ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പല്‍ കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്‍കിയ പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്. യു ജി എം പ്രൊഡക്ഷൻസിനെതിരെ നല്‍കിയ പരാതിയിലാണ് വിധി. തന്റെ കയ്യില്‍ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് വിനീത് പറയുന്നത്. പരാതിയെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 2-നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്. ജിതിൻ ലാല്‍…
Read MoreTag: movie
തെരഞ്ഞെടുപ്പ് വരെ ശിവരാജ് കുമാറിന്റെ സിനിമകൾ വിലക്കണമെന്ന് ബിജെപി
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നഡ നടൻ ശിവരാജ് കുമാറിന്റെ ചിത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ പോഷകസംഘടന ഒ.ബി.സി മോർച്ച. ഇക്കാര്യമുന്നയിച്ച് അവർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാല്‍ താരത്തിന്റെ ചിത്രങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് ഒ.ബി.സി മോർച്ച കത്തയച്ചത്. ഷിവമോഗയിലാണ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മാർച്ച് 20-ന് ഭദ്രാവതി താലൂക്കില്‍ നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സൂപ്പർതാരം പങ്കെടുത്തിരുന്നു. ഇതാണ് പരാതിയുമായി മുന്നോട്ടുവരാൻ ഒ.ബി.സി മോർച്ചയെ പ്രേരിപ്പിച്ചത്.…
Read Moreപ്രേമലു എപ്പോൾ ഒടിടി യിൽ കാണാം???
തിയറ്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയെടുത്ത ചിത്രമാണ് യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രേമലു. ആഗോള ബോക്സ്‌ഓഫീസില്‍ 70 കോടിയില്‍ അധികം രൂപയാണ് ഇതുവരെ മലയാളം റൊമാന്റിക് കോമഡി ചിത്രം നേടിയെടുത്തിട്ടുള്ളത്. ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുകയാണ്. ഇനി ഇപ്പോള്‍ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാല്‍ ചിത്രം ഒടിടിയില്‍ കാണാൻ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്. അതേസമയം പ്രേമലുവിന്റെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിനാണ് ലഭിച്ചതില്‍ വ്യക്തതയില്ല.…
Read Moreപൃഥ്വിരാജിന്റെ ‘ആടുജീവിതം’ നേരത്തെ എത്തും ; പുതിയ റിലീസ് തിയ്യതി പുറത്ത്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ചിത്രം മാർച്ച് 28ന് തിയേറ്ററുകളില്‍ എത്തുമെന്നാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവറും സിനിമയുമായി ബന്ധപ്പെട്ടുളള എല്ലാ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അടുത്ത് ജോർദാനിലെ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. വിഷ്വല്‍ റൊമാൻസിന്റെ ബാനറിലാണ് ചിത്രം…
Read Moreഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന പ്രധാന മലയാള ചിത്രങ്ങൾ… ഏതൊക്കെ? എപ്പോൾ കാണാം?
മലയാളി പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഒരു ഹൊറര്‍ ത്രില്ലറാണ്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിനു വെല്ലുവിളിയായി അഞ്ച് ദിവസം മുന്‍പ് ഇറങ്ങുന്ന ടൊവിനോ തോമസ് ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ്. ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ജിനു വി എബ്രഹാമിന്റെ കഥയില്‍ ഡാര്‍വിന്‍ കുര്യാക്കോസാണ് സംവിധാനം. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ…
Read Moreഉടൽ ഒടിടി യിലേക്ക്
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഉടൽ ഒടിടി യിലേക്ക് 2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം തിയറ്ററില്‍ പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്. അതിനാല്‍ തന്നെ ഒടിടിയില്‍ ചിത്രം എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു. ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. സൈന പ്ലേയിലൂടെയാണ് ഉടലിന്‍റെ ഒടിടി റിലീസ്. എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.…
Read Moreബാന്ദ്ര ഒടിടി യിലേക്ക്
ദിലീപ് നായകനായ എത്തിയ പുതിയ ചിത്രമാണ് ബാന്ദ്ര. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററിൽ എത്തിയത്. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ആദ്യം മുതലേ ലഭിച്ചത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ അവസാനവാരത്തില്‍ സ്ട്രീമിംഗ് ആരംഭിക്കും.
Read Moreഇന്ന് ഒടിടി യിൽ എത്തുന്ന ഹിറ്റ് ചിത്രങ്ങൾ
ഈ മാസം നിരവധി സിനിമകളാണ് പ്രദർശനത്തിന് എത്തിയത്. ആദ്യവാരം മുതൽ ഓരോ ആഴ്ചയിലും മൂന്ന് സിനിമകൾ വീതമാണ് പ്രദർശനത്തിനെത്തിയത്. വരുന്ന ആഴ്ചകളിലും സൂപ്പർ താര ചിത്രമടക്കം റിലീസിന് തയ്യാറെടുക്കുകയാണ്. തിയേറ്റർ റിലീസിന് പുറമേ ഒടിടിയിലും റിലീസ് പെരുമഴയാണ് ഇപ്പോൾ. ഇന്ന് നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി നായകനാകുന്ന കണ്ണൂർ സ്‌ക്വാട് മുതൽ ലോകേഷ് കനകരാജിന്റെ ലിയോ വരെ ഇന്ന് ഒടിടിയിൽ എത്തും. കന്നടയിൽ നിന്ന് ശിവരാജ് കുമാർ നായകനായെത്തിയ ഗോസ്റ്റും ഇന്ന് എത്തും. ഇന്ന് ഒടിടിയിലെത്തുന്ന പ്രധാന ചിത്രങ്ങൾ ഇവയാണ്. കണ്ണൂർ…
Read Moreലിയോ ആദ്യ ഷോ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രദര്‍ശനം പുലര്‍ച്ചെ നാലു മണിക്ക് ആരംഭിക്കണമെന്ന ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാതെ മദ്രാസ് ഹൈക്കോടതി. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന് കോടതി അഭിപ്രായപ്പെട്ടു. ലിയോയുടെ റീലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ നാലിന് സ്‌പെഷല്‍ ഷോ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനിത സുമന്ത് ആണ് ഹര്‍ജി പരിഗണിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് പ്രത്യേക ഷോ എന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍…
Read Moreലിയോ ട്രെയിലര്‍; തിയേറ്റർ വരെ തകർത്ത് വിജയ് ആരാധകർ
ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ തമിഴ്നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ശേഷമുണ്ടായ വാർത്തയാണ് ഇപ്പോൾ ചർച്ച. ട്രെയിലര്‍ കണ്ട ആവേശത്തില്‍ ചെന്നൈയിലെ തിയേറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി എന്ന വാര്‍ത്തയാണ് വരുന്നത്. ആഘോഷത്തിനിടെ ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആരാധകര്‍ തകര്‍ത്തത്. ട്രെയിലര്‍ കണ്ട് ആളുകള്‍ മടങ്ങിയ ശേഷമുള്ള തിയേറ്ററിനുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വിഡിയോയില്‍ സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായതായിട്ടാണ് മനസിലാകുന്നത്. വിജയ് ചിത്രങ്ങളുടെ ട്രെയിലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ളത് തീയറ്ററുകളില്‍ പ്രധാനമാണ്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ്…
Read More