ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു. വെബ് സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ആണ് തടസപ്പെട്ടത്. അതേസമയം, ആമസോൺ, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ ബി2സി പ്ലെയറുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഐ.ആർ.സി.ടി.സി ട്വീറ്റ് ചെയ്തു. സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചാലുടൻ അറിയിക്കുമെന്നും ഐ.ആർ.സി.ടി.സി വ്യക്തമാക്കി.
Read MoreTag: online
ഓൺലൈൻ ഗെയിമിലൂടെ 65 ലക്ഷം നഷ്ടമായി ; യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഓൺലൈൻ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്ത വിജിത് ശാന്താരാമ ഹെഗാഡെ എന്നയാളാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്. ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞതിന് ശേഷമായിരുന്നു വിജിത് വീടുവിട്ടിറങ്ങിയത്. വിജിത് മടങ്ങിയതിന് ശേഷം ഭയപ്പെട്ട മാതാപിതാക്കൾ സിർസി പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. വിജിത്തിന്റെ ഫോൺ ട്രാക്ക് ചെയ്തതോടെ വീടിന്റെ പരിസരത്ത് തന്നെയുണ്ടെന്ന് മനസിലാക്കി. പിന്നീട് നടത്തിയ…
Read Moreആമസോണിൽ വൻ ഓഫറുകൾ; ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം
സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യൽ ഓഫർ പ്രൈസിൽ ആമസോണിൽ ഡിസ്ക്കൗണ്ട് സെയിൽ നൽകുന്നു. മുതൽ 19 മുതലാണ് ഓഫർ സെയിൽ തുടങ്ങിയത്. 30 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങൾ വിലക്കുറവിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. മെൻസ് ഷർട്ട്സ് ആൻഡ് ടി-ഷർട്ട്സ് 599 രൂപയിൽ താഴെ മുതലും ജീൻസ് ആൻഡ് ട്രൗസേഴ്സ് 799 രൂപയിൽ താഴെ മുതലും ലഭ്യമാണ്. കോട്ടൺ, ഡെനിം, ലിനൻ പ്ലാന്റുകളിലുള്ള പ്രൊഡക്ട്‌സാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കായി സ്‌പോർട്‌സ് വെയറും വിന്റർ വെയറും മറ്റ് ആക്‌സസറീസും പർച്ചേസ് ചെയ്യാവുന്നതാണ്. വുമൺസ്…
Read Moreവ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് 1930 വിളിച്ച് പരാതിപ്പെടാം
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ പരിചയക്കാർ എന്ന വ്യാജേനെ സന്ദേശം അയച്ച് പണം തട്ടുന്ന സംഭവങ്ങളില്‍ ജാഗ്രത വേണമെന്ന് പോലീസ്. ഒരു നമ്പര്‍ അയച്ച് അതിലേക്ക് ഓണ്‍ലൈന്‍ വഴി പണം അയയ്ക്കല്‍, ഗിഫ്റ്റ് കൂപ്പണ്‍ വാങ്ങി ചെയ്ത് അയച്ചുകൊടുക്കല് തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകള്‍ ‘പ്രൈവറ്റ്’ ആയി സൂക്ഷിക്കുക എന്നതാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എ.സി.പി ടി.ശ്യാംലാല്‍ പറഞ്ഞു. ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍…
Read Moreനിലവാരം ഇല്ലാത്ത ഉത്പന്നം വിറ്റു, ആമസോണിന് 1 ലക്ഷം പിഴ
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോൺ എന്ന് പറയാം. എന്നാൽ നിലവാരം ഇല്ലാത്ത ഉൽപ്പന്നം വിറ്റതിന്റെ പേരിൽ ആമസോണിന് 1 ലക്ഷം പിഴ ചുമത്തിയിരിക്കുകയാണ് സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി. ഇത്തരമൊരു പരാതി തീർച്ചയായും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ രണ്ടാമതൊന്ന് കൂടി പ്രേരിപ്പിക്കുന്നതാണ്. ആമസോൺ നിലവിൽ നിയമനടപടി നേരിട്ടിരിക്കുന്നത് നിലവാരം ഇല്ലാത്ത പ്രഷർ കുക്കർ വിറ്റതിന്റെ പേരിലാണ്. നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ ‘സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി’ (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. 2,265 കുക്കറുകളാണ് ആകെ…
Read Moreഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഇന്ന് മുതൽ
ബെംഗളൂരു: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അക്കാദമിക് പ്രവർത്തനങ്ങൾക്കായി ഇവന്റുകളുടെ പൊതു കലണ്ടർ തയ്യാറാക്കിയതിന് ശേഷം ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. യൂണിഫൈഡ് യൂണിവേഴ്‌സിറ്റി, കോളേജ് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് അപേക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോളേജുകളിൽ പ്രവേശനം ലഭിക്കുന്നതിന് പോർട്ടൽ വഴി ബിരുദ ബിരുദത്തിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത് ഇതാദ്യമാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.അക്കാദമിക പ്രവർത്തനങ്ങൾക്കായുള്ള പൊതു കലണ്ടറുമായി കൗൺസിൽ രംഗത്തെത്തി. അപേക്ഷകളും പ്രവേശനങ്ങളും ക്ലാസുകളും എപ്പോൾ തുടങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന കലണ്ടർ 2022-23 അധ്യയന വർഷത്തേക്ക്…
Read Moreഡെലിവറി ചെയ്യാൻ ആളുകളെ കിട്ടാനില്ല, പ്രതിസന്ധിയിലായി കമ്പനികൾ
ബെംഗളൂരു: ഡെലിവറി ചെയ്യാന്‍ ആളുകളെ കിട്ടാനില്ലാത്തത് ഫുഡ് ഡെലിവറി, ഗ്രോസറി ഡെലിവറി കമ്പനികള്‍ പ്രതിസന്ധിയിൽ ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഡെലിവറി കമ്പനികളെയാണ് ആശ്രയിച്ചു വരുന്നത്. സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ഡെലിവറി ബോയ്സിന്റെ ലഭ്യത കുറവ് നേരിടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ഈ മേഖലയിലെ കമ്പനികളെല്ലാം ഗിഗ് വര്‍ക്കേഴ്സ് എന്നറിയപ്പെടുന്ന ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരെയാണ് ഡെലിവറി രംഗത്ത് കൂടുതലായും നിയമിച്ചിരുന്നത്. സ്ഥിര ജോലിക്കാരല്ലാത്തതു കൊണ്ടു തന്നെ അവര്‍ക്ക് തൊഴിലാളികളുടേതായ ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവും പണപ്പെരുപ്പം സൃഷ്ടിക്കുന്ന…
Read Moreനഗരത്തിലെ ഡെലിവറിക്കാരുടെ പാച്ചിൽ നിയന്ത്രിക്കും
ബെംഗളൂരു: നഗരത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് മരണപ്പാച്ചിൽ നടത്തുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാരെ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ്. ആഹാര സാധനങ്ങളും മറ്റും ഓൺലൈൻ ആപ് വഴി ഓർഡർ ചെയ്തു കാത്തിരിക്കുന്ന ഉപഭോക്താവിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്താനുള്ള പാച്ചിലാണ് ഡെലിവറി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ളത്. പലപ്പോഴും ഗതാഗത ചട്ടങ്ങൾ ലംഘിച്ചാണിത്. അതതു ഇ– കൊമേഴ്സ് സ്ഥാപനങ്ങളുമായി പൊലീസ് ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി വരികയാണ്. നടപ്പാതയിലൂടെയും റോങ് സൈഡിലൂടെയും ബൈക്ക് ഓടിക്കുക, സിഗ്നൽ ചട്ട ലംഘനം തുടങ്ങിയവ ഇക്കൂട്ടർ പതിവാക്കിയിരിക്കുന്നു. കൂടുതൽ അപകടങ്ങൾക്ക് ഇതു വഴിവയ്ക്കുന്നതായി വ്യാപക…
Read Moreഓൺലൈൻ ചൂതാട്ട നിരോധനം; കർണ്ണാടകയിലെ പ്രവർത്തനം നിർത്തി ഡ്രീം 11
ഓൺലൈൻ ചൂതാട്ടം; കർണ്ണാടകയിൽ ഓൺലൈൻ ചൂതാട്ട നിയനം നടപ്പിലാക്കിയിട്ടും അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ആപ്പുകൾക്ക് പിടിവീഴുന്നു. ഡ്രീം ഇലവൻ എന്ന ഫാന്റസി മൊബൈൽ ഗെയിമിനെതിരെ നിയമ ലംഘനം നടത്തിയതിന് കർണ്ണാടക പോലീസ് കേസെടുത്തിരുന്നു, ഇതോടെ കർണ്ണാടകത്തിലെ പ്രവർത്തനം നിർത്തിയിരിക്കുകയാണ് ഡ്രീം 11. ഡ്രീം 11 കമ്പനി ഡയറക്ടർമാർക്കെതിരെ അന്നപൂർണ്ണേശ്വരി നഗർ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ കർണ്ണാടകയിൽ പ്രവർത്തനം നിർത്തുന്നതായി ഡ്രീം 11 കമ്പനി അറിയിച്ചത്. ഓൺലൈൻ ഗെയിമുകളിൽ വാതുവെപ്പ് , ചൂതാട്ടം എന്നിവയെല്ലാം നിരോധിച്ചുകൊണ്ടാണ് സർക്കാർ നിയമം പാസാക്കിയത്. നാഗർഭവി സ്വദേശിയും…
Read Moreഓൺലൈൻ ചൂതാട്ട നിരോധനം, 3 വർഷം തടവും 1 ലക്ഷം പിഴയും: അറിയേണ്ടതെല്ലാം
ബെംഗളുരു; വാതുവയ്പ്പുകളും ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക പോലീസ് നിയമ ഭേഗദതി സർക്കാർ വിഞ്ജാപനം നടത്തി. നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലാണിത്. തുടർന്ന് എംപിഎൽ മുതലായ പ്രീമിയർ മൊബൈൽ സൈറ്റ് മുൻനിര ഗെയിമിംങ് ആപ്പുകളുടെ പ്രവർത്തനം കർണ്ണാടകയിൽ നിരോധിച്ച് തുടങ്ങി. പണം വച്ചുള്ള ഇത്തരം ഗെയിമുകൾ കർണ്ണാടക അനുവദിക്കില്ലെന്ന സന്ദേശമാണ് എല്ലാവർക്കും ലഭിയ്ക്കുന്നത്. 1 ലക്ഷം പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ആദ്യ തവണ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയാൽ 6 മാസം തടവും 10,000 രൂപ പിഴയും ചുമത്തും.…
Read More