4,336 കോടിയുടെ പദ്ധതി; 110 ഗ്രാമങ്ങളിൽക്കൂടി കാവേരി വെള്ളമെത്തും

ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിൽ കൂടുതൽ കുടിവെള്ളം ലഭ്യമാക്കുന്ന കാവേരി ജലവിതരണപദ്ധതിയുടെ അഞ്ചാംഘട്ടം ഈ മാസം 16-ന് ഉദ്ഘാടനംചെയ്യും.

ഇതോടെ കോർപ്പറേഷൻ (ബി.ബി.എം.പി.) പരിധിയിലെ 110 ഗ്രാമങ്ങളിൽക്കൂടി കാവേരിവെള്ളം ലഭിക്കും. ബെംഗളൂരുവിൽ 775 എം.എൽ.ഡി. വെള്ളം അധികമായി ലഭിക്കുന്നതോടെ ഏകദേശം 50 ലക്ഷം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4,336 കോടി രൂപയുടെ പദ്ധതിയാണ് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) നടപ്പാക്കാൻ പോകുന്നത്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് പദ്ധതിയുടെ പ്രധാന ഫണ്ട് സ്രോതസ്.

2014-ലായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുക്കും. ജലവിതരണ സംവിധാനം എല്ലാ പ്രദേശങ്ങളിലും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അടുത്തിടെ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

2019 മുതൽ പദ്ധതി കമ്മിഷൻ ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. പദ്ധതി വൈകിയതിൽ പ്രദേശവാസികൾ അതൃപ്തിയിലായിരുന്നു. ആദ്യം മേയിൽ പദ്ധതി ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണിലേക്കും ജൂലായിലേക്കും മാറ്റിയിരുന്നെങ്കിലും സാധിച്ചില്ല.

ടി.കെ. ഹള്ളി ശുദ്ധീകരണ പ്ലാന്റ് മുതൽ ബെംഗളൂരു വരെയുള്ള 70 കിലോമീറ്ററിലെ പണികൾ അടുത്തിടെയാണ് പൂർത്തിയായത്. ഓരോ വീട്ടുകാരും 40,000 മുതൽ 50,000 രൂപ വരെ വെള്ളം ലഭിക്കുന്നതിനായി നൽകിയിട്ടുണ്ട്.

മഹാദേവപുര, രാജരാജേശ്വരിനഗർ, ബൊമ്മനഹള്ളി, ദാസറഹള്ളി, യെലഹങ്ക, കെ.ആർ. പുരം, ബൈട്ടരായനപുര എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കൂടുതൽ വെള്ളം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബെംഗളൂരുവിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്താണ് കാവേരി അഞ്ചാം ഘട്ടം എത്രയും വേഗത്തിൽ യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു വന്നത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന കാവേരി വെള്ളത്തിന് പുറമേ കൂടുതൽ വെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായമുയർന്നിരുന്നു.

കോവിഡ് കാലത്താണ് ടി.കെ. ഹള്ളിയിൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. ഇവിടെനിന്ന് ശുദ്ധീകരിക്കുന്ന കാവേരി വെള്ളം ബെംഗളൂരുവിലെ 110 ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts