ജമ്മുകശ്മീരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 10 തൊഴിലാളികള്‍ കുടുങ്ങി

ന്യൂഡല്‍ഹി: നിര്‍മാണത്തിലിരുന്ന ജമ്മു കശ്മീരിലെ തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ രംമ്പാനിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണത്. പത്ത് പേര്‍ ഇതിനുള്ളില്‍ കുടുങ്ങി.

തുരങ്കത്തിന്റെ 30-40 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. തുരങ്കത്തിന്റെ അധികം ഉള്ളിലല്ലായിരുന്ന തൊഴിലാളിയെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts