2021 ഒക്ടോബർ മുതൽ കാണാതായ 119 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലന്ന് കർണാടക സർക്കാർ

ബെംഗളൂരു: കാണാതായ 119 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കർണാടക ഹൈക്കോടതിയെ അറിയിച്ച സംസ്ഥാന സർക്കാർ, ഇതുവരെ കണ്ടെത്തിയ 353 കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും 10 കുട്ടികൾ ശിശുസംരക്ഷണ സ്ഥാപനങ്ങളിലാണെന്നും രണ്ട് കുട്ടികൾ എച്ച്ഐവി, ടിബി രോഗങ്ങൾ ബാധിച്ച് മരിച്ചുവെന്നും അറിയിച്ചു. 2015-16 മുതൽ 2021 ഒക്ടോബർ വരെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന വിവിധ സ്ഥാപനങ്ങളിൽ നിന്ന് 484 കുട്ടികളെയാണ് കാണാതായിട്ടുള്ളത്. കാണാതായ കുട്ടികളെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെസി രാജണ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ നൽകിയ നിർദേശങ്ങൾക്ക്…

Read More

കുളച്ചൽ കടൽ തീരത്ത് 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി, കാണാതായ കിരണിന്റെയെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിലെ കുളച്ചലിൽ കടൽതീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ ശേഷം കാണാതായ നരുവാമൂട് സ്വദേശി കിരണിന്റെ മൃതദേഹമാണെന്ന് പോലീസ് സംശയിക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴിപ്പെട്ട ആഴിമലയിലുള്ള പെൺസുഹൃത്തിനെ കാണാനും അവിടെവച്ച് പരിചയയുടെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെ ഇവർ കിരണിനെ ഒരു ബൈക്കിൽ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച്‌ കടലിൽ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഒരാൾ കടലിൽ വീണതായി പോലീസിന്…

Read More

കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന് 

ബെംഗളൂരു: സ്‌കൂളിലേക്ക് ടി സി വാങ്ങാനിറങ്ങിയ ബിരുദയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ കർണാടകയിൽ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായി . മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ എലത്തൂർ പോലീസ് കർണാടകയിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കർണാടകയിലാണുളളതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ കർണാടകത്തിലെത്തിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്ന് എലത്തൂർ പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ടിസി വാങ്ങാൻ നടക്കാൻ…

Read More

തടാകത്തിൽ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയെ കാണാതായി

ബെംഗളൂരു: തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയെ കാണാതായി. തിരുവല്ല സ്വദേശി വിജുവിന്റെ മകൻ വിപിനെയാണ് കാണാതായത്. പിയു ഒന്നാം വർഷ വിദ്യാർത്ഥിയായ വിപിൻ കൂട്ടുകാർക്കൊപ്പം ബുഡിഗരെയ്ക്ക് സമീപമുള്ള തടാകത്തിൽ ഇന്നലെ വൈകുന്നേരമാണ് പോയത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. വിപിനായി രാത്രി മുഴുവൻ പോലീസും അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഉദയനഗർ ടിൻഫാക്ടറിക്ക് സമീപമാണ് വിപിൻ താമസിച്ചിരുന്നത്.

Read More

യുവാവിനെ കാണ്മാനില്ല.

മൈസൂരു : ഡിസംബർ 26-ന് രാത്രി 8.15-ന് ഒരു ചടങ്ങിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ 25 കാരനായ യുവാവിനെ കാണാതായി. മധുസൂദനൻ എന്ന യുവാവിനെയാണ് കാണാതായത്. യുവാവ് സഹോദരനിൽ നിന്ന് സ്വർണച്ചെയിൻ കടംവാങ്ങിയ ശേഷം തന്റെ ബൈക്കിൽ (കെഎ-09-ഇഎക്‌സ്-2380) വീടുവിട്ടിറങ്ങിയതായിട്ടാണ് പരാതിയിൽ പറയുന്നത്. യുവാവിന്  5.7 അടി ഉയരവും, സാധാരണ ബിൽഡും, എണ്ണമയമുള്ള ചുവന്ന നിറവും, ഓവൽ മുഖവും, വലതു കൈയിലും നെഞ്ചിലും ‘ഭദ്രമ്മ’ എന്ന പേര് പച്ചകുത്തിയിട്ടുണ്ട്, കന്നഡ സംസാരിക്കും,  വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നീല നിറമുള്ള ചെക്ക് ഫുൾ…

