ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ബാക്കിയുള്ള മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകിയ വിഷയത്തിൽ മന്ത്രിമാർക്കിടയിലുള്ള അതൃപ്തി രൂക്ഷമാകുന്നു. പ്രതീക്ഷിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ആനന്ദ് സിങ് ആണ് രാജി ഭീഷണി മുഴക്കിയത്. ഹൊസപേട്ടിയിലുള്ള അദ്ദേഹത്തിന്റെ എം.എൽ.എ. ഓഫീസ് അടച്ചിട്ടു. ബുധനാഴ്ച വൈകീട്ട് അദ്ദേഹം ബെംഗളൂരുവിലെത്തിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. ഹൊസപേട്ടിലെ തന്റെ ഓഫീസ് അടച്ചതോടെ ആനന്ദ് സിങ് രാജിവെച്ചതായി ബുധനാഴ്ച രാവിലെ പലയിടങ്ങളിലും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ആനന്ദ് സിങ്ങുമായി സംസാരിച്ച്…
Read MoreTag: Karnataka Government
യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ? കേന്ദ്ര തീരുമാനാം മണിക്കൂറുകൾക്കുള്ളിൽ; നഗരത്തിൽ പ്രധിഷേധം ആരംഭിച്ചു ലിംഗായത്ത് നേതാക്കൾ
ബെംഗളൂരു: കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനം ബി.എസ് യെദിയൂരപ്പ ഒഴിയുമോ എന്ന ചോദ്യത്തിന് പാർട്ടി കേന്ദ്ര കടകത്തിന്റെ തീരുമാനം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അതേസമയം യെദിയൂരപ്പയെ അനുകൂലിക്കുന്ന ലിംഗായത്ത് മതക്കാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് രാവിലെ 10.30 ന് പാലസ് ഗ്രൗണ്ടിൽ പ്രതിഷേധ സമ്മേളനം ചേരും. ആയിരത്തോളം ലിംഗായത്ത് സ്വാമിമാർ ആണ് ഇന്നത്തെ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഈ സമ്മേളനം ഒഴിവാക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. യെദിയൂരപ്പയെ അനുകൂലിക്കുന്നവരും ഈ സമ്മേളനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടതായി സൂചനയുണ്ട്. യെദിയൂരപ്പ രാജിവെക്കാൻ സാധ്യത ഉണ്ടെന്ന…
Read Moreപദ്ധതികൾക്കായി കോടികൾ; വിമർശനവുമായി കുമാരസ്വാമി
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവെക്കുമെന്ന അഭ്യുഹങ്ങൾക്കിടയിലും 12000 കോടി രൂപ വിവിധ പദ്ധതികൾക്കായി അനുവധിച്ചതിൽ വൻ ക്രമക്കേടും അഴിമതിയുമെണ്ടെന്നു മുൻ മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ഈ പദ്ധതികൾ നടത്താനുള്ള തീരുമാനം ആയതു. കൂടുതലും മുഖ്യമന്ത്രിയുടെ സ്ഥലമായ ശിവമോഗക്കു വേണ്ടിയുള്ള പദ്ധതികൾ ആയിരുന്നു. ഈ പദ്ധതികൾക്കായി ത്രിരക്കിട്ടു മന്ത്രി സഭ യോഗം കൂടിയതിലും ഉടനടി പന്ത്രണ്ടായിരം രൂപ അനുവദിച്ചതിലും കനത്ത അഴിമതിയാണെന്ന് കുമാരസ്വാമി പറഞ്ഞു.
Read More