നഗരത്തിലെ ജലപ്രതിസന്ധി; രൂക്ഷ വിമർശനവുമായി നിർമല സീതാരാമൻ 

ബെംഗളൂരു: നഗരത്തിലെ ജലപ്രതിസന്ധിയില്‍ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിശ്വേശ്വരയ്യ ജല നിഗം ലിമിറ്റഡ്, കർണാടക നീരവരി നിഗം ലിമിറ്റഡ്, കാവേരി നീരവരി നിഗം ലിമിറ്റഡ്, കൃഷ്ണ ഭാഗ്യ ജല നിഗം ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ 20,000 കോടി രൂപയുടെ ടെൻഡറുകള്‍ 2023 മെയ് മാസത്തില്‍ മുഖ്യമന്ത്രി നിർത്തിയതായി നിർമല സീതാരാമൻ ആരോപിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ജലസേചനവും ജലവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും നിർത്തിവച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. നഗരം വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നത് അത്യന്തം ആശങ്കാജനകവും…

Read More

ലളിതമായ ചടങ്ങിൽ വിവാഹിതയായി കേന്ദ്ര മന്ത്രിയുടെ മകൾ

ബെംഗളൂരു: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി. നിർമല സീതാരാമന്റെയും പരകാല പ്രഭാകറിന്റയും മകൾ പരകാല വങ്കമയിയാണ് വ്യാഴാഴ്ച ബെംഗളൂരുവിലെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതയായത്. പ്രതീകാണ് വരൻ. പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ആണ് പ്രതീക്. ഗുജറാത്തുകാരനായ പ്രതീക് മോദിയുടെ അടുത്ത അനുയായി കൂടെയാണ്. ബ്രാഹ്മണ പാരമ്പര്യത്തിൽ നടന്ന ചടങ്ങിന് ഉഡുപ്പി അദമരു മഠത്തിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. ലളിതമായ ചടങ്ങിൽ രാഷ്ട്രീയത്തിന്റെ ഉന്നതരൊന്നും പ​ങ്കെടുത്തിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുകൊണ്ടത്.

Read More

അവസാന സമ്പൂർണ്ണ ബജറ്റിന് ഒരുങ്ങി രണ്ടാം മോദി സർക്കാർ

ഡൽഹി; രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. നിരവധി സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വർഷം എന്നതും അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ്ണ ബജറ്റ് എന്നതും ബജറ്റിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയലോകം പ്രതീക്ഷിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read More
Click Here to Follow Us