യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ? കേന്ദ്ര തീരുമാനാം മണിക്കൂറുകൾക്കുള്ളിൽ; നഗരത്തിൽ പ്രധിഷേധം ആരംഭിച്ചു ലിംഗായത്ത് നേതാക്കൾ

ബെംഗളൂരു: കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനം ബി.എസ് യെദിയൂരപ്പ ഒഴിയുമോ എന്ന ചോദ്യത്തിന് പാർട്ടി കേന്ദ്ര കടകത്തിന്റെ തീരുമാനം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അതേസമയം യെദിയൂരപ്പയെ അനുകൂലിക്കുന്ന ലിംഗായത്ത് മതക്കാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് രാവിലെ 10.30 ന് പാലസ് ഗ്രൗണ്ടിൽ പ്രതിഷേധ സമ്മേളനം ചേരും. ആയിരത്തോളം ലിംഗായത്ത്  സ്വാമിമാർ ആണ് ഇന്നത്തെ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

എന്നാൽ ഈ സമ്മേളനം ഒഴിവാക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. യെദിയൂരപ്പയെ അനുകൂലിക്കുന്നവരും ഈ സമ്മേളനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടതായി സൂചനയുണ്ട്. യെദിയൂരപ്പ രാജിവെക്കാൻ സാധ്യത ഉണ്ടെന്ന വാർത്ത വന്നതോടെ ലിംഗായത്ത് സമുതായ നേതാക്കൾ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇതിൽ പാർട്ടി നേതൃത്ത്വം അതൃപ്തി അറിയിച്ചതോടെ യെദിയൂരപ്പയുടെ ഇളയ മകൻ ബി.വൈ വിജയേന്ദ്ര ഡൽഹിയിൽ എത്തി പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയെ നേരിൽ കണ്ട്  ഇത് യെദിയൂരപ്പയുടെ അറിവോടോ സമ്മതത്തോടോ അല്ല എന്ന് വിശദീകരണം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
[masterslider id="10"]

Related posts