ബെംഗളൂരു : ജെഡിഎസ്സിന് തിരിച്ചടിയായി ദേവനഹള്ളിയിലെ മുൻ എംഎൽഎ പിള്ള മുനിഷാമപ്പ ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെഡിഎസ്, കോൺഗ്രസ്, സ്വതന്ത്രർ എന്നിവരിൽ നിന്ന് 13 പേരും ബിജിപിയിൽ ചേർന്നു. ജെഡി(എസ്) ഓർഗനൈസിംഗ് സെക്രട്ടറി അശ്വത, ജെഡി(എസ്) സോഷ്യൽ മീഡിയ പ്രസിഡന്റ് അനിൽ യാദവ്, ദേവനഹള്ളിയിലെ കോൺഗ്രസ് നേതാവ് ജോല്ലപ്പനവർ നാരായണസ്വാമി തുടങ്ങിയവരാണ് ബിജെപിയിൽ ചേർന്നത്. കർണാടകയിൽ ഒരു രാഷ്ട്രീയ ഏകീകരണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ഉടൻ ബിജെപിയിൽ ചേരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
Read MoreTag: jd(S)
ഉപതിരഞ്ഞെടുപ്പ് ഫലം;ജെഡിഎസിന് വൻ തിരിച്ചടി.
ബെംഗളൂരു: പാർട്ടിയുടെ മുൻനിര നേതാക്കളായ എച്ച്‌ഡി ദേവഗൗഡ, എച്ച്‌ഡി കുമാരസ്വാമി, പ്രജ്വല് രേവണ്ണ എന്നിവരെല്ലാം പ്രചാരണത്തിനിടെ സിന്ദഗി മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഹംഗൽ, സിന്ദഗി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജെഡിഎസ് നടത്തിയ ദയനീയ പ്രകടനം പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിന്ദഗി സീറ്റ് നേടിയ ജെഡിഎസിന് ഈ പ്രാവശ്യം സീറ്റ് നിലനിർത്താനായില്ല. സിന്ദഗി എംഎൽഎ എംസി മനഗുളിയുടെ മരണമാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. അദ്ദേഹം ജെഡിഎസിൽ നിന്നായിരുന്നുവെങ്കിലും അദ്ദേഹത്തിന് മണ്ഡലത്തിലുണ്ടായിരുന്ന ജനപ്രീതിയുടെയും പ്രതിച്ഛായയുടെയും അടിസ്ഥാനത്തിലാണ് മനഗുളിക്ക് കഴിഞ്ഞ തവണ സീറ്റ് നേടാൻ കഴിഞ്ഞത്, അല്ലാതെ പാർട്ടിനേതാവെന്ന നിലയിൽ മാത്രമല്ല എന്ന വസ്തുതയാണ്…
Read Moreജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ പദവി രാജിവക്കുമെന്ന് എച്ച് വിശ്വനാഥിന്റെ വെളിപ്പെടുത്തൽ
ബെംഗളുരു: ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സ്ഥാനമേറ്റെടുത്ത ശേഷം ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് രാജിവക്കുമെന്ന് വ്യക്തമാക്കി. ആരോഗ്യപരമായ പ്രശ്നങ്ങളാലാണ് രാജി സന്നദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreദൾ നേതാവ് ആർടി രാജ് ഗോപാലിനെ അഞ്ജാത സംഘം കൊലപ്പെടുത്തി
ബെംഗളുരു: ജനതാദൾ എസ് പട്ടികജാതി മോർച്ചാ വിഭാഗം ജനറൽ സെക്രട്ടറിയെ അഞ്ജാതസംഘം വെട്ടിക്കൊലപ്പെടുത്തി. കനകപുര മണ്ഡലത്തിലെ ആർടി രാജഗോപോലിനെയാണ് (45) കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Read More