തിരമാലയിൽ പെട്ട് പെൺകുട്ടികളെ കാണാതായി 

ബെഗളൂരു: മടിക്കേരി ജില്ലയിലെ മാൽപെ കടലിൽ കനത്ത തിരമാലയിൽ പെട്ട് രണ്ട് കുട്ടികളെ കാണാതായി. മടിക്കേരി സ്വദേശികളായ മാന്യ, യശസ്വിൻ കാണാതായ ദൃശ്യങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസമായി കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മൽപെ കടലിൽ മുങ്ങിമരിച്ചത്. ഈ സമയം ആപത്ബാന്ധവ ഈശ്വർ മാൽപെയിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ കടലിലെ കൂറ്റൻ തിരമാലകളിൽ പെട്ട് മാന്യ എന്ന യുവതി മരിച്ചു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട യാഷവിനി ആദർശ് ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ രണ്ടുപേരെ കുറിച്ച് മടിക്കേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Read More

പതിനേഴു ദിവസം മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നഗരത്തിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: പതിനേഴു ദിവസത്തിനു മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. നഗരത്തിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവർത്തകർ കാണുകയായിരുന്നു.  തുടർന്ന് ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു. ഷെസിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് രാത്രിയോടെ ഷെസിൻ നാട്ടിൽ എത്തും. കുട്ടി എങ്ങനെയാണ് ബംഗളൂരുവിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. നാട്ടിലേക്ക് എത്തിയതിനു ശേഷമാകും ഈ വിവരങ്ങൾ ചോദിച്ചറിയുക.  ജൂലൈ 16 നാണ് കണ്ണൂർ കക്കാടുനിന്ന് ഷെസിനെ കാണാതാവുന്നത്. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥിയായ…

Read More

ചെരിപ്പ് നഷ്ടപ്പെട്ടു; പോലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് യുവാവ്

ബെംഗളൂരു: ദുരിതമനുഭവിക്കുന്നവർക്ക് ഉടൻ തന്നെ പോലീസ് വകുപ്പുമായി ബന്ധപ്പെടാൻ വേണ്ടിയാണ് 112 ഹെൽപ്പ് ലൈൻ നിലവിലുള്ളത്. എന്നാൽ ഈ ഹെൽപ്പ് ലൈനിൽ വിളിച്ച് തന്റെ ചെരുപ്പ് നഷ്ടപ്പെട്ടുവെന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. വിചിത്രമായ സംഭവം രാത്രി വൈകി ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് റിപ്പോർട്ട് ചെയ്തത്. കാർ സ്ട്രീറ്റിലെ ബളാംബട്ട ഹാളിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതായി അറിഞ്ഞതായി ഞായറാഴ്ച രാത്രി പോലീസ് കോൺട്രോൾ റൂം ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവ് പറഞ്ഞത്.. അന്വേഷണത്തിന് പരാതി നൽകി.…

Read More

നഗരത്തിലെ ബസ്‌ സ്റ്റോപ്പുകൾ മാഞ്ഞുപോകുന്നതായി ആരോപണം 

ബെംഗളൂരു: ബസ് സ്റ്റാന്‍ഡുകള്‍ കാണാതാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് പെരുകുന്നതായി ആരോപണം. വേസ്റ്റ് കുട്ടയോ കസേരയോ പോലെയല്ല മൂന്ന് ദശാബ്ദത്തോളം നിരവധി ആളുകള്‍ ബസ് കാത്തിരിപ്പ് കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഇടങ്ങളാണ് കാണാതാവുന്നതെന്നാണ് ആരോപണം. എച്ച്‌ആര്‍ബിആര്‍ ലേ ഔട്ടിലുള്ള കല്യാണ്‍ നഗര്‍ ബസ് സ്റ്റാന്‍ഡ് ആണ് ഇത്തരത്തില്‍ കാണാതായതില്‍ ഏറ്റവും ഒടുവിലത്തേത്. ചില ബസ് സ്റ്റാന്‍ഡുകള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കായി വഴി മാറിയപ്പോള്‍ ചിലത് മോഷ്ടിക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് ആക്ഷേപം. കല്യാണ്‍ നഗറിലെ ബസ് സ്റ്റാന്‍ഡ് 1990ല്‍ ലയണ്‍സ് ക്ലബ്ബ് സംഭാവന നല്‍കിയതാണ്. ഇത് ഒറ്റ രാത്രി കൊണ്ട് മാറ്റിയാണ്…

Read More

ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ നഗരത്തിൽ കാണാതായി

ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ കാണാതായി. തൃശൂര്‍ തിരുനെല്ലൂര്‍ മുല്ലശ്ശേരി നാലകത്ത് വീട്ടില്‍ എം.എം.ഹനീഫയുടെ മകന്‍ മുഹമ്മദലി ജൗഹറിനെയാണ് (30) കാണാതായത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 – 2022നാണ് ജോലി ആവശ്യാര്‍ഥം ജൗഹര്‍ ബെംഗളൂരുവിലെത്തിയത്. കോലാര്‍ ജില്ലയിലെ മാലൂര്‍ ഭാവനഹള്ളിയിലെ സത്യാലക്ഷ്മിയിലെ പി.ജിയിലായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരു നാഗസാന്ദ്രയില്‍ ഓഫിസുള്ള ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമായ ജറി കാര്‍ട് കമ്പനിയുടെ മാലൂരിലുള്ള പാക്കിങ് വെയര്‍ഹൗസിലായിരുന്നു ജോലി. ജന്മനാ സംസാര-ശ്രവണശേഷി ഇല്ലാത്ത ജൗഹറിനെ സംബന്ധിച്ച്‌ വിവരം കിട്ടാത്തതിനാല്‍ വീട്ടുകാര്‍ ഏറെ പ്രയാസത്തിലാണ്.…

