ബെംഗളൂരു : കർണാടക ഈ അധ്യയന വർഷം പ്രീ-പ്രൈമറി തലത്തിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കും. സ്കൂൾ വിദ്യാഭ്യാസത്തിൽ എൻഇപി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ 26 പൊസിഷൻ പേപ്പറുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചു. ഞായറാഴ്ച പാർപ്പിട മന്ത്രി വി സോമണ്ണ തന്റെ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന പരിപാടിയിൽ സംസാരിക്കവെയാണ് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇക്കാര്യം അറിയിച്ചത്. “ഞങ്ങൾ ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളമുള്ള അങ്കണവാടികളിൽ ഇത് നടപ്പാക്കുമെന്നും നാഗേഷ്…
Read MoreTag: NEP
ടൈംടേബിൾ തയ്യാറാക്കാൻ ബുദ്ധിമുട്ടി കോളേജുകൾ
ബെംഗളൂരു: സംസ്ഥാനത്തുടനീളം കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിച്ചിട്ട് ഒരു മാസത്തിലേറെയായി, എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഒന്നിലധികം കോമ്പിനേഷനുകൾ ഉപയോഗിച്ച് ടൈംടേബിൾതയ്യാറാക്കാൻ കോളേജുകൾ ഇപ്പോഴും പാടുപെടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരാശരായ, നഗരത്തിലെ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മേധാവികളും അധ്യാപകരുംചൊവ്വാഴ്ച ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ യോഗത്തിൽ തങ്ങളുടെ പരാതികൾഎടുത്തുപറഞ്ഞു. നഗരത്തിലെ ഒരു സർക്കാർ കോളേജിലെ പ്രൊഫസർ, ടൈംടേബിൾ തയ്യാറാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നുംതങ്ങളെ സഹായിക്കണമെന്ന് ബിസിയു ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
Read Moreദേശീയ വിദ്യാഭ്യാസ നയം: പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ നാല് പാനലുകൾ
ബെംഗളൂരു: നാഷ്ണൽ എഡ്യൂക്കേഷൻ പോളിസിക്ക് കീഴിൽ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് പാനലുകൾ രൂപീകരിച്ചു.നാഷ്ണൽ എഡ്യൂക്കേഷൻ പോളിസി ദേശീയ തലത്തിൽ ഒരു പൊതു പാഠ്യപദ്ധതിയിലേക്ക് നയിക്കും എന്ന് വിശ്വസിക്കുന്നതായി ബുധനാഴ്ച നഗരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സമഗ്ര ശിക്ഷണ കർണാടക എസ്പിഡി ദീപ ചോളൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ നളിൻ അതുൽ, പിയുസി ബോർഡ് ഡയറക്ടർ ആർ സ്നേഹൽ, പൊതുവിദ്യാഭ്യാസ കമ്മീഷണർ വിശാൽ ആർ എന്നിവരുടെ നേതൃത്വത്തിലാണ് പാനലുകൾ രൂപീകരിക്കുക…
Read Moreകോളേജുകൾ തുറന്നിട്ടും എൻ ഇ പി ആശങ്കയൊഴിയാതെ അധ്യാപകർ
ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ഒക്ടോബർ 12 മുതൽ നാഷണൽ എജ്യുക്കേഷൻ പോളിസി (NEP) പാഠ്യപദ്ധതിക്ക് കീഴിൽ ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഇപ്പോഴും എൻ ഇ പി യുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നുണ്ട് എന്നും നയം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ തങ്ങൾ ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ലെന്നും അധ്യാപകരിൽ ചിലർ അഭിപ്രായപ്പെട്ടു. ഓഫ്ലൈൻ ക്ലാസുകൾ ഒരു വർഷത്തിലേറെയായി ഇല്ലാതിരുന്നതിനാൽ കോളേജുകൾ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് എത്തിയ പുതിയ സിലബസുമായി ഓഫ്ലൈൻ ക്ലാസുകളിലേക്കുള്ള മാറ്റം കൂടുതൽ ബുദ്ധിമുട്ടാണ് എന്ന് അധ്യാപകർ പറഞ്ഞു. വ്യക്തമായ പദ്ധതിയില്ലാതെ ഈ വർഷം എൻഇപി നടപ്പാക്കുമ്പോൾ വിദ്യാർത്ഥികൾ ഗിനി പന്നികളാകുമോഎന്നും ചില അദ്ധ്യാപകർ…
Read Moreദേശീയ വിദ്യാഭ്യാസ നയത്തെ “നാഗ്പൂർ വിദ്യാഭ്യാസ നയം” എന്ന് വിളിക്കണം: സംസ്ഥാന കോൺഗ്രസ്
ബെംഗളൂരു: സംസ്ഥാന നിയമസഭ ദേശീയ വിദ്യാഭ്യാസ നയത്തെ ചൊല്ലി ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു. “നാഗ്പൂർ വിദ്യാഭ്യാസ നയം” എന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ പറ്റി കോൺഗ്രസ് പരാമർശിച്ചത്. ” എൻഇപി ഒരു ആർഎസ്എസ് അജണ്ടയാണെങ്കിലും അത് വിദ്യാഭ്യാസത്തിൽ മാറ്റം വരുത്താൻ വേണ്ടിയാണ്” എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോൺഗ്രസിന് മറുപടി നൽകി. സാധാരണക്കാരുടെ പ്രശ്നങ്ങളും ദേശീയ വിദ്യാഭ്യാസ നയം പോലുള്ള അടിയന്തിര ശ്രദ്ധ ആവശ്യമുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സെഷൻ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാംഗങ്ങൾ പ്രതിഷേധിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക. ദേശീയ വിദ്യാഭ്യാസ നയത്തെ …
Read Moreസംസ്ഥാനത്ത് സ്കൂളുകളിലെ ദേശീയ വിദ്യാഭ്യാസ നയം ചെറിയ ക്ലാസുകളിൽ നിന്നും ആരംഭിക്കും
ബെംഗളൂരു: 2022-23 അധ്യയന വർഷം മുതൽ സ്കൂളുകളിൽ ലോവർ കിന്റർഗാർട്ടനിൽ നിന്ന് ആരംഭിക്കുന്ന ആദ്യ അഞ്ച് വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ വിദ്യാഭ്യാസ നയം -2020 (എൻഇപി -2020) ഘട്ടം ഘട്ടമായിഅവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. എൻഇപി -2020 ന്റെ കീഴിലുള്ള ആദ്യകാല ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷന്റെ (ഇസിസിഇ) കീഴിലാണ് ആദ്യത്തെ അഞ്ച് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്ന ഒരു സെൽ, വകുപ്പ് രൂപീകരിച്ചു. ഇസിസിഇ, ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമെറസി, വൊക്കേഷണൽ എജ്യുക്കേഷൻ, സ്കൂൾ കോംപ്ലക്സുകൾ എന്നിവയായിരിക്കും പ്രധാന മേഖലകൾ.…
Read More