Read More

മലപ്പുറം സ്വദേശിയായ യുവാവിനെ നഗരത്തിൽ നിന്നും കാണ്മാനില്ല

ബെംഗളൂരു: മലപ്പുറം പുത്തൻപള്ളി പെരുമ്പടപ്പ് സ്വദേശിയും ബെംഗളൂരു യെലഹങ്കയിലെ ദൊഡ്ഡബല്ലാപ്പൂർ റോഡിലുള്ള ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തു വന്ന മുഹമ്മദ് അസ്‌ലം കെ.പി (22) എന്ന യുവാവിനെ ഇന്നലെ മുതൽ നഗരത്തിൽ നിന്നും കാണ്മാനില്ല. യെലഹങ്ക രാജനുകുണ്ടേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടുക. 9746440123, 9995297686, 7012035882

Read More

ഷാമനിസത്തിൻ്റെ വലയത്തിൽ പെട്ടു; കൗമാരക്കാരിയെ കാണാനില്ല; ആയിരം കണ്ണുമായ് കാത്തിരുന്ന് മാതാപിതാക്കൾ.

ബെംഗളൂരു : ഷാമനിസത്തിൻ്റെ വലയത്തിൽ പെട്ട കൗമാരക്കാരിയെ കാണാതായി, കണ്ടെത്താൻ അധികൃതരുടേയും ജനങ്ങളുടെയും സഹായം തേടി മാതാപിതാക്കൾ. രണ്ട് ജോഡി വസ്ത്രവും 2500 രൂപയും എടുത്താണ് അനുഷ്ക (17) വീട് വിട്ടിറങ്ങിയത്, കഴിഞ്ഞ 2 മാസമായി തങ്ങളുടെ മകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കൺ തുറന്ന് കാത്തിരിക്കുകയാണ് മാതാപിതാക്കൾ. Somebody has influenced her. She can't leave home & go somewhere on her own. I'm trying to reach out to people on social media to help…

Read More

പോലീസുകാരന്റെ വീട്ടിലെ സഹായിയെ കാണാതായി.

ബെംഗളൂരു: നഗരത്തിലെ ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തെ ഗൗഡയുടെ വസതിയിൽ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയായ 20 കാരിയെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായി. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. സഞ്ജയ്‌നഗർ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രവികാന്തെ ഗൗഡയുടെ കാർ ഡ്രൈവർ ജഗദീഷ് നൽകിയ പരാതിയിൽ അക്ഷത നായക് എന്ന യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഡോളർ കോളനിയിലുള്ള ഓഫീസറുടെ വസതിയിൽ വീട്ടുജോലി ചെയ്തുവരികയാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച രവികാന്തെ ഗൗഡയും കുടുംബവും നഗരത്തിന് പുറത്തേക്ക്…

Read More

ഒമൈക്രോൺ;10 ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാതായി, ആശങ്കയിൽ കർണാടക സർക്കാർ

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്‌റോൺ അണുബാധ കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയതിന് ശേഷം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിലെത്തിയ 10 അന്താരാഷ്‌ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച അറിയിച്ചു. ഈ ദക്ഷിണാഫ്രിക്കൻ പൗരന്മാർ നവംബർ 12 നും 22 നും ഇടയിൽ ബെംഗളൂരുവിൽ എത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നൽകിയ വിലാസത്തിൽ 2 പേരെ കണ്ടെത്താനായില്ലെന്നും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അധികൃതർ പറഞ്ഞു. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് 57-ഓളം പേരാണ് എത്തിയിട്ടുള്ളത്. ചീഫ് കമ്മീഷണറായ ഗൗരവ്…

Read More

തടാകം കാണാനില്ല; അന്വേഷണവുമായി ലോകായുക്ത

ബെം​ഗളുരു; 5 ഏക്കറിലേറെ വിസ്തൃതിയുള്ള തടാകം കാണാതായി. ഞെട്ടിക്കുന്ന സംഭവത്തിൽ കേസെടുത്ത് ലോകായുക്ത അന്വേഷണം ഊർജിതമാക്കി കഴിഞ്ഞു. യെലഹങ്കയിലെ ജരകബണ്ട കാവൽ വനമേഖലയിലെ വലിയ തടാകമാണ് ഇപ്പോൾ സർക്കാർ രേഖകളിൽ പോലുമില്ലാതെ അപ്രത്യക്ഷമായിരിയ്ക്കുന്നത്. വനം വകുപ്പിന്റെ കീഴിലായിരുന്ന ഈ തടകം ഏതാനും നാൾ മുൻപ് റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. സ്വകാര്യ വ്യക്തികൾക്ക് തടാകം വിഭജിച്ച് നൽകിയെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. തടാകത്തെ അതുപോലെ തന്നെ നിലനിർത്താനായി വീണ്ടെടുക്കാനും സംരക്ഷിക്കാനും അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് ലോകായുക്ത ജഡ്ജി ബിബിഎംപി, കെഎസ്പിസിബി, ബി ഡബ്ല്യൂ എസ്എസ്…

Read More
Click Here to Follow Us