ബെംഗളുരു; നമ്മ മെട്രോ ഭൂഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി, തുടർന്ന് അധികൃതരെത്തി പരിശോധന നടത്തി നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചു. ഡയറി സർക്കിൾ- നാഗവാര ഭൂഗർഭപാതയിൽ വെങ്കിടേഷ്പുര മെട്രോ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് കുഴി കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിന് ചുറ്റും മണ്ണിടിഞ്ഞാണ് കുഴി രൂപപ്പെട്ടത്. കിണർ നികത്തി വീടുവച്ച് താമസിച്ച കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കോഴിക്കട അടപ്പിക്കുകയും ചെയ്തു. കുഴി പൂർണ്ണമായും അടച്ചതിന് ശേഷം മാത്രമേ പണികൾ വീണ്ടും ആരംഭിക്കുകയുള്ളു എന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി.
Read MoreTag: metro
വിമാനത്താവളത്തിലേക്ക് മെട്രോ; 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബിഎംആർസി
ബെംഗളുരു; വിമാനത്താവളത്തിലേക്ക് മെട്രോയെന്ന പദ്ധതി വരുന്ന 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബിഎംആർസി എംഡി അഞ്ജു പർവേശ് വ്യക്തമാക്കി. 2024 ഡിസംബറോടെ കെ ആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 37 കിലോമീറ്റർ മെട്രോപാത വാണിജ്യ സർവ്വീസ് സജ്ജമാക്കും. 3 വർഷം കൂടി കാത്തിരുന്നാൽ മതിയെന്നാണ് എംഡി പറഞ്ഞത്. കൂടാതെ ഇതിനോടനുബന്ധിച്ചുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ- കെ ആർ പുരം പാതയുടെ പൈലിംങ് പണികളും ആരംഭിച്ചിട്ടുണ്ട്.
Read Moreതിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
ബെംഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെംഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…
Read Moreയാത്രക്കാർ കാത്തിരിക്കുന്ന മെട്രോ സർവ്വീസ് എന്ന് മുതൽ തുടങ്ങും എന്നറിയില്ല;അറിയാതെ പോകരുത് ഈ മാർഗ നിർദേശങ്ങൾ.
ബെംഗളുരു; മെട്രോ സർവ്വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ലങ്കിലും വർധിച്ച് വരുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി നമ്മ മെട്രോ രംഗത്ത്. ടണലുകളിലെയും ട്രെയിനുകളിലെയും ശീതികരണം സംബന്ധിച്ച മാർഗ നിർദേശങ്ങളാണ് പുറത്തിറക്കിയത്. എ.സി.കളുടെ പ്രവർത്തനം കൃത്യമായി നിയന്തിച്ച് താപനില വർധിപ്പിക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഭൂഗർഭ സ്റ്റേഷനുകളിൽ നിന്ന് വായു വലിച്ചെടുക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടാതെ ട്രെയിനുകൾക്കുള്ളിൽ ശുദ്ധവായു ഉറപ്പാക്കുക എന്നിവയാണ് പ്രഥമമായി നൽകിയിരിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതെന്ന് നമ്മ മെട്രോ. മെട്രോ…
Read Moreനമ്മ മെട്രോ; ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും
ബെംഗളുരു; നാഗസാന്ദ്ര – യെലച്ചനഹള്ളി റൂട്ടിലെ ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും. നിലവിൽ 3 കോച്ച് ട്രെയിൻ മാത്രമേ ഈ റൂട്ടിലുള്ളൂ. ഈ വർഷം ഇറക്കിയ 3 6 കോച്ച് മെട്രോയും പർപ്പിൾ ലൈനിലാണ് ഓടുന്നത്.
Read More2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ
ബെംഗളൂരു :കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിഅതേഭാഗത്ത് നമ്മ മെട്രോ മൈസൂരു റോഡ്–ബയ്യപ്പനഹള്ളി (പർപ്പിൾ ലൈൻ) റൂട്ടിൽ 2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). വ്യക്തമാക്കി. ആദ്യമായി മെട്രോ ട്രെയിൻ ഓടിത്തുടങ്ങി ബയ്യപ്പനഹള്ളി മുതൽ എംജി റോഡ് വരെ ഒരുവർഷം പൂർത്തിയാകും മുൻപായിരുന്നു അതെന്നും സ്ഥിരീകരണം.
