ബെംഗളുരു: കൊമ്മഗട്ട തടാകത്തിലെ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു. കെങ്കേരി കൊമ്മഗട്ട തടാകത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത്. ഏകദേശം 37 ഏക്കറുള്ള തടാകത്തിനാണ് ഈ ദുർഗതി. സമീപത്തുള്ള പ്രദേശങ്ങളിലെ വ്യവസായ മാലിന്യങ്ങൾ നേരിട്ട് തടാകത്തിലേക്ക് തള്ളുന്നതാണ് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹൈവേയോട് ചേർന്ന് കിടക്കുന്ന തടാകത്തിൽ അറവ് മാലിന്യങ്ങളടക്കംതള്ളുന്നതും പതിവ് കാഴ്ച്ചയാണ്.
Read MoreTag: lake
പടക്കം പൊട്ടിക്കൽ തടാക തീരങ്ങളിൽ പാടില്ല
ദീപാവലിക്ക് തടാക തീരങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കരുതെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. ദേശാടന പക്ഷികളെയും , ജീവികളെയും പടക്കം പൊട്ടിക്കുന്നത് ബാധിക്കും എന്നതിനാലാണിത്. തടാക കരയിൽ വീര്യം കൂടിയ പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിക്കണെമെന്ന് പീപ്പിൾസ് ഫോർ ആനിമൽസും ആവശ്യപ്പെട്ടു.
Read Moreഅൾസൂർ തടാകം മാലിന്യമുക്തമാക്കി പട്ടാളക്കാർ
വൃത്തിഹീനമായി കിടന്നിരുന്ന തടാകം സൈനികർ ഒത്തൊരുമിച്ച് വൃത്തിയാക്കി. മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന അൾസൂർ തടാകം അൾസൂരിലെ മദ്രാസ് എൻജിനീയർ ഗ്രൂപ്പ് സെന്ററിലെ സൈനികരാണ് കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കിയെടുത്തത്. അമിതമായ അളവിൽ മാലിന്യം നിറഞ്ഞ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് തുടർക്കഥയായതോടെയാണ് തടാകം വൃത്തിയാക്കാൻ സൈനികർ ഇറങ്ങിയത്. കയാക്കിംങ് പരിശീലനം അടക്കമുള്ളവ അൾസൂർ തടാകത്തിലാണ് നടത്തുന്നത്.
Read More