ്‍ഗ്രസ് പാര്‍ടി ചോദ്യം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കഴിഞ്ഞദിവസം നടന്ന പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഡെല്‍ഹി ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്…

Read More

മെഗാ റോഡ് ഷോയ്ക്ക് തുടക്കം 

ബെംഗളൂരു: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെഗാറോഡ് ഷോ ആരംഭിച്ചു. നഗരത്തിൻറെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്. രാവിലെ 10 മണിക്ക് തുടങ്ങി 12.30 മണിക്ക് റോഡ് ഷോ. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും…

Read More

ഗതാഗത നിയന്ത്രണം എവിടെയെല്ലാം അറിയാം…

ബെംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഗതാഗത, പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയാതായി ട്രാഫിക് പോലീസ് അറിയിച്ചു. രാജ്ഭവൻ റോഡ്, രമണ മഹർഷി റോഡ്, മേക്കറി സർക്കിൾ, ജെപി നഗർ, ആർബിഐ ലേഔട്ട്‌, റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെജെ നഗർ, ബിന്നി മിൽ റോഡ്, ഷാലിനി ഗ്രൗണ്ട്, ബുൾ ടെമ്പിൾ റോഡ്, ഉമ തിയേറ്റർ, കെപി അഗ്രഹാര,ടിആർ മിൽ, എംസി ലെഔട്ട്‌, ബിജിഎസ് ഗ്രൗണ്ട്, ബസവേശ്വര നഗർ, എംകെകെ…

Read More

റോഡ് ഷോയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി നഗരത്തിൽ ഇന്നും നാളെയും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ഷോയുമായി ബന്ധപ്പെട്ട് ബെംഗളൂരു വിലെ പൗരന്മാര്‍ക്ക് ഞെട്ടിക്കുന്ന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീവത്സ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, ഇത് ഏകാധിപത്യമല്ലേ എന്നും ചോദിക്കുന്നു. റോഡരികിലെ കെട്ടിടങ്ങളുടെ ടെറസിലും ബാല്‍ക്കണിയിലും ആളുകള്‍ നില്‍ക്കുന്നതും കൂട്ടംചേര്‍ന്ന് നിന്ന് റാലി കാണുന്നതും നിരോധിച്ചു. രാവിലെ ആറുമണി മുതല്‍ റാലി…

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ 10 ലക്ഷത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്‌

ബംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ്‌ഷോയിൽ 10 ലക്ഷം പേർ പങ്കെടുക്കും. രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയത്. ഹനുമാൻ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി നാളെ 36 കിലോ മീറ്റർ റോഡ് ഷോ തുടങ്ങുന്നത്. മൂന്ന് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും. അതേസമയം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ മുഡ്ബിദ്രിയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവേ ‘ഭീകരതയുടെ സൂത്രധാരന്മാരെ’ സംരക്ഷിക്കുകയാണ്  കോൺഗ്രസ്‌ പാർട്ടി എന്ന് പ്രധാനമന്ത്രി അതിരൂക്ഷമായി വിമർശിച്ചു.

Read More

നഗരത്തിൽ ശനിയാഴ്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ, ഗതാഗത നിയന്ത്രണം ഉണ്ടാകും 

ബെംഗളൂരു:നഗരത്തിൽ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റർ റോഡ് ഷോ നടത്തും. ‘നമ്മ കർണാടക’ എന്ന പേരിൽ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ 10.1 കി.മീറ്റർ ആദ്യഘട്ടത്തിലും പിന്നീട് നാലുമുതൽ രാത്രി 10 വരെ 26.5 കിലോമീറ്റർ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക. 10 ലക്ഷം പേർ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11ന് മഹാദേവപുരയിലെ സുരഞ്ജൻ ദാസ് റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.ആർ.പുരം, സി.വി.രാമൻ…

Read More

സ്കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി, ആരാകണമെന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടി നൽകി വിദ്യാർത്ഥി 

ബെംഗളൂരു: സ്‌കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൽബുർഗിലെത്തിയപ്പോഴായിരുന്നു അദ്ദേഹം കുട്ടികളുമായി അൽപനേരം ചെലവഴിച്ചത്. തുടർന്ന് കുട്ടികളോട് ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. ഈ കൂട്ടത്തിലെ പന്ത്രണ്ടുവയസുകാരന്റെ മറുപടി രസകരമായിരുന്നു. പഠിച്ച്‌ എന്താകണമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് താങ്കളുടെ സുരക്ഷാ ഉദ്യോഗസ്ഥനാകണം എന്നായിരുന്നു പന്ത്രണ്ടുക്കാരന്റെ മറുപടി. ചോദ്യത്തിന് മറുപടിയായി ഡോക്ടറാവണമെന്നും പോലീസാവണമെന്നും മറ്റ് കുട്ടികൾ മറുപടി പറഞ്ഞു. ആർക്കും പ്രധാനമന്ത്രിയാകണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. താങ്കളെ പോലെയാകണമെന്നും കുട്ടികൾ പറഞ്ഞു. കുട്ടികളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു.

Read More

കോൺഗ്രസ്‌ വഞ്ചനയുടെ മറ്റൊരു മുഖം ;പ്രധാനമന്ത്രി 

ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്തെ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും വഞ്ചിച്ചുവെന്നും വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനഗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തിക്കുന്നത് കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഡിഎസിന് ചെയ്യുന്ന വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. കര്‍ണാടക ഭരണം ജെഡിഎസിനും കോണ്‍ഗ്രസിനും എടിഎം മെഷീന്‍ പോലെയാണ്. അതേസമയം ബിജെപിക്ക് കര്‍ണാടക രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ യന്ത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

‘കോൺഗ്രസ് പ്രവർത്തിക്കുന്നത് കാലഹരണപ്പെട്ട എൻജിനിൽ’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസ്സമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലാർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെയും ജെഡിഎസിനെയും ‘ക്ലീൻ ബൗൾ’ ചെയ്ത് ബിജെപിക്ക് അനുകൂല ജനവിധി സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ”വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു , കാലഹരണപ്പെട്ട എൻജിനിലാണ് കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്. കർണാടകയിലെ കർഷകരെയും…

Read More
Click Here to Follow Us