Read Moreകരാർ റദ്ദ് ചെയ്തു; കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ പാത നിർമ്മാണം അനിശ്ചിതത്വത്തിൽ
ബെംഗളൂരു: കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ 2ഘട്ടത്തിൽപ്പെടുന്ന പാതയുടെ നിർമാണം വൈകാൻ സാധ്യത. ഈ പാതയുടെ നിർമാണത്തിനുള്ള കരാർ ബി.എം.ആർ.സി.എൽ റദ്ദാക്കിയതാണ് കാരണം. വൻ തുക നിർമാണ കമ്പനികൾ ആവശ്യപ്പെട്ടതിനാലാണ് ബി.എം.ആർ.സി.എൽ. കരാർ റദ്ദാക്കിയത്.ബി.എം.ആർ.സി.എൽ. കമ്പനികൾ ആവശ്യപ്പെട്ട തുകയ്ക്ക് കരാർ നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. 6മാസം കഴിഞ്ഞ് പുതിയ കരാർ ക്ഷണിക്കാനാണ് നീക്കം
Read Moreമെട്രോ യാത്ര ഇനി മുതൽ കൂടുതൽ സുരക്ഷയോടെ
ബെംഗളൂരു: ഇനി പേടിക്കാതെ മെട്രോ യാത്ര. നമ്മ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാൽവഴുതി വീണുള്ള അപകടങ്ങൾ തടയാൻ പരിഹാരവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) രംഗത്ത്. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ട്രെയിനിന്റെ വാതിൽ ഭാഗത്തിനും പ്ലാറ്റ്ഫോമിനും ഇടയിലെ വലിയ വിടവിൽ കാൽ കുടുങ്ങാതിരിക്കാൻ വീതിയേറിയ പാനൽ ഘടിപ്പിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷക്കായി മൈസൂരു റോഡ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പാനൽ ഘടിപ്പിച്ചതിനു ജനങ്ങളിൽ നി്ന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാൽ ശേഷിച്ച 39 സ്റ്റേഷനിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആർസി എന്ന് റിപ്പോർട്ടുകൾ.
Read Moreമെട്രോ ഇനിമുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടും; നടപടിയെ സ്വാഗതം ചെയ്ത് ജനങ്ങൾ
ബെംഗളുരു: മെട്രോ ട്രെയിൻ സർവ്വീസ് ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടി തുടങ്ങും. നിലവിവ്‍ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 5 മണിക്കാണ് സർവ്വീസ് ആരംഭിക്കുന്നത്, ഞായറാഴ്ച്ചകളിൽ 8 മണിക്കും. പുലർച്ചെ നഗരത്തിൽ എത്തുന്ന യാത്രക്കാരും , വിവിധ പരീക്ഷകൾക്ക് എത്തുന്നവർക്കും യാത്ര സംവിധാനം ഇല്ലാത്തത് വലച്ചിരുന്നു. തുടർന്നാണ് ഇൗ നടപടിയുമായി മെട്രോ മുന്നോട്ട് വന്നിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം അധികമായതിനാൽ യാത്ര 7 മണി എന്നുള്ളത് 6 മണിയാക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.
Read Moreനമ്മ മെട്രോ യാത്ര തുടരുന്നത് ലാഭത്തിലേക്കെന്ന് കണക്കുകൾ
ബെംഗളുരു: ആദ്യമായി നമ്മ മെട്രോ ലാഭത്തിലേക്കെന്ന് കണക്കുകൾ. യാത്രക്കാർ കൂടിയതിനെ തുടർന്നാണിത്. ഈ വർഷം മെട്രോ നേടിയത് 337.21 കോടി. പ്രവർത്തനം തുടങ്ങി 7 വർഷമായെങ്കിലും ഇപ്പോഴാണ് മെട്രോ ലാഭത്തിലാകുന്നത്. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതിദിനം 4 ലക്ഷം യാത്രക്കാരുടെ എണ്ണം കടന്നിരുന്നു.
Read More