ബെംഗളൂരു: കോറമംഗലയ്ക്ക് സമീപം ഫോറം മാളിൻ എതിർവശം മൂഡ്പൈപ്പ് കഫേയിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന കഫേയിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തിൽ എത്ര പേർക്ക് ഉണ്ട് എന്നത് വ്യക്തമല്ല. കഫേയിൽ തീപിടിത്തമുണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷണം നടക്കുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നും റിപ്പോർട്ടുകൾ ഉണ്ട്. സിലിണ്ടർ പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. കഫേ ഹുക്കയ്ക്ക് പേരുകേട്ട ഇടം ആയതിനാൽ തീപിടിത്തത്തിന്റെ കാരണം അത് ആവാനും സാധ്യത പറയുന്നു. തീപിടിത്തത്തിന് പിന്നാലെ ആറ് യൂണിറ്റ്…
Read MoreTag: Koramangala
കോറമംഗല കഴിഞ്ഞാൽ അടുത്തത് ബെല്ലന്തൂർ തടാകം.
ബെംഗളൂരു: കെ-100 (കോറമംഗല വാലി ഇംപ്രൂവ്മെന്റ്) പദ്ധതി പുരോഗതി കൈവരിച്ച സാഹചര്യത്തിൽ, സമാനമായ ഒരു പദ്ധതിക്കായി ബെല്ലന്തൂർ തടാകത്തെ പരിഗണിക്കാമെന്ന് സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരുംകരുതുന്നു. ബിബിഎംപി , ബിഡബ്ലിയുഎസ്എസ്ബി , മറ്റ് വിദഗ്ധർ എന്നിവരുടെ അഭിപ്രായത്തിൽ, ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിൽശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും മലിനജല സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കുകയുംഡ്രെയിനേജ് നെറ്റ്വർക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാലും , കെ-100 ന്റെ അനുകരണം സാധ്യമാകുന്നഅടുത്ത സ്ഥലമായി ഇവിടെ പരിഗണിക്കാമെന്ന് വിദഗ്ധർ പറയുന്നു. 9.8 കിലോമീറ്റർ നീളമുള്ള മഴവെള്ള ഡ്രെയിനുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകളിൽനിന്നും വാണിജ്യ യൂണിറ്റുകളിൽ നിന്നുമുള്ള…
Read Moreകോറമംഗലയിൽ കാർ അപകടം; എം.എൽ.എയുടെ മകനടക്കം 7 പേർ മരിച്ചു.
ബെംഗളൂരു: ഇന്ന് പുലർച്ചെ ബെംഗളൂരു കോറമംഗലയിൽ നടന്ന വാഹനാപകടത്തിൽ എം.എൽ.എയുടെ മകനുൾപ്പെടെ ഏഴു പേർ മരിച്ചു. പുലർച്ചെ 1:20 ഓടെ ഓഡി കാർ വൈദ്യുത പോസ്റ്റിൽ തട്ടി കെട്ടിടത്തിലേക്ക് ഇടിച്ചായിരുന്നു അപകടം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ആറുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ മരണപെട്ടു. മൃതദേഹങ്ങൾ നഗരത്തിലെ സെന്റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പുലർച്ചെ 1: 30നും -2 നും ഇടയിൽ വലിയ ഒരു ശബ്ദത്തോടെയാണ് അപകടമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു.…
Read More