Read More

ബെംഗളൂരുവിൽ നിന്നും സ്‌പെയിനിലേക്ക് പറക്കാൻ ഒരുങ്ങിയ പൂച്ചയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കാണാതായി

ബെംഗളൂരു: ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ഉടമസ്ഥരോടൊത്ത് സ്‌പെയിനിലെ മാഡ്രിഡിലേക്ക് പറക്കാൻ പുറപ്പെട്ട അഞ്ച് വയസ്സുള്ള വളർത്തുപൂച്ചയെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) കൂട്ടിൽ നിന്ന് കാണാതായി, ടെർമിനലിൽ എവിടെയോ നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൂച്ചയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, സെക്യൂരിറ്റി ക്ലിയറൻസിനെ തുടർന്ന് വിമാനത്തിന്റെ ചരക്ക് വിഭാഗത്തിൽ കയറ്റുന്നതിന് മുമ്പ് കൂട് സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫിനെ വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർ കുറ്റപ്പെടുത്തി. ഖത്തർ എയർവേയ്‌സ് ക്യുആർ 573 വിമാനത്തിൽ ദോഹയിലേക്കുള്ള രണ്ട് നായ്ക്കളായ സോയിബി (3), സിംബ…

Read More

കേരളത്തിൽ നിന്നും കാണാതായ കുട്ടിയെ കർണാടകയിൽ നിന്ന് കണ്ടെത്തി, 2 യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് കാണാതായ 17കാരിയെ കർണാടകയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 30ന് ഉച്ചക്കാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.  സി.ഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെയും കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരെയും കർണാടകയിലെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടിയത്. സിനിമയിൽ അഭിനയിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പോലീസിന്…

Read More

ബെംഗളൂരു സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

ബെംഗളൂരു: മംഗളൂരുവിലെത്തിയ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ബംഗളൂരു മഹാലക്ഷ്മി ലേട്ടിലെ ഭാർഗവി എന്ന പെൺകുട്ടിയാണ് കാണാതായത്. തിങ്കളാഴ്ച പുലർച്ചെ മംഗളൂരുവിൽ വിമാനമിറങ്ങിയ ഭാർഗവി പിന്നീട് മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ പോയിരുന്നു. ഇതിന് ശേഷമാണ് കുട്ടിയുടെ തിരോധാനം. ഭാർഗവി ഒരു ഓട്ടോയിൽ കയറി മുക്ക ബീച്ചും കദ്രി പാർക്കും ചുറ്റിക്കറങ്ങിയതായി പറയപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ എത്തിയ ശേഷം ഒരു ഓട്ടോ ഡ്രൈവറോട് അമ്മായിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായാണ് വിവരം. എന്നാൽ അമ്മായിയുടെ വീട്ടിൽ കുട്ടി ചെന്നിട്ടില്ല. കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. പോലീസ്…

Read More

നഗരത്തിലെ സ്‌കൂളിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ ഇനിയും കണ്ടെത്താനായില്ല

ബെംഗളൂരു: 9 ദിവസം മുമ്പ് സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ടുപേർ ബെംഗളുരുവിലെ പ്രൊമെനേഡ് റോഡിലുള്ള സെന്റ് ജോസഫ് കോൺവെന്റ് ഹയർ പ്രൈമറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളും ഒരാൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. സ്‌കൂൾ അധികൃതർ കൃത്യമായ വിശദീകരണം നൽകുന്നില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിക്കുന്നതിനിടെ, പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ പെൺകുട്ടികൾ ഒളിച്ചോടിയെന്നും കാണിച്ച് സ്കൂൾ അധികൃതർ കത്ത് നൽകിയതായും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികൾ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്ക് പോയതായി സംശയിക്കുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Read More

ദമ്പതികളെ കാണാനില്ല, പരാതിയുമായി ബന്ധുക്കൾ 

ബെംഗളൂരു: ദമ്പതികളെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. രണ്ടര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്പതികളെ പെട്ടന്ന് ഒരു നാൾ ഒരു സൂചനയും ഇല്ലാതെ കാണാതായതായി പരാതി. സംഭവത്തിൽ പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ വാങ്ങാൻ ഉഡുപ്പിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂർ-ആഡ്‌വെയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ റിയാസ് (28), ഷിഫ ഷെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതൽ അന്ന് കാണാതാവുന്നത്. മണിപ്പാലിലെ മൊബൈൽ ഫോൺ കടയിൽ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കൾ വിവാഹത്തിന് മുമ്പ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വർഷ…

Read More
Click Here to Follow Us