ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിലെ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്ന് സർക്കാർ. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചു. തുമക്കുരു, ദാവനഗരെ, ചിത്രദുർഗ, ബാഗൽകോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉടുപ്പി, ബെംഗളൂരു റൂറൽ, വിജയനഗര, രാമനഗര നഗരത്തിലാണ് മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. നിലവിൽ 57 മെഡിക്കൽ കോളേജുകളാണ് സംസ്ഥാനത്തുള്ളത്.
Read MoreTag: Medical college
മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
ബെംഗളൂരു: മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിന്റെ 18-ാമത് ബിരുദദാന ചടങ്ങ് യെൻഡുറൻസ് സോണിൽ ദക്ഷിണ കന്നഡ ജില്ലാ നഗരസഭ കമ്മിഷണർ ഡോ.കെ.വി. രാജേന്ദ്ര ഉദ്ഘാടനം ചെയ്തു. കാസർകോട് സർക്കാർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. കെ.എം. വെങ്കടഗിരി ഡോ. കെ.വി. രാജേന്ദ്രയെ ആദരിച്ചു. യേനപ്പോയ മെഡിക്കൽ കോളേജ് ഡീൻ ഡോ. മൂസബ്ബ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 150 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സായി ഭാർഗവയാണ് മികച്ച വിദ്യാർത്ഥി. അസോസിയേറ്റ് ഡീൻ ഡോ. അഭയ നിർഗുഡെ, ഡോ.അശ്വിനി ദത്ത് എന്നിവർ ചടങ്ങിൽ…
Read Moreമെഡിക്കൽ വിദ്യാർത്ഥി പതിനൊന്നാം നിലയിൽ നിന്നും ചാടി മരിച്ചു
ബെംഗളൂരു: ഹെബ്ബാളിലെ അമൃതഹള്ളിയിൽ ഫ്ലാറ്റിന്റെ 11 ആം നിലയിൽ നിന്നും ചാടി ഡോക്ടർ ജീവനൊടുക്കി. ബെംഗളൂരു മെഡിക്കൽ കോളേജിലെ അവസാന വർഷ ഡിഎം വിദ്യാർത്ഥി പ്രിത്വികാന്ത് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും ചാടുകയിരുന്നു. ഇയാളുടെ ഫോണിൽ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreഫാർമസിയിൽ മരുന്നില്ല, ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താല്‍ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഫാർമസിയിൽ രോഗികൾക്ക് ആവശ്യമുള്ള ഒരു മരുന്നും ഇല്ലെന്ന പരാതി ആരോഗ്യ മന്ത്രിയുടെ പക്കൽ എത്തുന്നത്. ഉടൻ ഫാർമസി സന്ദർശിച്ച മന്ത്രി അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി ഡിപ്പോ മാനേജറെ സസ്പെൻഡ് ചെയ്തു. മറ്റ്മെഡിക്കൽ കോളേജുകളിലെ ഫാർമസികളിലും ആവശ്യാനുസരണം…
Read More