ഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഞായറാഴ്ച വൈകുന്നേരം സൈന്യത്തിന്‍റെ മൊബൈൽ വാഹന ചെക്പോസ്റ്റിനു നേരെ ആക്രമണം നടത്തിയ സംഘത്തിനു നല്‍കിയ തിരിച്ചടിയില്‍ ഭീകരനനുള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരന്‍റെയും മൂന്നു നാട്ടുകാരുടെയും മൃതദേഹങ്ങൾ രാത്രി തന്നെ കണ്ടെത്തിയിരുന്നു.

ഇന്നലെ നടത്തിയ തിരച്ചിലിൽ മറ്റൊരു ഭീകരന്‍റെയും ഒരു നാട്ടുകാരന്‍റെയും മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആമിർ അഹമ്മദ് മാലിക്, ആഷിഖ് ഹുസൈൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ആമിർ അഹമ്മദ് മാലിക് കഴിഞ്ഞ ജൂലൈയിലാണു ലഷ്കർ അംഗമായത്.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

ചെക്പോസ്റ്റില്‍ നടക്കുന്ന വാഹന പരിശോധനയ്ക്കിടെ, നിർത്താതെപോയ കാറില്‍ നിന്നും വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

വെടിവയ്പിനെ തുടർന്നു വിഘടനവാദ സംഘടനകളുടെ സംയുക്ത മുന്നണി ഇന്നലെ കശ്മീരിൽ ബന്ദാചരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഇതേസമയം, വെടിവയ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു ജമ്മു കശ്മീർ ഡിജിപി എസ്.പി.വെയ്ദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts