കോഴിയെ വൃത്തിയാക്കാൻ ദേശീയ പതാക ഉപയോഗിച്ചു, യുവാവ് അറസ്റ്റിൽ

സിൽവാസ: ഇറച്ചിക്കടയില്‍ കോഴിയെ ശുദ്ധീകരിക്കാന്‍ ദേശീയ പതാക ഉപയോഗിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇയാള്‍ കോഴിയെ ശുദ്ധിയാക്കാന്‍ പതാക ഉപയോഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ സംഭവം. അതേസമയം ആളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ദേശീയ ബഹുമാനത്തെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read More

പതാക ഉയർത്തി ബെംഗളൂരുവിലെ ഈദ്ഗാ മൈതാനവും

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിൽ ബെംഗളൂരുവിലെ വിവാദ ഈദ്ഗാ മൈതാനത്ത് ഇന്ന് രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമായി ഇന്ത്യൻ പതാകയുയർത്തി. ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോർഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശം തർക്കത്തിലായിരുന്നു. ദേശീയ പതാക ഉയർത്തുമെന്ന വലതുപക്ഷ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്ന് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു. ബെംഗളൂരു അർബൻ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എം.ജി ശിവണ്ണ, എം.എൽ.എ…

Read More

വീട്ടിൽ ദേശീയ പതാക ഉയർത്തി ലാലേട്ടനും

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായാണ് താരം വീട്ടിൽ ദേശീയ പതാക ഉയർത്തിയത്. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

നാളെ മുതൽ എല്ലാവരും ദേശീയ പതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണം ; പ്രധാന മന്ത്രി

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ട് നാളെ മുതൽ 15 വരെ എല്ലാവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമായി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയായിരുന്നു മോദിയുടെ ആഹ്വാനം. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ, ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നേരത്തെ…

Read More

ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയുടെ കാലം വരുമെന്ന് ഈശ്വരപ്പ

NATIONAL FLAG

ബെംഗളൂരു; ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെ. വിദൂര ഭാവിയിൽ ചെങ്കോട്ടയിലെ ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക ഉയരുമെന്ന് (ഭഗവ ദ്വജ) ഈശ്വരപ്പ പ്രസ്താവിച്ചു. ശിവമോഗയിലെ ഒരു കൊടിമരത്തിൽ നിന്ന് കാവി പതാക ഉയർത്തിയ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ്, കാവി പതാക “ഇനി നൂറോ അഞ്ഞൂറോ വർഷങ്ങൾക്ക് ശേഷം” ദേശീയ പതാകയാകുമെന്ന് അദ്ദേഹം നിർദ്ദേശിച്ചത്. കൂടാതെ നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്റെയും ഹനുമന്തന്റെയും രഥങ്ങളിൽ പാറിനടന്നത് കാവിക്കൊടിയാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ശിവമോഗയിലെ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജിൽ ദേശീയ…

Read More
Click Here to Follow Us