ന്യൂഡല്‍ഹി: നിര്‍മാണത്തിലിരുന്ന ജമ്മു കശ്മീരിലെ തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ രംമ്പാനിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണത്. പത്ത് പേര്‍ ഇതിനുള്ളില്‍ കുടുങ്ങി. തുരങ്കത്തിന്റെ 30-40 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. തുരങ്കത്തിന്റെ അധികം ഉള്ളിലല്ലായിരുന്ന തൊഴിലാളിയെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. Jammu | Rescue operation underway at Khooni Nala, Jammu–Srinagar National Highway in the…
Read MoreTag: Jammu Kashmir
തെക്കൻ കശ്മീരിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ സൈന്യം വകവരുത്തി
കാശ്മീർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഎം) സംഘടനയിലെ ഒരു പാകിസ്ഥാൻ തീവ്രവാദി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. തെക്കൻ കശ്മീരിലെ കുൽഗാമിലെ മിർഹാമ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Read Moreജമ്മു കാശ്മീരിൽ ഇരട്ട ഏറ്റുമുട്ടലുകൾ; ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ഡിസംബർ 13 ന് നഗരത്തിൽ പോലീസ് ബസിനു നേരെയുണ്ടായ ഇരട്ട ആക്രമണത്തിൽ രണ്ട് പാകിസ്ഥാൻ പൗരന്മാരുൾപ്പെടെ ആറ് ജയ്‌ഷെ മുഹമ്മദ് (ജെഇഎം) തീവ്രവാദികൾ തെക്കൻ കശ്മീരിൽ ഒരു സൈനിക ജവാനും കൊല്ലപ്പെട്ട കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച പറഞ്ഞു. അനന്ത്‌നാഗിൽ രാത്രി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടപ്പോൾ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ബുധനാഴ്ച വൈകുന്നേരം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ നൗഗാം ഷഹാബാദ് മേഖലയിലും തെക്കൻ കശ്മീരിലെ കുൽഗാമിലെ മിർഹാമ മേഖലയിലും ബുധനാഴ്ച വൈകുന്നേരത്തോടെ…
Read Moreജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; 2 സൈനികർക്ക് വീരമൃത്യു
ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു ആർമി ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു സൈനികനുമാണ് വീരമൃത്യു വരിച്ചത്. മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ നടന്ന തിരച്ചിലിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ആർഫി ഓഫിസറും സൈനികനും സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരർക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം…
Read Moreഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഞായറാഴ്ച വൈകുന്നേരം സൈന്യത്തിന്‍റെ മൊബൈൽ വാഹന ചെക്പോസ്റ്റിനു നേരെ ആക്രമണം നടത്തിയ സംഘത്തിനു നല്‍കിയ തിരിച്ചടിയില്‍ ഭീകരനനുള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരന്‍റെയും മൂന്നു നാട്ടുകാരുടെയും മൃതദേഹങ്ങൾ രാത്രി തന്നെ കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിൽ മറ്റൊരു ഭീകരന്‍റെയും ഒരു നാട്ടുകാരന്‍റെയും മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആമിർ അഹമ്മദ് മാലിക്, ആഷിഖ് ഹുസൈൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ആമിർ അഹമ്മദ് മാലിക് കഴിഞ്ഞ…
Read Moreനിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ജമ്മു: അതിര്‍ത്തിയിലെ നിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പൂഞ്ച്, രജൗറി ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ നിയന്ത്രണ രേഖ വീണ്ടും അശാന്തമായി. രാവിലെ 8.45-നാണ് പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാൻ ആക്രമണം തുടങ്ങിയത്. പൂഞ്ചിലെയും രജൗറിയിലെയും ജനവാസ പ്രദേശങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യം വച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് കരസേന വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ ആക്രമണം നടത്തി ഭീകരർക്ക് ഇന്ത്യയിലേക്ക്…
Read More