ബെംഗളൂരൂ: നടന് അര്‍ജുനെതിരായ മീടു കേസില്‍ കൂടുതല്‍ തെളിവ് നല്കാന് ബെംഗളൂരു പോലീസ് തന്നോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നടി ശ്രുതി ഹരിഹരന് തള്ളി. അര്‍ജുനെതിരെ നടി നല്കിയ പരാതിയിലാണ് കേസ് നടക്കുന്നത്. നേരത്തെ ജൂണ്‍ ഒന്‍പതിന് ബെംഗളൂരു പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിനെ ശ്രുതി ചോദ്യം ചെയ്തിരുന്നു. റിപ്പോര്‍ട്ടിലെ പാളിച്ചകളായിരുന്നു നടി ചൂണ്ടിക്കാണിച്ചത് എന്നാല്‍ കൂടുതല്‍ തെളിവുകള്‍ നടി പോലീസിന് കൈമാറണമന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് നടിയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് സമീപിച്ചതെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read MoreTag: me too
#MeToo: ലൈംഗികാതിക്രമകേസ്; നടൻ അർജുൻ സർജയെ കുറ്റവിമുക്തനാക്കി
ബെംഗളൂരു: ബഹുഭാഷാ നടൻ അർജുൻ സർജയ്ക്കെതിരെ നടി ശ്രുതി ഹരിഹരൻ നൽകിയ ലൈംഗികാതിക്രമക്കേസിൽ കബ്ബൺ പാർക്ക് പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് (ബി റിപ്പോർട്ട്) സിറ്റി കോടതി അംഗീകരിച്ചു. നടന് പോലീസ് ക്ലീൻ ചിറ്റ് നൽകിയെങ്കിലും ബി റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രുതി പ്രതിഷേധ മെമ്മോ ഫയൽ ചെയ്തില്ല, അതിന്റെ ഫലമായിട്ടാണ് കോടതി പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചത്. 2018 ഒക്ടോബറിൽ, അധികാര സ്ഥാനങ്ങളിലുള്ളവരുടെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും എതിരായ ആഗോള #MeToo പ്രസ്ഥാനം ഇന്ത്യയിലെത്തിയപ്പോൾ, ജനപ്രിയ നടനെതിരെ ശ്രുതി ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു.…
Read More