കാശ്മീർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഎം) സംഘടനയിലെ ഒരു പാകിസ്ഥാൻ തീവ്രവാദി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. തെക്കൻ കശ്മീരിലെ കുൽഗാമിലെ മിർഹാമ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Read More