ബെംഗളൂരു സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

ബെംഗളൂരു: മംഗളൂരുവിലെത്തിയ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ബംഗളൂരു മഹാലക്ഷ്മി ലേട്ടിലെ ഭാർഗവി എന്ന പെൺകുട്ടിയാണ് കാണാതായത്.

തിങ്കളാഴ്ച പുലർച്ചെ മംഗളൂരുവിൽ വിമാനമിറങ്ങിയ ഭാർഗവി പിന്നീട് മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ പോയിരുന്നു. ഇതിന് ശേഷമാണ് കുട്ടിയുടെ തിരോധാനം.

ഭാർഗവി ഒരു ഓട്ടോയിൽ കയറി മുക്ക ബീച്ചും കദ്രി പാർക്കും ചുറ്റിക്കറങ്ങിയതായി പറയപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ എത്തിയ ശേഷം ഒരു ഓട്ടോ ഡ്രൈവറോട് അമ്മായിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായാണ് വിവരം. എന്നാൽ അമ്മായിയുടെ വീട്ടിൽ കുട്ടി ചെന്നിട്ടില്ല. കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts