ബെംഗളുരു; കേരളത്തിൽ നിന്നും കുടകിലേക്കും തിരിച്ചുമുള്ള സംസ്ഥാനാന്തര ബസ് സർവ്വീസ് നിന്നിട്ട് 2 മാസം പിന്നിടുന്നു. 30 വരെ വീണ്ടും കുടക്- കേരള സംസ്ഥാനാന്തര യാത്ര നിരോധനം കലക്ടർ ഉത്തരവിറക്കി നീട്ടിയതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ അവസാനം വരെ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൂടാതെ കർണ്ണാടകയിലെ മറ്റ് അതിർത്തികളിലെ പോലെ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാർക്ക് കുടക് വഴി പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലും ,ചരക്കു വാഹന ജീവനക്കാർക്ക്…
Read MoreTag: Kerala
കേരള ആർടിസി ബസുകളിൽ ബൈക്കോ, സൈക്കിളോ കൊണ്ടുപോകാം; തീരുമാനം സ്വാഗതം ചെയ്ത് മലയാളികൾ
ബെംഗളുരു; നാട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി മുതൽ യാത്രയിൽ സ്വന്തം ഇലക്ട്രിക് ബൈക്കോ , സൈക്കിളോ കൂടി കൊണ്ടുപോകാം. പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ഇലക്ട്രിക് ബൈക്കുകളും സൈക്കിളുമാണ് ബെംഗളുരുവിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും കൂടാതെ വിദ്യാർഥികളും ഉപയോഗിയ്ക്കുന്നത്. അത് കേരളത്തിലേക്കുള്ള യാത്രയിലും കൂടെ കൊണ്ടുവരാനായാൽ ഏറെ ഗുണകരമാകുമെന്നാെണ് ബെംഗളുരു മലയാളികളുടെ അഭിപ്രായം. നിലവിൽ ഇത്തരം കാര്യങ്ങൾക്ക് ട്രെയിനിനെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുമല്ലെങ്കിൽ കാർഗോ സർവ്വീസുകളും. ഈ നടപടി കേരള ആർടിസിക്കു വരുമാനം കൂട്ടുമെന്നാണ് വിലയിരുത്തൽ.…
Read Moreവിലയിടിഞ്ഞ് ഇഞ്ചി കൃഷി; ആശങ്ക വിട്ടൊഴിയാതെ മലയാളി കർഷകരടക്കമുള്ളവർ
മൈസൂരു; വില ഇടിവ് തുടർന്ന് ഇഞ്ചി കൃഷി മേഖല. കോവിഡ് പ്രതിസന്ധികളെ തുടർന്ന് കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്നാണിത്. മൈസൂരു മേഖലയിലാണ് കൂടുതലും ഇഞ്ചി കൃഷി നടക്കുന്നത്. ഒട്ടേറെ മലയാളി കർഷകരും ഇഞ്ചി കൃഷി രംഗത്തുണ്ട്. ലക്ഷക്കണക്കിന് രൂപ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. 5 ഏക്കറിലെങ്കിലും കൃഷി ചെയ്താലേ ലാഭകരമാകൂ എന്നതിനാൽ പാട്ടത്തിനെടുക്കുന്ന സ്ഥലത്തിന്റെ അളവ് കൂടുകയും വായ്പ ഉയരുകയും ചെയ്യുന്നതാണ് വിനയായി മാറുന്നത്.
Read Moreബെംഗളുരുവിലെ കോവിഡ് പ്രതിസന്ധി; ഫലപ്രദമാകാതെ ഓൺലൈൻ മേള ക്ലാസുകൾ
ബെംഗളുരു; കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിലച്ചത് നഗരത്തിൽ സജീവമായിരുന്ന ചെണ്ടമേളം ക്ലാസുകൾ. മികച്ച വരുമാനമാർഗമായിരുന്നു പലർക്കും ചെണ്ടമേളം ക്ലാസുകൾ. കോടിഹള്ളി, മഡിവാള, ജാലഹള്ളി എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് നടന്നിരുന്നത് മികച്ച ചെണ്ടമേളം ക്ലാസുകളായിരുന്നു. ഇതിനിടയിൽ കോവിഡ് പ്രശ്നങ്ങൾ കാരണം ചെണ്ടമേളം പഠിച്ചിറങ്ങിയവർക്ക് അരങ്ങേറ്റം നടത്താനും സാധിച്ചില്ല. എന്നാൽ ഒരു വിഭാഗം ആൾക്കാർ ക്ലാസ് ഓൺലൈനിലൂടെ നടത്താൻ മുന്നോട്ട് വന്നെങ്കിലും അവ ഫലപ്രാപ്തിയിലെത്തിയില്ലെന്ന് ചെണ്ട മേളം പഠിപ്പിക്കുന്ന ആശാൻമാർ പറയുന്നു. നിലവിൽ ഓൺലൈൻ ക്ലാസ് അരങ്ങേറ്റം കഴിഞ്ഞ് തുടർ പഠനം നടത്തുന്നവർക്ക് മാത്രമേ ഉപകാരമാകുന്നുള്ളൂ എന്ന് ആശാൻമാർ…
Read Moreകേരള ആർടിസിയുടെ സ്ലീപ്പർ ബസ് ബെംഗളുരുവിലേക്കോ? പ്രതീക്ഷയോടെ ബെംഗളുരു മലയാളികൾ
ബെംഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്. 11.8 കോടി മുടക്കി കേരള ആർടിസി വാങ്ങുവാൻ പോകുന്ന 8 അത്യാധുനിക ശ്രേണിയിലുള്ള സ്ലീപ്പർ ബസുകളിൽ ചിലത് ബെംഗളുരുവിലേക്കും യാത്ര നടത്തിയേക്കുമെന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. ബെംഗളുരു, മംഗളുരു എന്നിവിടങ്ങളിലേക്കും കൂടാതെ കേരളത്തിനകത്തും യാത്ര നടത്തുമെന്നാണ് ആദ്യം പുറത്തെത്തുന്ന വിവരം. രണ്ട് വോൾവോ മൾട്ടി ആക്സൽ ബസും, 5 എസി സ്ലീപ്പർ ബസുമാണ് കേരള ആർടിസി കേരളത്തിലേക്കുള്ള യാത്രക്കാർക്കായി മാറ്റിവച്ചിരിയ്ക്കുന്നത്. മികച്ച ലഗേജിംങ് സ്പെയ്സ്, മൊബൈൽ…
Read Moreനിപ ബാധ; കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു
കോഴിക്കോട്: ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അഡൈ്വസര്‍ ഡോ.പി.രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീ.ഡയറക്ടര്‍ കെ.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു. മരണപ്പെട്ട കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലും ബന്ധുക്കള്‍ ചികിത്സ തേടിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കുട്ടി ചികിത്സ തേടിയിരുന്ന ക്ലിനിക്കിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവമ്പാടി മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
Read Moreഅതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിനെ നിർദ്ദേശിച്ചു മുഖ്യമന്ത്രി
ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന…
Read Moreകേരളത്തിൽ 5 പേർക്ക് കൂടെ സിക രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ്…
Read More45 വയസ്സിനു മുകളില്‍ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി
തിരുവനന്തപുരം: കേരളത്തിൽ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍…
Read Moreകേരളത്തിൽ വീണ്ടും സിക വൈറസ് ബാധ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മുപ്പതുകാരിക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 46 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് നിലവിൽ രോഗികളായിട്ടുള്ളത്. ഹോം ഉയരന്റീനിൽ ആണെന്നും എല്ലാ രോഗ ബാധിതരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read More